Connect with us

kerala

അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ല; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സിദ്ദിഖ് എംഎല്‍എ

ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളണം. അഞ്ചുമാസം എടുത്തു ഈ പ്രഖ്യാപനത്തിന്. നീതീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വൈകിക്കലാണ് നടന്നത്.

Published

on

വയനാടിനായി അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ. അടിയന്തര ധനസഹായം അടക്കമുള്ള കാര്യങ്ങളില്‍ പ്രഖ്യാപനം വേണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. പുനരധിവാസവും പൂര്‍ണമാക്കാനുള്ള സഹായം വേണം.

ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളണം. അഞ്ചുമാസം എടുത്തു ഈ പ്രഖ്യാപനത്തിന്. നീതീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വൈകിക്കലാണ് നടന്നത്. തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെങ്കിലും വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു.

കേരളം മുന്നോട്ടുവച്ച പല ആവശ്യങ്ങളില്‍ ആദ്യത്തേത് അംഗീകരിക്കാന്‍ തന്നെ അഞ്ച് മാസത്തെ കാലതാമസമുണ്ടായെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. മറ്റ് കാര്യങ്ങളും കൂടി ദ്രുതഗതിയില്‍ കേന്ദ്രം ചെയ്ത് തീര്‍ത്താല്‍ മാത്രമേ കേരളത്തിന് ആശ്വാസമാകൂ. അടിയന്തര നടപടിയെന്ന നിലയ്ക്ക് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തെ ലെവല്‍ മൂന്ന് കാറ്റഗറിയില്‍ വരുന്ന അതിതീവ്ര ദുരന്തമായാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യംമുതലേ ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി കേരളത്തിന്റെ ആവശ്യം. ഇതാണ് ഇപ്പോള്‍ കേന്ദ്രം അംഗീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്

Published

on

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

 

Continue Reading

kerala

പാലക്കാട് അബദ്ധത്തില്‍ കഴിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു

പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു

Published

on

പാലക്കാട് പുതുനഗരത്തില്‍ പന്നിപ്പടക്കം അബദ്ധത്തില്‍ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു. പൊറോട്ടയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പന്നിപ്പടക്കം ഉണ്ടായിരുന്നത്. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു.

എന്നാല്‍ പാടത്ത് മേയാന്‍ വിട്ട പശു ഇത് അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തില്‍ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

സിനിമ പ്രദര്‍ശനത്തിനുശേഷം തിയറ്റര്‍ ജീവനക്കാരനെ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി

തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി

Published

on

മലപ്പുറം ചങ്ങരംകുളം എംഡി മാര്‍സ് തീയേറ്ററില്‍ ആലപ്പുഴ ജിംഖാന സിനിമ പ്രദര്‍ശനത്തിനുശേഷം സംഘര്‍ഷം. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി. സിനിമ കഴിഞ്ഞ് എക്‌സിറ്റ് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന അനന്തുവിന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ഒരു സംഘം യുവാക്കളാണ് അനന്തുവിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ അനന്തു ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending