Connect with us

crime

ബിരുദ വിദ്യാര്‍ത്ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു

പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്‌നഗറിലാണ് സംഭവം

Published

on

ഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു. പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്‌നഗറിലാണ് സംഭവം. ഡല്‍ഹി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഹുല്‍ കുമാര്‍ (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് രാഹുല്‍ ക്രൂര മര്‍ദനത്തിനിരയായത്. പെണ്‍സുഹൃത്തിന്റെ സഹോദരനും സുഹൃത്തുകളും ചേര്‍ന്നാണ് മര്‍ദിച്ചത്. അന്യമതത്തില്‍പ്പെട്ട രാഹുലിന്റെ സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തേ വിലക്കിയിരുന്നു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ബി.ആര്‍.ജെ.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഹുല്‍ ഇന്നലെയാണു മരിച്ചത്.

രാഹുലിന്റെ കുടുംബത്തിന്റെ പരാതിയില്‍ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് രാജ്, മന്‍വര്‍ ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

crime

ഭാര്യയെ കുത്തിയും ഭാര്യ മാതാവിനെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന.

Published

on

ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നി​ഗമനം. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

crime

മുസ്‌ലിം പള്ളിക്ക് മുകളില്‍ ഇസ്രാഈല്‍ കൊടി നാട്ടി തീവ്ര ഹിന്ദുത്വ വാദികള്‍; സംഭവം ബീഹാറില്‍

കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാൽമതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം. 

Published

on

ബീഹാറിൽ ഹിന്ദുത്വവാദികൾ മസ്ജിദിന് മുകളിൽ ഇസ്രാഈല്‍ കൊടി കാവി കൊടിയും ഉയർത്തിയതായി പരാതി. സംഭവത്തെ തുടർന്ന് പ്രദേശത്തു സംഘർഷാവസ്ഥ ഉയർന്നു. ബീഹാറിലെ ഭഗൽപൂരിൽ ആണ് സംഭവം.

ഇസ്രാഈല്‍ പതാക വീശിയെത്തിയ ഹിന്ദുത്വ വാദികൾ സമീപത്തെ പള്ളിയിൽ കയറി കാവി പതാക ഉയർത്തുകയായിരുന്നു. കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാൽമതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം.

തീവ്ര ഹിന്ദുത്വ വാദികൾ മസ്ജിദ് താഴികക്കുടങ്ങളിലേക്ക് കയറുന്നതും ഒരു വലിയ കാവി പതാക അവിടെ സ്ഥാപിക്കുന്നതും കാണിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഒരാൾ താഴികക്കുടത്തിലേക്ക് കയറി കാവി കൊടി മാറ്റുമ്പോൾ ഇസ്രാഈലി പതാക വീശുന്ന സംഘം ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യത്തിൽ കാണാം.

അവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ തീവ്ര ഹിന്ദുത്വ വാദികൾ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന ഗാനങ്ങൾക്കൊപ്പം പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു. ഇത് സംഘർഷങ്ങൾക്ക് ആക്കം കൂട്ടി.

സാമുദായിക സൗഹാർദത്തെക്കുറിച്ചും മതപരമായ പരിപാടികളിൽ ഉണ്ടാകുന്ന ഇത്തരം പ്രകോപനപരമായ നടപടിയെക്കുറിച്ചും സാമൂഹിക പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Continue Reading

crime

കാണാതായ 21 കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് കണ്ടെത്തി

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.

Published

on

ലുധിയാന: മൂന്ന് ദിവസം മുമ്പ് കാണാതായ 21-കാരിയെ അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മുറി പൂട്ടിയ ശേഷം മുറിയിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അയല്‍വാസിയായ വിശ്വനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അഞ്ച് മക്കള്‍ക്കൊപ്പം ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായ ഒക്ടോബര്‍ 30-ന് പിതാവിനെ ജലന്ധര്‍ ബൈപ്പാസിലേക്ക് പ്രതി കൊണ്ടു പോയിരുന്നെന്നും ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു. സേലം താബ്രിക്ക് സമീപം കാത്തിരിക്കാന്‍ പറഞ്ഞ് പ്രതി പോയെന്നും മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പിതാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിശ്വനാഥന്റെ മുറി പൂട്ടിയ നിലയില്‍ ആയിരുന്നുവെന്നും പിതാവ് പറഞ്ഞു.

 

Continue Reading

Trending