Connect with us

india

നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണി: ഒരാള്‍ കസ്റ്റഡിയില്‍

. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്.

Published

on

നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണിസന്ദേശം പൊലീസില്‍ ലഭിച്ചതിനു പിന്നാലെ 26 കാരനായ മായക് പാണ്ഡ്യ എന്നയാള്‍ കസ്റ്റഡിയിലായതായി വാര്‍ളി പൊലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്. അതേസമയം ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുംബൈ ട്രാഫിക് പൊലീസിന്റെ ഹെല്‍പ്പ് ലൈനിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് വീട്ടില്‍ കയറി നടനെ കൊല്ലുമെന്നും കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024 ഏപ്രില്‍ 14നാണ് സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന്‍ ഖാനെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. പിന്നീട് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് നടന് ബോംബ് ഭീഷണി ഉണ്ടാവുന്നത്.

 

 

india

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളില്‍ ഒരാളുടെ ചിത്രം പുറത്ത്

കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ അക്രമി സംഘങ്ങളില്‍പെട്ട ഒരാളുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. തോക്കുമായി നീങ്ങുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.

ബൈസരന്‍ താഴ്വരയില്‍ ട്രെക്കിങ് യാത്രക്കായി എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി.

 

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും.

ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

Trending