Connect with us

Culture

ഡല്‍ഹി സ്‌ഫോടന പരമ്പരയില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് 2009ല്‍ തന്നെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു

Published

on

ന്യൂഡല്‍ഹി: 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു മുസ്്‌ലിം യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് 2009ല്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്.

അറസ്റ്റിലായ മൂന്ന് ക്ശ്മീരി യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് ഡല്‍ഹി പൊലീസിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാമായിരുന്നു എന്ന് രഹസ്യരേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ നിരപരാധികളാണെന്ന് ആന്ധ്ര പൊലീസിലെ ഭീകരവിരുദ്ധ സെല്ലായ ഓര്‍ഗനൈസേഷന്‍ ഫോര്‍ കൗണ്ടര്‍ ടെററിസ്റ്റ് ഓപറേഷന്‍സാണ് (ഒക്ടോപസ്) റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനു ശേഷവും ഇവരുടെ മോചനവുമായി ബന്ധപ്പെട്ട യാതൊരു ശ്രമങ്ങളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
മുഹമ്മദ് റഫീഖ് ഷാ, മുഹമ്മദ് ഹുസൈന്‍ ഫാസിലി, താരീഖ് ധര്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇവരെ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം ആദ്യത്തെ രണ്ടു പേരെ ഈ മാസമാണ് ഡല്‍ഹി കോടതി വെറുതെ വിട്ടത്. ഭീകരവാദത്തെ അനുകൂലിച്ചു എന്നതിന്റെ പേരില്‍ താരീഖ് ധറിന് 10 വര്‍ഷത്തെ തടവു വിധിച്ചിരുന്നു. എന്നാല്‍ വിചാരണക്കാലയളവില്‍ തന്നെ ഇതില്‍ക്കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നതു കൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നില്ല.
2005 ഒക്ടോബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. ദീപാവലിയുടെ തലേന്ന് സരോജിനി നഗര്‍, ഗോവിന്ദപുരി, പഹാര്‍ഗഞ്ച് എന്നീ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പാക് ആസ്ഥാനമായ തീവ്രവാദി സംഘടന ഇന്ത്യന്‍ മുജാഹീദിന്‍ ആണെന്നാണ് ഒക്ടോപസ് പറയുന്നത്. 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ് അമീന്‍ എന്ന ഇന്ത്യന്‍ മുജാഹിദീന്‍ മേധാവിയാണ് സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെ സൂത്രധാരന്‍.
ഇയാള്‍ക്കു പുറമേ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ മിര്‍സ ഷദാബ് ബൈഗ്, മുഹമ്മദ് ഷക്കീല്‍, സാഖിബ് നിസാര്‍ എന്നീ മൂന്നു പേര്‍ക്കു കൂടി കേസില്‍ നേരിട്ടു പങ്കുണ്ട്. ജസോല ഏരിയയിലെ ഇടുങ്ങിയ ഫ്‌ളാറ്റില്‍ താമസിച്ചാണ് ആതിഫ് സ്‌ഫോടനത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്- റിപ്പോര്‍ട്ട് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബാഹുബലി 2വും പുഷ്പക്ക് മുന്നില്‍ വീണു; യു.കെയില്‍ അല്ലുവിന്റെ തേരോട്ടം

ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടുന്നത് ചരിത്രമാണ്.

Published

on

യു.കെ/അയർലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സൗത്ത് ഇന്ത്യൻ ചിത്രമായി മാറി അല്ലു അര്‍ജുന്റെ പുത്തന്‍ ചിത്രം
പുഷ്പ 2 ദി റൂൾ. പ്രഭാസ്-രാജമൗലി കൂട്ടുക്കെട്ടിന്‍റെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ റെക്കോഡാണ് പുഷ്പ പഴങ്കഥയാക്കിയത്. ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടുന്നത് ചരിത്രമാണ്.

റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിലെത്തിയ പുഷ്പ-2  26 ലൊക്കേഷനിൽ നിന്നും 2.72കെ യൂറോ സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടൽ കളക്ഷനിൽ 1,9 മില്യൺ യൂറോയും ചിത്രം നേടി. യുകെ/അയർലൻഡ് എന്നിവടങ്ങളിൽ നിന്നും ഇത്രയും കളക്ഷൻ നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് പുഷ്പ 2. 1.82 മില്യണായിരുന്നു ബാഹുബലി നേടിയത്.

ഗ്ലോബൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മാത്രം ഇന്ത്യൻ ചിത്രമാണ് പുഷ്പ 2. 39 ദിവസം കൊണ്ട് 1768.93 കോടിയാണ് ലോകമെമ്പാട് നിന്നും പുഷ്പ സ്വന്തമാക്കിയത്. ആർ.ആർ. ആർ. കെ.ജി.എഫ്-2 എന്നിവയുടെയെല്ലാം കളക്ഷൻ ഇതിനോടകം തന്നെ പുഷ്പ 2 മറികടന്നിട്ടുണ്ട്. 2059 കോടി കളക്ഷൻ നേടിയിട്ടുള്ള ദംങ്കലും, 1800 കോടി നേടിയ ബാഹുബലി രണ്ടാം ഭാഗവും മാത്രമാണ് പുഷ്പ മുന്നിലുള്ളത്.

ജനുവരി 17ന് പുഷ്പയുടെ റിലോഡഡ് വെർഷൻ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതിയ വെർഷനിൽ 20 മിനിറ്റ് അധികം ചേർത്തിട്ടുണ്ട്. അല്ലു അർജുൻ നായകാനായെത്തുന്ന ചിത്രത്തിൽ രാശ്മിക മന്ദാനയാണ് നായിക വേഷം ചെയ്യുന്നത്. ഫഹദ് ഫാസിൽ, അനശ്വര ഭര്ദ്വാരാജ് , എന്നിവരും പ്രധാന വെഷത്തിലെത്തുന്നുണ്ട്.

Continue Reading

kerala

നവകേരള സദസ്സിന്റെ പരസ്യബോര്‍ഡ് സ്ഥാപിക്കല്‍; സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ

ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

Published

on

മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസിലെ ധൂര്‍ത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. നവ കേരള സദസിനു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ. ഇതിനു പുറമേ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ച വകയില്‍ രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

ഇതിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് പിരിവ് ഉള്‍പ്പെടെ ഏറെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേരള സദസിന്റെ പ്രചരണത്തിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നത്. പുറത്തുവന്ന രേഖ പ്രകാരം പരസ്യ ബോര്‍ഡ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണ്. ഇതില്‍ 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കി 2.31 കോടി രൂപ സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.

അതേസമയം നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ചതിന് രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 2.46 കോടിയായി ഉയരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.നവകേരള കലാജാഥ നടത്താന്‍ 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ചെലവിട്ടത്.

Continue Reading

Film

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ‘ബാഷ’ റീ റിലീസിന്‌

4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.

Published

on

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.

1995 ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നഗ്മയാണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.

രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Trending