Connect with us

kerala

നവീൻ ബാബുവിന്‍റെ മരണം; സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി, വിശദവാദം ഡിസംബര്‍ 9 ന്

Published

on

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.

പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ‌ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. മരിക്കുന്നതിനു മുൻപുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കുടുംബം അറിയിച്ചു. ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സിപിഎം നേതൃത്വത്തെയോ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പോലീസിനെയോ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ്, സിബിഐ അന്വേഷണമെന്ന ആവശ്യത്തിലൂടെ എഡിഎം കെ.നവീൻ ബാബുവിന്‍റെ കുടുംബം നടത്തിയിരിക്കുന്നത്. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താനല്ല, അദ്ദേഹം കൈക്കൂലിക്കാരനാണെന്നു വരുത്താനുള്ള തെളിവുകളാണ് പോലീസ് അന്വേഷിക്കുന്നതെന്ന ആരോപണവും ആദ്യം മുതലുണ്ട്. അന്വേഷണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിശ്വാസമില്ലെന്നും കുടുംബം പറയുന്നുണ്ട്.

india

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്

ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ  എതിരാളികള്‍.

Continue Reading

india

ഷാഹി മസ്ജിദ് വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് നരനായാട്ടില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാന്‍ മുസ്ലിം ലീഗ് എം.പിമാര്‍ സംഭാലിലേക്ക് തിരിച്ചു

അഞ്ച് പേരുടെ ജീവന്‍ പൊലിഞ്ഞ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് എം.പിമാര്‍ പുറപ്പെട്ടത്.

Published

on

യു.പിയിലെ ഷാഹി മസ്ജിദിലെ സര്‍വ്വേയുമായി ബദ്ധപ്പെട്ട് ഭരണകൂട ഭീകരത അരങ്ങേറിയ സംഭാലില്‍ സ്ഥിതിഗതികള്‍ അറിയാന്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ പുറപ്പെട്ടു. ലീഗിന്റെ അഞ്ച് എം.പിമാര്‍ അടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ടത്. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അഡ്വ. ഹാരിസ് ബീരാന്‍, അബ്ദുല്‍ വഹാബ് എം.പി, നവാസ് ഖനി, ഡോ.എം.പി അബ്ദു സമദ് സമദാനി എം.പി എന്നിവരാണ് സംഭാലിലേക്ക് തിരിച്ചത്. അഞ്ച് പേരുടെ ജീവന്‍ പൊലിഞ്ഞ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് എം.പിമാര്‍ പുറപ്പെട്ടത്.

യോഗി ആദിത്യനാഥിന്റെ പൊലീസ് സംഭവസ്ഥലത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടുന്നില്ല, കൂടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിലുമാണ് ബിജെപി സര്‍ക്കാര്‍. അവിടേക്ക് കടന്നു ചെല്ലാന്‍ സാധിക്കുമെന്നാണ് എംപിമാരുടെ പ്രതീക്ഷ.

 

 

Continue Reading

kerala

അന്വേഷണം അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിച്ചു: കെ. സുധാകരന്‍

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പി.പി. ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Published

on

എഡിഎമ്മിന്‍റെ മരണത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്‍റെ കണ്ണൂര്‍ ലോബി പി.പി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്ന് കെ.സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പി.പി. ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

പി. പി ദിവ്യയുടെ കാര്യത്തില്‍ സിപിഎമ്മിന് അസാധാരണമായ കരുതലാണ്. എഡിഎമ്മിന്‍റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം പി. പി ദിവ്യയുടെ വാദമേറ്റെടുത്ത് ആത്മഹത്യചെയ്ത എഡിഎമ്മിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പി. പി ദിവ്യയ്‌ക്കെതിരെ സംഘടനാപരമായ ചില നടപടിയെടുത്തെങ്കിലും അവര്‍ക്ക് നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കിയെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഭാര്യയെ ജയില്‍മോചിതയായ പി.പി ദിവ്യയെ സ്വീകരിക്കാനയച്ചത്. ഇതാണ് ഇരകളോടും അവരുടെ കുടുംബത്തോടുമുള്ള സിപിഎമ്മിന്‍റെ സമീപനം. ഇരട്ടനീതിയും മുഖവുമാണ് സിപിമ്മിന്. വിശ്വാസ വഞ്ചനയാണ് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയവും അജണ്ടയുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

എഡിഎമ്മിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ്. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് അതിന് തെളിവ്. എഡിഎമ്മിനെതിരെ വ്യാജപരാതി തയ്യാറാക്കിയതില്‍ ഉള്‍പ്പെടെ കണ്ണൂരിലെ സിപിഎം ലോബിക്ക് വ്യക്തമായ പങ്കുണ്ട്. നവീന്‍ ബാബുവിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച സിപിഎമ്മുകാരനായ ടി.വി. പ്രശാന്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കാത്തതും ഇയാളുടെ സാമ്പത്തിക സ്രോതസിലേക്കും അന്വേഷണം നീളാത്തതും അതിനാലാണ്. പി. പി ദിവ്യയ്ക്ക് രക്ഷപ്പെടാന്‍ പഴുതുനല്‍കുന്ന വിധം മൊഴിനല്‍കിയ ജില്ലാ കളക്ടറും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

എഡിഎമ്മിന്‍റെ ആത്മഹത്യയ്ക്ക് ശേഷം ദുരൂഹമായ ഇടപെടലുകളാണ് സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ഭാഗത്ത് നിന്നുള്ളത്. ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതും പി.പി ദിവ്യയ്ക്ക് രണ്ടാഴ്ചയോളം ഒളിവില്‍ കഴിയാന്‍ പോലീസ് അവസരം നല്‍കിയുമെല്ലാം പ്രതിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

അന്വേഷണ സംഘത്തെ നിയമിച്ചത് ഏകപക്ഷീയമായാണ്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് മാത്രമല്ല, സിപിഎം നേതാക്കള്‍ക്ക് പോലും വിശ്വാസമില്ല. അതിന് ഉദാഹരണമാണ് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍റെ പ്രതികരണം. നീതിക്കായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Continue Reading

Trending