Connect with us

india

മുന്‍ കര്‍ണാടക മന്ത്രി ടി ജോണ്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം

Published

on

കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ടി ജോണ്‍ (92) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബംഗളൂരു ക്വീന്‍സ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും. 1931 ഒക്ടോബര്‍ 9ന് വൈക്കത്തായിരുന്നു ജനനം.

 

india

ബിഹാറില്‍ ദലിതരുടെ വീടുകള്‍ തീയിട്ടത് അപലപനീയം: ദലിത് ലീഗ്‌

നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം

Published

on

ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയ സംഭവം അപലപനീയമാണന്ന് ദലിത് ലീഗ് സ്റ്റേറ്റ് കമ്മറ്റി ആരോപിച്ചു. നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഭൂമി കച്ചവടക്കാരനായ നന്ദു പാസ്വാൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയുടെ ദലിത് വിരുദ്ധ വികാരമാണ് പ്രശ്നത്തിന് കാരണമാക്കിയത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെയും യോഗത്തിൽ അഭിനന്ദിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഇ.പി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശശിധരൻമണലായ, ട്രഷർ എസ്. കുമാരൻ ഭാരവാഹികളായ പി.ബാലൻ, പ്രകാശൻ പറമ്പൻ, സുധാകരൻ കുന്നത്തൂർ, വി. എം സുരേഷ് ബാബു, പ്രകാശൻ മൂച്ചിക്കൽ, ശ്രീദേവി പ്രാകുന്ന്, സോമൻ പുതിയാത്ത്, വേലായുധൻ മഞ്ചേരി, യു. വി മാധവൻ, ആർ. ചന്ദ്രൻ, കലാഭവൻ രാജു, സജിത വിനോദ്, ആർ. വാസു, പോൾ എം.പീറ്റർ, കെ. എ ശശി എന്നിവർ സംസാരിച്ചു.

Continue Reading

india

തമിഴ്‌നാട്ടില്‍ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെതിനെ തുടര്‍ന്ന് കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്‌

Published

on

തമിഴ്‌നാട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി. പവിത്രന്‍ (19) ആണ് മരിച്ചത്. യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെതിനെ തുടര്‍ന്ന് കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങള്‍ സംഭവിക്കുമെന്നും യുവാവ് കത്തില്‍ കുറിച്ചിട്ടുണ്ട്. മരിച്ച പവിത്രന്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്നു.

സെപറ്റംബര്‍ 11നണ് സംഭവം നടന്നത്. കൊരട്ടൂര്‍ ഭാഗത്ത് ഡെലിവറിക്കെത്തിയ യുവാവ് വീട് കണ്ടെത്താന്‍ പ്രയാസം അനുഭവപ്പെട്ടതോടെ ഡെലിവറി ചെയ്യാന്‍ സമയം വൈകുകയായിരുന്നു. ഇതോടെ കസ്റ്റമര്‍ യുവാവിനോട് മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ കസ്റ്റമര്‍ സേവനത്തെകുറിച്ച് പരാതി കൊടുക്കുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പവിത്രന്‍ ഈ കസ്റ്റമറിന്റെ വീടിന് നേരെ കല്ലെറിയുകയുണ്ടായി. ഇതോടെ ഇവര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ ബി.ജെ.പി സമ്മർദം ചെലുത്തി; വെളിപ്പെടുത്തലുമായി അംബേദ്കറിന്റെ ചെറുമകൻ

രാഹുലിനെതിരെ പ്രതിഷേധം നടത്താൻ ചില ബി.ജെ.പി പ്രവർത്തകർ രണ്ടുദിവസം തന്നിൽ സമ്മർദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമർശത്തിനെതി​രെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാൻ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആർ. അംബേദ്കറിന്റെ ചെറുമകൻ രാജ് രത്ന അംബോദ്കറുടെ വെളിപ്പെടുത്തൽ. രാഹുലിനെതിരെ പ്രതിഷേധം നടത്താൻ ചില ബി.ജെ.പി പ്രവർത്തകർ രണ്ടുദിവസം തന്നിൽ സമ്മർദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്നയുടെ പരാമർശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഞാൻ രാഹുൽ ഗാന്ധിയുടെ അനുഭാവിയല്ല. അതുപോലെ കോൺഗ്രസിന്റെ അനുയായിയും അല്ല. ഈ വിഷയത്തിൽ ഞാൻ എന്തിന് രാഹുലിനെ എതിർക്കണം​? എന്നെ സംബന്ധിച്ച് കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. എന്തടിസ്ഥാനത്തിലാണ് ഒരാൾ പ്രതിഷേധം നടത്തേണ്ടത് എന്നതിൽ വ്യക്തത വേണം.-രാജ് രത്ന പറഞ്ഞു. രാജ് രത്നയുടെ വിഡിയോ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ഈയിടെ നടന്ന യു.എസ് സന്ദർശനത്തിനിടെയാണ് രാഹുൽ സംവരണത്തെകുറിച്ച് പരാമർശിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർക്ക് തുല്യ അവസരങ്ങൾ നൽകുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഇന്ത്യക്ക് സംവരണം നിർത്തലാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്നായിരുന്നു രാഹുൽ പറഞ്ഞത്. വിദേശ മണ്ണിൽ ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു.

Continue Reading

Trending