Connect with us

india

റോഹിന്‍ഗ്യകള്‍ക്ക് സൗജന്യഭക്ഷണം നല്‍കിയതിന് ഭീഷണി നേരിട്ട ഹോട്ടലുടമ പറയുന്നു; വീണ്ടും നല്‍കും, ഭക്ഷണത്തിന് എന്ത് മതം?

നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്

Published

on

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മൂന്ന് റെസ്റ്ററന്‍ഡുകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഡല്‍ഹിയിലെ ജസോല മേഖലയിലാണ് റെസ്റ്ററന്‍ഡുകള്‍ ഭക്ഷണം വിതരണം ചെയ്തത്. ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണവും ഭീഷണിയും ഉണ്ടായത്.

എന്നാല്‍ ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ല എന്നും ഇനിയും വിതരണം ചെയ്യുമെന്നും ഹോട്ടല്‍ ഉടമകളില്‍ ഒരാളായ ശിവം സെഹ്ഗാള്‍ ദ ക്വിന്റ് ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു. ‘എന്‍ജിഒകളുമായി സഹകരിച്ച് സമൂഹത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ചെയ്യാറുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ’- അവര്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഏജന്‍സിയുടെ ട്വീറ്റിന് മൂന്നു മണിക്കൂര്‍ പ്രായമായപ്പോഴേക്ക് ആയിരക്കണക്കിന് കമന്റുകളാണ് വന്നത്. മിക്ക കമന്റുകളും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ അധിക്ഷേപിച്ചുള്ളതായിരുന്നു. പലരും ഹോട്ടല്‍ ബഹിഷ്‌കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തു- സെഹ്ഗാള്‍ പറയുന്നു.

ഭക്ഷണത്തിന് മതമില്ല എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്. അടുത്ത തവണ മാധ്യമ ശ്രദ്ധ വേണ്ട എന്നാഗ്രഹിക്കുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാണോ പ്രശ്‌നം? – അദ്ദേഹം ചോദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍; ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു

നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

Published

on

രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

5,18 എന്നിങ്ങനെ നികുതി സ്ലാബുകള്‍ ചുരുങ്ങിയതോടെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഗുണമുണ്ടായെന്നാണ് സര്‍ക്കാര്‍ വാദം. വെണ്ണ, നെയ്, പനീര്‍ ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളുടെയും ചെറുകാറുകള്‍, ബൈക്കുകള്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെ വിലയും കുറഞ്ഞു.

ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങള്‍, ഷാംപൂ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുടെ വിലയിലെ മാറ്റം എത്ര നാള്‍ നിലനില്‍ക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടര്‍ച്ചയായി കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

Continue Reading

india

അബ്ദുറഹീം കേസ്; കീഴ്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി ഉത്തരവ്

അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതി തള്ളി.

Published

on

റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസില്‍ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീംകോടതിയുടെ ഉത്തരവ്. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതി തള്ളി.

നേരത്തെ മെയ് 26ന് 20 വര്‍ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതിയുടെ വിധി ജൂലൈ ഒമ്പതിന് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു കേസ്. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അപ്പീല്‍ കോടതിയിലും സുപ്രീംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരും പവര്‍ ഓഫ് അറ്റോര്‍ണിയും രംഗത്തുണ്ടായിരുന്നു.

Continue Reading

india

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം.

Published

on

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് അവരുടെ പരിപ്പ്, അരി, ധാന്യങ്ങള്‍, പെന്‍സിലുകള്‍, പുസ്തകങ്ങള്‍, വൈദ്യചികിത്സ, കര്‍ഷകരുടെ ട്രാക്ടറുകള്‍ എന്നിവയില്‍ ജിഎസ്ടി ചുമത്തിയതിന് ‘ജനങ്ങളോട് ക്ഷമ ചോദിക്കാന്‍’ ആവശ്യപ്പെട്ടു.

‘ഇപ്പോള്‍, 2.5 ലക്ഷം കോടി രൂപയുടെ ‘സമ്പാദ്യോത്സവം’ എന്ന് സംസാരിക്കുന്നതിലൂടെ, പൊതുജനങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കിയതിന് ശേഷം നിങ്ങള്‍ വെറും ഒരു പ്ലാസ്റ്റര്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്! അവരുടെ പരിപ്പ്, അരി, ധാന്യങ്ങള്‍, പെന്‍സിലുകള്‍, പുസ്തകങ്ങള്‍, വൈദ്യചികിത്സ, കര്‍ഷകരുടെ ട്രാക്ടറുകള്‍ എന്നിവയില്‍ നിങ്ങള്‍ ജിഎസ്ടി ചുമത്തിയത് പൊതുജനങ്ങള്‍ ഒരിക്കലും മറക്കില്ല. നിങ്ങളുടെ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം!’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി ‘വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതി’യാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വളരെക്കാലമായി വാദിച്ചിരുന്നുവെന്നും 2017 ജൂലൈ മുതല്‍ തന്നെ ജിഎസ്ടി 2.0 ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു.

‘ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗണ്‍സില്‍ ജിഎസ്ടി ഭരണത്തില്‍ വരുത്തിയ ഭേദഗതികളുടെ പൂര്‍ണ ഉടമസ്ഥാവകാശം അവകാശപ്പെടാനാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്,’ ജയറാം പറഞ്ഞു. ‘ജിഎസ്ടി വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളരെക്കാലമായി വാദിച്ചുവരുന്നു. ഉയര്‍ന്ന നികുതി ബ്രാക്കറ്റുകള്‍, ബഹുജന ഉപഭോഗ ഇനങ്ങള്‍ക്കുള്ള ശിക്ഷാ നികുതി നിരക്കുകള്‍, വലിയ തോതിലുള്ള വെട്ടിപ്പ്, തെറ്റായ വര്‍ഗ്ഗീകരണം, ചെലവേറിയ അനുസരണ ഭാരങ്ങള്‍, വിപരീത തീരുവ ഘടന (ഇന്‍പുട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉല്‍പ്പാദനത്തിന് കുറഞ്ഞ നികുതി) എന്നിവയാല്‍ ഇത് വലയുന്നു. 2017 ജൂലൈ മുതല്‍ തന്നെ ഞങ്ങള്‍ ജിഎസ്ടി 2.0 ആവശ്യപ്പെടുന്നുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ ന്യായ് പത്രയില്‍ ഇത് ഒരു പ്രധാന പ്രതിജ്ഞയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending