Connect with us

Culture

അവസാന മിനിറ്റിലെ ഗോളില്‍ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ പിടിച്ച് ഡല്‍ഹി

Published

on

ചെന്നൈ: ജെജെ നേടിയ ഡബിളില്‍ വിജയമുറപ്പിച്ചിരുന്നു ചെന്നൈക്കാര്‍. പക്ഷേ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സീസണ്‍ ട്രെന്‍ഡ് പോലെ അതാ വരുന്നു ഡല്‍ഹിക്കാരുടെ ഗോള്‍-നിശ്ചിത സമയത്തിന് ശേഷം മൂന്ന് മിനുട്ടുള്ള അഞ്ച്വറി ടൈമില്‍. അങ്ങനെ അവസാനത്തിലെ ഡല്‍ഹി ഗോളില്‍ ചെന്നൈ-ഡല്‍ഹി അങ്കം 2-2 ല്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ ഡേവിഡ് എന്‍ടിഗെ നേടിയ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ ചെന്നൈയിന്‍ എഫ്.സി ജെജെ ഗോളിലൂടെ സമനില കണ്ടെത്തി. രണ്ടാം പകുതിയില്‍ ജെജെ തന്റെ രണ്ടാം ഗോളിലൂടെചെന്നൈക്ക് ലീഡ് നല്‍കി. വിജയം പ്രതീക്ഷിച്ചു നിന്ന സൂപ്പര്‍ മച്ചാന്‍സിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗുയോണ്‍ ഫെര്‍ണാണ്ടസ് ഡല്‍ഹിക്കു സമനില നേടിക്കൊടുത്തു.

സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ഡല്‍ഹിയുടെ അവസാന സ്ഥാനത്തിനു മാറ്റമില്ല. ഇരട്ട ഗോള്‍ നേട്ടത്തോടെ ജെജെ ഈ സീസണില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ബല്‍വന്തിനെ പിന്നിലാക്കി ആറ് ഗോളോടെ മുന്നിലെത്തി. ഹീറോ ഓഫ് ദി മാച്ചും ജെജെ തന്നെ.ചെന്നൈ രണ്ട് മാറ്റങ്ങളുമായാണ് ഇന്നലെ കളിക്കാനിറങ്ങിയത്. ബ്രിക്രംജിത്, സെറീനോ എന്നിവര്‍ക്കു പകരം ധന്‍ചന്ദ്ര് സിംഗ്, ജെര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ വന്നു ഡല്‍ഹി മൂന്നു മാറ്റങ്ങള്‍ വരുത്തി. അല്‍ബിനോ ഗോമസിനു പരുക്കേറ്റതിനാല്‍ ഡല്‍ഹിയുടെ ഗോള്‍ കീപ്പറായി സ്പാനീഷ് താരം സാബി ഇരുതാഗുനിയ വന്നു. അതേപോലെ മിരാബാജ, അര്‍ണാബ് എന്നിവര്‍ക്കു പകരം ലാലിയാന്‍സുവാല ചാങ്‌തെ, ഡേവിഡ് എന്‍ഗാതെ എന്നിവരും ഇറങ്ങി.

ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ഡല്‍ഹിക്കെതിരെ ചെന്നൈ ആക്രമണ മൂഡിലായിരുന്നു. എന്നാല്‍ ഗോള്‍ നേടിയത് ഡല്‍ഹിയായിരു.ന്നു. 24 ാം മിനിറ്റില്‍ ഡല്‍ഹിയുടെ എരിയയില്‍ നിന്നും മൂന്നു ലോങ് പാസുകളിലൂടെയാണ് ഗോള്‍ വന്നത്. നന്ദകുമാറിലേക്കു കിട്ടിയ പാസില്‍ ഗോള്‍ മുഖത്തേക്കു നല്‍കിയ ക്രോസ് വായുവിലൂടെ കുതിച്ചുയര്‍ന്ന ഡേവിഡ് എന്‍ഗിറ്റെ ഫ്‌ളൈയിങ് ഹെഡ്ഡറിലൂടെ വലകുലുക്കി. 27 ാം മിനിറ്റില്‍ ഡല്‍ഹിക്കു ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. ചാങ്‌തെയുടെ അളന്നുകുറിച്ച പാസ് സ്വീകരിച്ച ഡേവിഡ് തുടര്‍ന്നു നന്ദകുമാറിലേക്കു പാസ് ചെയ്തു. ചെന്നൈയുടെ പെനാല്‍ട്ടി ഏരിയക്കു മുന്നിലെത്തിയ നന്ദകുമാറിന്റെ കാര്‍പ്പറ്റ് െ്രെഡവ് പക്ഷേ, ദുര്‍ബലമായതിനാല്‍ ഗോള്‍ കീപ്പര്‍ക്കു കാര്യമായ ഭീഷണി ആയില്ല. ഗോള്‍ നേടിയതോടെ ഡല്‍ഹി ആത്മവിശ്വാസം കുതിച്ചുയര്‍ന്നു.

ചെന്നൈയുടെ സമനില ഗോള്‍ നേടാന്‍ വൈകാതെ വന്നു. 42 ാം മിനിറ്റില്‍ റെനെ മിഹെലിച്ച് എടുത്ത കിക്ക് ഗോള്‍ മുഖത്തെ കൂട്ടപ്പോരിച്ചിലിനിടെ ജെജെ ഹെഡ്ഡറിലൂടെ വലയിലേക്കു തിരിച്ചു വിട്ടു. ജെജെയ്ക്കു ലഭിച്ച ജന്മദിന സമ്മാനം കൂടിയായി ഈ ഗോള്‍ . ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ട് ഗോള്‍ ശ്രമങ്ങളില്‍ നിന്നും ചെന്നൈ രക്ഷപ്പെട്ടു.ഡേവിഡിന്റെ പാസില്‍ റോമിയുടെ ആദ്യ ഷോട്ട് ഗോളി കരണ്‍ജിത് തടഞ്ഞു. റീബൗണ്ട് പന്തില്‍ ചാങ്‌തെ നടത്തിയ രണ്ടാം ശ്രമം ധനചന്ദ്ര സിംഗ് ബ്ലോക്ക് ചെയ്തു അപകടം ഒഴിവാക്കി.

രണ്ടാം പകുതി ആരംഭിച്ച ഉടനെ ചെന്നൈ ലീഡ് നേടി. വലത്തെ വിംഗിലേക്കു വന്ന പന്ത് ജെര്‍മന്‍പ്രീത് സിംഗ് ബോക്‌സിനകത്തു കയറിയ ജെജെയിലേക്കു എത്തിച്ചു. പോയിന്റ് ബ്ലാങ്ക് പൊസിഷനില്‍ നിന്നിരുന്ന ജെജെ ലാല്‍പെക്യുല ഡല്‍ഹിയുടെ സ്പാനീഷ് ഗോളിയെ നിസഹായനാക്കി വലയിലെത്തിച്ചു. 65 ാം മിനിറ്റില്‍ ഡേവിഡിനെ പിന്‍വലിച്ചു ഡല്‍ഹി നൈജീരിയന്‍ മുന്‍നിര താരം കാലു ഉച്ചെയെ കൊണ്ടുവന്നു. ഇതിനു മറുപടിയായി ചെന്നൈയിന്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനു പകരം ജൂഡിനെ ഇറക്കി. ഡല്‍ഹി അടുത്ത മാറ്റത്തില്‍ എഡു മോയക്കു പകരം റോവില്‍സണ്‍ റോഡ്രിഗസിനെയും അവസാന മാറ്റത്തില്‍ ചാങ്‌തെയ്ക്കു പകരം ഗുയോണ്‍ ഫെര്‍ണാണ്ടസിനെയും കൊണ്ടു വന്നു.
അവസാന മിനിറ്റുകളില്‍ കളി പകരക്കാരുടെ പക്കലായി. പന്ത് കഴിയുന്ന സമയം കൈവശം വെക്കുക എന്നതിനപ്പുറം എതിരാളികളുടെ ഗോള്‍ മുഖത്തേക്കു കുതിച്ചുകയറി ഗോള്‍ നേടാനുള്ള ആര്‍ജ്ജവം ഡല്‍ഹിയുടെ പക്കല്‍ നിന്നുണ്ടായില്ല. ബോക്‌സില്‍ എത്തിയ ഡല്‍ഹിയുടെ നീക്കങ്ങള്‍ ചെന്നൈയിന്‍ കൃത്യമായി തടഞ്ഞുകൊണ്ടിരുന്നു.

ചെന്നൈ വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഡല്‍ഹിയുടെ സമനില ഗോള്‍. 90 ാം മിനിറ്റില്‍ ജെര്‍മന്‍ പ്രീത് വരുത്തിയ ഫൗളിനെ തുടര്‍ന്നാണ് ഗോളിനു വഴിയൊരുക്കിയത്. ഫ്രീകിക്കില്‍ ഗോള്‍ വന്നില്ലെങ്കിലും ഡല്‍ഹിയുടെ ഏരിയയിലേക്കു തിരിച്ചുവിട്ട പന്ത് അതേപോലെ ചെന്നൈയിന്റെ ബോക്‌സിലേക്കു തിരിച്ചുവിട്ടു. ഉയര്‍ന്നു വന്ന പന്ത് പകരക്കാരനായി വന്ന കാലു ഉച്ചെയുടെ ഹെഡ്ഡര്‍ ഗുയോണ്‍ ഫെര്‍ണാണ്ടസിലേക്കു വന്നു. കാത്തു നിന്ന ഗുയോണ്‍ ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു.

Film

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ‘ആനന്ദ് ശ്രീബാല’; വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം

Published

on

അഭിനയ മോഹവുമായ് വെള്ളിത്തിരയിലേക്ക് വന്നവർ ഒരുപാടുണ്ടെങ്കിലും സംവിധായകനാവണം എന്ന ആഗ്രഹത്തോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചവർ കുറവായിരിക്കും. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന പേരുകളിലൊന്നാണ് വിഷ്ണു വിനയ്, സംവിധായകൻ വിനയന്റെ മകൻ. പറയത്തക്ക സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും തന്റെതായ രീതിയിൽ പ്രേക്ഷക വിസ്മയിപ്പിക്കാനും സിനിമയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രമാണ് നവംബർ 15ന് പ്രദർശനം ആരംഭിക്കുന്ന ‘ആനന്ദ് ശ്രീബാല’. യഥാർത്ഥ സംഭവത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ ഗംഭീര വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ സ്വപ്നം സിനിമയായിരുന്നു. പഠനം പൂർത്തിയാക്കിയ ഉടൻ അച്ഛന്റെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചു തുടങ്ങി. സിനിമ നിർമ്മാണത്തിലും വിതരണത്തിലും കൈവെച്ച ശേഷം അച്ഛൻ സംവിധാനം ചെയ്ത ‘ആകാശഗംഗ 2, ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നീ സിനിമകളിൽ പ്രമുഖ കഥാപാത്രമായി എത്തി. അഭിയത്തേക്കാൾ അഭിനിവേശം സംവിധാനത്തോടായതുകൊണ്ട് ‘ആനന്ദ് ശ്രീബാല’ക്ക് കൈകൊടുത്തു. നിർമ്മാതാവ് ആൻറോ ജോസഫ് വഴിയാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയിലേക്ക് വിഷ്ണു എത്തിപ്പെടുന്നത്. വ്യത്യസ്തമായ കഥകൾ കേട്ടെങ്കിലും വിഷ്ണുവിന്റെ മനസ്സുടക്കിയത് ‘ആനന്ദ് ശ്രീബാല’യിലാണ്.

ഒരു പൊലീസ് ഉദ്യോഗസ്ഥനാവണം എന്ന അതിയായ അഗ്രഹത്തിൽ നടക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും ചാനൽ റിപ്പോർട്ടറായ് അപർണ്ണദാസും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

പല്ലൊട്ടിയിലെ കുട്ടിത്താരങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ

ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തുപിടിച്ചു അഭിനന്ദിച്ചു.

Published

on

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തുപിടിച്ചു അഭിനന്ദിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ കരസ്ഥമാക്കിയ ‘പല്ലൊട്ടി 90’സ് കിഡ്സ്’ തീയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്.

തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്റാൾജിയയും പ്രമേയമായെത്തുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിടുകയും ചെയ്യുന്നു.

ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90’സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്.റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും ചെയ്തിരുന്നു.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർക്കു പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു

Continue Reading

Film

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ

Published

on

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending