Connect with us

kerala

അതിരപ്പിള്ളിയിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി

Published

on

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി.

രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ആനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇവര്‍ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.

kerala

വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി

ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Published

on

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

Trending