Connect with us

kerala

സിദ്ധാര്‍ഥന്റെ മരണം; വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഡീബാര്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി

Published

on

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഡീബാര്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കു മറ്റേതെങ്കിലും കോളജില്‍ പ്രവേശനം നേടുന്നതിനുള്ള 3 വര്‍ഷത്തെ വിലക്കും കോടതി നീക്കി. വിദ്യാര്‍ഥികള്‍ക്കു മണ്ണുത്തില്‍ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും എന്നാല്‍ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ഹര്‍ജിക്കാര്‍ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരില്‍ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി പറഞ്ഞു.

യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പുതിയ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ഥികളില്‍ ഓരോരുത്തര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ വ്യക്തമാക്കി വേണം നോട്ടീസ് നല്‍കാന്‍. കേസില്‍ പ്രതികളായിരുന്ന 19 വിദ്യാര്‍ഥികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിദ്ധാര്‍ഥനെ തൂങ്ങി മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്‌സിന്റേയും മര്‍ദനവും റാഗിങും മൂലം സിദ്ധാര്‍ഥന്‍ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

kerala

വയനാട് പുല്‍പ്പള്ളിയിലും കടുവയെ കണ്ടതായി നാട്ടുകാര്‍

ഇന്ന് രാവിലെ ആറ് മുതല്‍ 48 മണിക്കൂറാണ് കര്‍ഫ്യൂ

Published

on

വയനാട് പുല്‍പ്പള്ളി കേളക്കവലയിലും കടുവയെ കണ്ടതായി പ്രദേശവാസികള്‍. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ കൃഷിയിടത്തില്‍ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ ആരോപിച്ചത്. സംഭവത്തില്‍ പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചു.

അതേസമയം, വയനാട്ടിലെ നാലിടങ്ങളില്‍ ഇന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ 48 മണിക്കൂറാണ് കര്‍ഫ്യൂ.

Continue Reading

kerala

തൃശൂരിലെ ഹരിത അഗ്രിടെക് സ്ഥാപനത്തില്‍ വീണ്ടും തീപിടിത്തം

ഈ മാസം 16 നാണ് സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായത്

Published

on

തൃശൂര്‍ പെരുമ്പിലാവ് അക്കിക്കാവ് ഹരിത അഗ്രിടെക് സ്ഥാപനത്തില്‍ വീണ്ടും തീപിടിത്തം. ദിവസങ്ങള്‍ മുന്‍പ് ഇതേ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം ഉണ്ടായിരുന്നു. കെട്ടിടത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. കെട്ടിടത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ഈ മാസം 16 നാണ് സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുന്നംകുളത്ത് നിന്നുള്ള അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്തെത്തിയാണ് അന്ന് തീ അണച്ചത്.

Continue Reading

kerala

കായംകുളത്ത് വീടിന് സമീപം വയോധിക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കായംകുളത്ത് വീടിന് സമീപം വയോധികരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധനെ വീടിനു സമീപത്തെ പുളി മരത്തില്‍ തൂങ്ങിയ നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

സുഷമയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ സമീപത്തെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധന്‍ ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

Continue Reading

Trending