Connect with us

Culture

ഞങ്ങളുടെ നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ചു തരും

Published

on

റഫീഖ് ഷാ

ശ്രീനഗര്‍: 2005 എന്ന വര്‍ഷം മുഹമ്മദ് റഫീഖ് ഷായെന്ന കശ്മീരി യുവാവ് മറക്കില്ല. അന്നാണ് കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുഹമ്മദ് റഫീഖ് ഷായെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്നും ഒരു പ്രഭാതത്തില്‍ ഒരു സംഘം പോലീസുകാര്‍ പിടിച്ചു കൊണ്ടുപോകുന്നത്.
2005ല്‍ ദീപാവലിയുടെ തലേ ദിവസം വൈകീട്ട് ഡല്‍ഹിയില്‍ 67 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ കുറ്റക്കാരനാണെന്നു ആരോപിച്ചായിരുന്നു അറസ്റ്റ്. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി മുഹമ്മദ് ഷായെ മോചിപ്പിച്ചപ്പോഴേക്കും അദ്ദേഹത്തിന് നഷ്ടമായത് ഒരു പതിറ്റാണ്ട് കാലമായിരുന്നു. എങ്കിലും 34 കാരനായ അദ്ദേഹം പറഞ്ഞത് ‘നീതി നടപ്പിലായി’ എന്നാണ്. ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നതിന്റെ വേദനയോടെ. 12 വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധിയാണെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടപ്പോള്‍ ഷായ്ക്ക് നഷ്ടമായത് ജീവിതത്തിലെ നല്ല കാലമാണ്.
ഭീകരവാദ കുറ്റം ചുമത്തി തങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് ഒരു പതിവ് കാഴ്ചയാണെന്ന് കോടതി കുറ്റവിമുക്തനാക്കിയ മുഹമ്മദ് ഷാ പറഞ്ഞു. കശ്മീരില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊരു പുത്തരിയല്ല. കേസില്‍ 325 സാക്ഷികളെ വിസ്തരിക്കാനുളളതു കൊണ്ട് കേസ് തീര്‍പ്പാകണമെങ്കില്‍ സമയം എടുക്കുമെന്ന് ഉറപ്പായിരുന്നു. തളര്‍ന്നു പോകുമെന്ന ഘട്ടത്തില്‍ ഖുര്‍ആന്‍ പഠിച്ചാണ് ആശ്വാസം കണ്ടെത്തിയത്. കശ്മീരില്‍ തീവ്രവാദ കുറ്റം ആരോപിച്ച് കോടതി വെറുതെ വിട്ട യുവാക്കളോടൊപ്പം നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് താന്‍ ക്ലാസിലായിരുന്നു. പൊലീസ് അല്‍പം മനുഷ്യത്വത്തോടെ പെരുമാറാന്‍ പഠിക്കണം. കഴിഞ്ഞ കാലത്തെകുറിച്ചോര്‍ത്ത് ദുഃഖിക്കാനില്ലെന്നും ഇനിയുള്ള കാലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 34കാരനായ മുഹമ്മദ് ഷാ ജയിലില്‍വെച്ച് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ 22 കാരനായിരുന്ന ഷായുടെ അടുത്ത് സുഹൃത്തായിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥി ബഷീര്‍ അഹമ്മദ് പി.എച്ച്.ഡി പൂര്‍ത്തിയാക്കി കോളജ് അധ്യാപകനാണിപ്പോള്‍. 12 വര്‍ഷമെന്നത് വലിയ കാലയളവാണെന്നും കെട്ടിച്ചമക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ സുഹൃത്തിനെ ജയിലിലടച്ചത്. സ്‌ഫോടനം നടന്ന ദിവസം തങ്ങളോടൊപ്പമുണ്ടായിരുന്ന റഫീഖ് എങ്ങിനെയാണ് ഡല്‍ഹിയില്‍ ആ ദിവസം സ്‌ഫോടനം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും റഫീഖിന്റെ അറസ്റ്റ് ഒരു ഞെട്ടലായിരുന്നെന്നും ബഷീര്‍ ഓര്‍ത്തെടുക്കുന്നു.
അദ്ദേഹത്തിന്റെ മാതാവ് മകനെയോര്‍ത്ത് 12 വര്‍ഷമായി വിതുമ്പുകയായിരുന്നെന്നും കുടുംബം ഏറെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഷായ്‌ക്കൊപ്പം പിടിക്കപെട്ട മറ്റ് മൂന്നു പേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
husain-fasili
ഹുസൈന്‍ ഫാസിലി

ശ്രീനഗര്‍: ബച്‌പോര ആകെ മാറിയിരുന്നു. അഴിക്കുള്ളില്‍ കഴിഞ്ഞ നീണ്ട 12 വര്‍ഷങ്ങള്‍ക്കിടെ എന്തിനെല്ലാം സാക്ഷിയായിരിക്കുന്നു കശ്മീര്‍! ഡല്‍ഹി സ്‌ഫോടനക്കേസില്‍ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കോടതി വെറുതെ വിട്ട മുഹമ്മദ് ഹുസൈന്‍ ഫാസിലിക്ക് ആ മാറ്റങ്ങള്‍ ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഇക്കാലയളവില്‍ തണലായി നിന്ന ഉമ്മയും ഉപ്പയും അസുഖക്കിടക്കയിലേക്ക് വീണത് അയാളെ മുറിപ്പെടുത്തി. ഒരു ഹൃദയാഘാതം ഉമ്മയുടെ ശരീരത്തെ ഭാഗികമായി തളര്‍ത്തി. ഉപ്പ ഹൃദയാസുഖങ്ങളോട് പൊരുതുന്നു.
67 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര തന്റെ ജീവിതവും മാറ്റി മറിക്കുമെന്ന് അന്ന് 30 വയസ്സുണ്ടായിരുന്ന ഫാസിലി ഒരിക്കല്‍ പോലും നിനച്ചിരുന്നില്ല. ശ്രീനഗറില്‍ ഷാള്‍ വ്യാപാരവുമായി കഴിഞ്ഞു കൂടിയിരുന്ന അയാളെ എന്തിനെന്നു പോലും പറയാതെ ഒരു ദിവസം ഡല്‍ഹി പൊലീസ് കൈയാമം വെച്ചു കൊണ്ടുപോകുകയായിരുന്നു. തണുപ്പുള്ള ഒരു നവംബര്‍ രാവില്‍ പള്ളിയില്‍ നിന്ന് മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു വരുന്ന വഴിയാണ് തന്നെത്തേടി പൊലീസെത്തിയത്.
‘ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. എന്തിനായിരുന്നു അത്. ജീവതത്തില്‍ നഷ്ടപ്പെട്ടു പോയ 12 വര്‍ഷം ആര് തിരികെ തരും. എന്റെ മാതാപിതാക്കള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ആര്‍ക്കെങ്കിലും ഇല്ലാതാക്കാന്‍ കഴിയുമോ? – ബച്‌പോരയിലെ വീട്ടിലിരുന്ന് അദ്ദേഹം ചോദിച്ചു.
തിഹാര്‍ ജയിലിലെ ഇരുട്ടു നിറഞ്ഞ വിചാരണക്കാലയളവില്‍ നിന്ന് ഒരിക്കല്‍ പോലും തന്റെ മാതാപിതാക്കളെ കാണാന്‍ ഫാസിലിക്കായിട്ടില്ല. മോചിതനായി താന്‍ ഗേറ്റു കടന്നു വന്നപ്പോള്‍ ഉമ്മ സന്തോഷം കൊണ്ട് കരഞ്ഞുവിളിച്ചു. മൂന്നു പേര്‍ അവരുടെ ചുമലില്‍ പിടിച്ചിരുന്നു. മറ്റൊരു ഹൃദയാഘാതമുണ്ടാകുകയാണോ എന്നു പോലും ഞങ്ങള്‍ ഭയപ്പെട്ടു- അദ്ദേഹം പറഞ്ഞു. നിനച്ചിരിക്കാതെയെത്തിയ മകനെ കണ്ട് 73കാരനായ പിതാവ് ഗുലാം റസൂലിന് വാക്കുകളുണ്ടായിരുന്നില്ല. ‘സന്തോഷം എന്നു മാത്രമേ പറയാനുള്ളൂ. എന്റെ മകന്‍ 12 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു’ ഗുലാം പറഞ്ഞു.
ഇനിയെന്ത് എന്ന ചോദ്യം വല്ലാതെ ആധി പിടിപ്പിക്കുന്നുണ്ട് ഫാസിലിയെ.ഉമ്മയെയും ഉപ്പയെയും നോക്കണം. വേഗം ഒരു ജോലി കണ്ടുപിടിക്കണം- അദ്ദേഹം പറയുന്നു.

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending