ആത്മ പരിശോധന നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും തെറ്റ് തിരുത്താൻ ഒരുക്കവുമില്ലെന്നുമുള്ള പ്രഖ്യാപനമാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്ന് മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എംപി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ പത്തു വർഷം ഇന്ത്യയിലെ ജനങ്ങളെ മുൾ മുനയിൽ നിറുത്തിയ ബിജെപി പുതിയ എന്തെങ്കിലും പ്രതീക്ഷകൾ ഇന്ത്യൻ ജനതക്ക് മുൻപാകെ സമർപ്പിച്ചിട്ടില്ല. ന്യൂനപക്ഷ ദളിത് പിന്നോക്ക ജനാവിഭാഗങ്ങളുടെ ആശകങ്ങൾക്കും ആകുലതകൾക്കും ഗവണ്മെന്റ് സന്നദ്ധമാവില്ലെന്നതാണ് പ്രസിഡണ്ടിന്റെ പ്രസംഗം. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് ബിജെപി വരുത്തിയ ആഘാതം തിരുത്തുമെന്ന് പറയാൻ അവർ തയ്യാറായിട്ടില്ല.
മാസങ്ങളോളമായി മണിപ്പൂരിൽ തുടർന്ന് വരുന്ന കൂട്ടക്കുരുതികൾക്ക് എന്ന് ശമനം ഉണ്ടാവുമെന്നത് വ്യക്തമല്ല. വർഗീയ വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പാഠ പുസ്തകങ്ങളെ തിരുത്തുവാൻ ബിജെപി തയ്യാറാവില്ല എന്നതും നാം കാണേണ്ടിയിരിക്കുന്നു. ഇന്ത്യൻ യാഥാർത്യങ്ങളെ അല്പം പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിലാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും ഇതിൽ പ്രകടമാണെന്നും മുസ്‌ലിം ലീഗ് എം.പിമാർ കൂട്ടിച്ചേർത്തു.