Video Stories
സുപ്രീംകോടതി ഭരണ നടപടിയില്‍ അന്യായം

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പരമോന്നത നീതിപീഠത്തില്‍ കലാപക്കൊടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ച മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന് ജോസഫ് എന്നിവര്‍ സുപ്രീംകോടതിയുടെ ഭരണക്രമം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് തുറന്നടിച്ചു.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ ജസ്റ്റിസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണ സാഹചര്യമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയതു തന്നെ.
”ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷം കഴിഞ്ഞ ശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നു എന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള ഞങ്ങളെ ആത്മാര്‍ത്ഥതയേയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് നിര്‍ഹിക്കേണ്ടതുണ്ട്” എന്ന മുഖവുരയോടെസംസാരിച്ചു തുടങ്ങിയ ജസ്റ്റിസ് ചെലമേശ്വര്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചത്. ”സുപീംകോടതിയുടെ ഭരണക്രമത്തില്‍ പ്രശ്നങ്ങള്‍ ഉണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ശരിയായ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം ധരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ വിശദമാക്കി നാല് ജഡ്ജിമാരും ഒപ്പുവെച്ച കത്ത് ഏതാനും മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കൈമാറിയെങ്കിലും ഇത് ഉള്‍കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് കാലത്തും ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴും അദ്ദേഹം ഇക്കാര്യം ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു വഴികളും മുന്നില്‍ ഇല്ലാത്തതിനാലാണ് നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്താനുള്ള ഞങ്ങളുടെ തീരുമാനം. പരമോന്നത നീതിപീഠം പക്ഷപാതിത്വത്തിന് അതീതമായി നിലനില്‍ക്കേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം സംരക്ഷിക്കപ്പെടൂ. ജനങ്ങളോടും നീതിപീഠത്തോടുമാണ് ഞങ്ങള്‍ക്ക് കടപ്പാടുള്ളത് – ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന ചോദ്യത്തിന് അക്കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.
സുപ്രീംകോടതിയുടെ ഭരണക്രമത്തിലെ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിമര്‍ശനമെങ്കിലും മുതിര്‍ന്ന ജഡ്ജിമാരെ നിരന്തരം അവഗണിക്കുന്നതും നിര്‍ണായക കേസുകള്‍ പോലും ഇവര്‍ ഒഴികെയുള്ളവരുടെ ബെഞ്ചിലേക്ക് വിടുന്നതും ജഡ്ജിമാര്‍ക്കിടയില്‍ നേരത്തെതന്നെ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണക്കേസ് നേരത്തെ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നെങ്കിലും തൊട്ടു പിന്നാലെ ചീഫ് ജസ്റ്റിസ് ഇടപെട്ട് ഇത് റദ്ദാക്കി കേസ് മറ്റൊരു ബെഞ്ചിന് കൈമാറിയത് വലിയ വിവാദമായിരുന്നു. മാസങ്ങളായി പുകയുന്ന ഇത്തരം അഭിപ്രായ ഭിന്നതകളാണ് ഇന്നലെ പൊട്ടിത്തെറിയുടെ രൂപത്തില്‍ പുറത്തുവന്നതെന്നാണ് വിവരം. അതേസമയം ഇത്തരം വിഷയങ്ങളെക്കുറിച്ചൊന്നും വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജിമാര്‍ തുറന്നു പറഞ്ഞില്ല. ചീഫ് ജസ്റ്റിസിനു ജഡ്ജിമാര്‍ കൈമാറിയ കത്തിന്റെ പകര്‍പ്പ് വാര്‍ത്താ സമ്മേളനത്തിനു തൊട്ടു പിന്നാലെ പുറത്തു വന്നെങ്കിലും ഇതിലും സുപ്രീംകോടതിയുടെ ഭരണക്രമത്തിനും വിവിധ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ നിശ്ചയിക്കുന്നതിലും ബെഞ്ചുകള്‍ മാറ്റുന്നതിലുമുള്ള വിഷയങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണവുമായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സൂചിപ്പിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളിലേക്കും ജഡ്ജിമാര്‍ കടന്നില്ല. ലോയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഞെഞ്ചിന് വിട്ടുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വന്നതിനു തൊട്ടു പിന്നാലെയാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് രാജ്യതലസ്ഥാനം വേദിയായത്.
ജഡ്ജിമാര്‍ക്കിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടതോടെ സുപ്രീംകോടതിയില്‍നിന്നുണ്ടാകുന്ന വിധികളുടെ വിശ്വാസ്യതയേയും ഇത് ബാധിക്കും. പക്ഷപാതിത്വം ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം അതീവ ഗൂരുതരമാണ്. ഭരണ സിരാകേന്ദ്രങ്ങളിലും ഇതിന്റെ പ്രതിഫലനം പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്തു.
ചീഫ് ജസ്റ്റിസിനു നല്കിയ കത്തിലെപ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ
കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമേയുള്ളൂ. സമന്മാരിലെ മുമ്പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്വഴക്കങ്ങള് കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നുംപോലെ ബെഞ്ചുകള്‍ മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രീംകോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി