Connect with us

More

അല്ലാഹുവിനാണോ രാമനാണോ വോട്ടു ചെയ്യേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

Published

on

ബംഗളുരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലാഹുവിനാണോ രാമനാണോ വോട്ടു ചെയ്യേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ. ബന്ദ്‌വാളിലെ കല്ലട ഗ്രാമത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സുനില്‍ കുമാറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

അല്ലാഹുവും മതേതര മനസ്സുള്ള മുസ്‌ലിം സമുദായവുമാണ് തന്നെ ആറ് തവണ ബന്ദ്വാള്‍ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ചതെന്ന മന്ത്രി രാമനാഥ റായിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി എംഎല്‍എ രംഗത്തുവന്നത്. ആറ് തവണ ജയിച്ചത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണെന്ന മന്ത്രിയുടെ വാക്കുകള്‍ തന്നെ അതിശയിപ്പിച്ചെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

ബന്ദ്വാളില്‍ രാജേഷ് നായിക്കും രാമനാഥ റായിയും തമ്മില്‍ അല്ല അല്ലാഹുവും രാമനും തമ്മിലാണ് മത്സരമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇവരില്‍ ആരെ വേണമെന്ന് ബന്ദ്വാളിന് തീരുമാനിക്കാം. അല്ലാഹുവിനെ വീണ്ടും വീണ്ടും ജയിപ്പിക്കണോ അതോ രാമനെ സ്‌നേഹിക്കുന്ന വ്യക്തിയെ ജയിപ്പിക്കണോയെന്ന് ബന്ദ്വാളിനെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും എംഎല്‍എ പറഞ്ഞു.

വര്‍ഗീയമായി വളരെ സെന്‍സിറ്റീവായ ദക്ഷിണ കന്നട ജില്ലയിലെ ബന്ദ്‌വാളിലെ തെരഞ്ഞെടുപ്പ് ‘ഹിന്ദുക്കളുടെ അഭിമാന പ്രശ്‌നമാണെന്നും’ കുമാര്‍ പറഞ്ഞു. തന്റെ വിജയത്തിന്റെ ക്രഡിറ്റ് അല്ലാഹുവിനും ഇസ്‌ലാമിനും നല്‍കിക്കൊണ്ട് ഒരു മന്ത്രി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടാണ് സുനില്‍കുമാര്‍ ഇത്തരമൊരു പ്രതികരണം നടത്തിയെന്ന് ന്യൂസ്18 റിപ്പോര്‍ട്ടു ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ചപ്പുച്ചവറുകള്‍ കത്തിക്കുന്നതിനിടെ വീട്ടമ്മയുടെ
വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു

Published

on

കോഴിക്കോട്: നാദാപുരത്ത് ചപ്പുച്ചവറുകള്‍ കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ ചപ്പുച്ചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍, മകള്‍. സുനിത. മരുമകന്‍. അജയന്‍.

Continue Reading

More

വരനെ തേടി ഫെമിനിസ്റ്റ് യുവതി; 25 മുതല്‍ 28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം

ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം

Published

on

കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വിവാഹപരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുപ്പത് വയസ് പ്രായമുള്ള ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. 25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം യുവാവ്. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം. ഒരു ബംഗ്ലാവ്, കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസ് എങ്കിലും വേണം. ഭക്ഷണം പാകംചെയ്യാന്‍ അറിഞ്ഞിരിക്കണം. കീഴ്വായുവിന്റെ പ്രശ്നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

2021ല്‍ ആണ് ഈ പരസ്യം പുറത്തുവന്നത്. സുഹൃത്തും സഹോദരനും ചേര്‍ന്ന് സാക്ഷി എന്ന യുവതിക്ക് കൊടുത്ത പിറന്നാള്‍ ‘പണി’യായിരുന്നു പരസ്യമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. ഈ ചിത്രം ചില വിരുതന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കല്യാണമെന്ന സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി സമൂഹം സ്ത്രീകളില്‍ കെട്ടിവെക്കുന്ന വിവരണങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ പരസ്യ പ്രാങ്ക്.

Continue Reading

More

സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ബിജെപി സര്‍ക്കാറുകള്‍ ചൂട്ട് പിടിക്കുന്നു;മുസ്‌ലിംലീഗ്

സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചു വിട്ട് കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ എല്ലാവിധ അതിക്രമങ്ങള്‍ക്കും പൂര്‍ണമായ പിന്തുണയാണ് ബി.ജെ.പി സര്‍ക്കാറുകള്‍ നല്‍കി കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പറഞ്ഞു. ഇപ്പോള്‍ യുപിയിലെ സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് മുസ്ലിം ലീഗ് എം.പിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ആരാധനാലയങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കലും അത്തരം സ്ഥാപനങ്ങളെ പിടിച്ചെടുക്കലും ഇത്തരം ശക്തികളുടെ തുടരെത്തുടരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ സമ്പലില്‍ ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകര്‍ക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. 1991 ല്‍ പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ അടിക്കല്ലിളക്കുക എന്നത് ബിജെപിയുടെ ക്രൂരമായ അജണ്ടയാണ്. ഇന്ത്യയിലാകെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വീഡിയോ എടുത്തു പരിശോധിച്ചാല്‍ സര്‍വ്വേ നടത്തനെന്ന പേരില്‍ മസ്ജിദിനകത്തേക്ക് തള്ളി കയറിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാന്‍ സാധിക്കും. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളില്‍ നിയമപരമായ പോരാട്ടത്തിന് മുന്നില്‍ നിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

Trending