Connect with us

india

ഡൽഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കേജ്‌രിവാള്‍ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന

Published

on

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടിസ് നല്‍കിയിരുന്നു. കേജ്‌രിവാള്‍ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന. അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മധ്യപ്രദേശിലേക്ക് പോകുന്നത്.

കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്നു. നേരത്തെ കെജ്രിവാള്‍ പോലും താന്‍ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവില്‍ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റിനുവരെ സാധ്യതയുണ്ടായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും നാളെ വാരണസി സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടുണ്ട്.

india

ഉത്തരാഖണ്ഡില്‍ 11 സ്ഥലങ്ങള്‍ക്ക് ഹിന്ദു ഐക്കണുകള്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ നല്‍കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

Published

on

ഹരിദ്വാര്‍, ഡെറാഡൂണ്‍, നൈനിറ്റാള്‍, ഉധം സിങ് നഗര്‍ തുടങ്ങിയ ജില്ലകളിലെ 11 സ്ഥലങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
11 സ്ഥലങ്ങള്‍ക്കും ഹിന്ദു ദേവതകള്‍, പുരാണ കഥാപാത്രങ്ങള്‍, പ്രമുഖ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ എന്നിവരുടെ പേരുകള്‍ നല്‍കുമെന്ന് ധാമി പറഞ്ഞു. ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ മുഗള്‍ പേരുകളോ ഉറുദു പേരുകളോ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ളതോ ആയ പേരുകളുള്ള സ്ഥലങ്ങളുടെ പേരുമാറ്റല്‍ എന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട്, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്നാണ് അധികാരികളുടെ വാദം.

‘പൊതുവികാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും പൈതൃകത്തിനും അനുസൃതമായി വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിനും അതിന്റെ സംരക്ഷണത്തിനും സംഭാവന നല്‍കിയ മഹാന്മാരുടെ പേരുകളില്‍ ആ സ്ഥലങ്ങള്‍ ഇനി അറിയപ്പെടും,’ ധാമി പറഞ്ഞു.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണ് പേരുമാറ്റാലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവ് സതീഷ് ലഖേര വാദിച്ചു.

‘ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും പൈതൃകവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മനഃപൂര്‍വ്വം അവഗണിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പേരുകള്‍ വെക്കുന്നതില്‍ പല തരത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിഹ്നങ്ങളുടെ പുനസ്ഥാപനം രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇന്ന് ഈ പേരുകള്‍ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ ഞാന്‍ പ്രശംസിക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. പൊതുജനക്ഷേമത്തില്‍ മാത്രമല്ല, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ പുനര്‍നാമകരണം ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടിക
ഹരിദ്വാര്‍ ജില്ല

Continue Reading

india

പശുവിന്റെ അവശിഷ്ടങ്ങള്‍ യമുനയില്‍ കണ്ടെത്തിയെന്നാരോപിച്ച് ദേശീയപാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

മാര്‍ച്ച് 31 തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബില്‍ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.

Published

on

യമുന നദിയില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ദേശീയ പാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍. മാര്‍ച്ച് 31 തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബില്‍ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.

പോണ്ട സാഹിബിലൂടെ കടന്നുപോകുന്ന ഡെറാഡൂണ്‍ചണ്ഡീഗഡ് ദേശീയ പാതയായിരുന്നു പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. പുതുതായി അറുത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ പോണ്ട പ്രദേശത്തും നദിയുടെ ഉത്തരാഖണ്ഡ് ഭാഗത്തേക്കൊഴുകുന്ന ഭാഗത്തും കാണപ്പെട്ടെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവസ്ഥലത്തെത്തിയ സിര്‍മൂര്‍ പൊലീസ് സൂപ്രണ്ട് എന്‍.എസ്. നേഗി, സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോണ്ട സാഹിബില്‍ ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന നേഗി, സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും പോണ്ടയിലെ ശ്രീ പരശുറാം ചൗക്കില്‍ ആളുകള്‍ ഒത്തുകൂടുകയും അടിയന്തര നടപടി ആവശ്യപ്പെട്ട് ഒരു ധര്‍ണ ആരംഭിക്കുകയും ചെയ്തു.

ഏഴ് മണിയോടെ, ബജ്‌റംഗ്ദള്‍ പോലുള്ള ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റിലൂടെ മാര്‍ച്ച് ചെയ്ത് ഹിമാചല്‍ പ്രദേശിനെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയുമായി ബന്ധിപ്പിക്കുന്ന യമുന പാലത്തില്‍ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.

നവരാത്രി സമയത്ത് പശുക്കളെ കശാപ്പ് ചെയ്ത കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ദേശീയ പാതയില്‍ ഇരുന്നു റോഡ് ഉപരോധിച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയാണിതെന്ന് അവര്‍ ആരോപിച്ചു.
ബി.ജെ.പിയുടെ പോണ്ട സാഹിബ് എം.എല്‍.എ സുഖ്‌റാം ചൗധരിയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

Continue Reading

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

Trending