Connect with us

kerala

എഡിഎമ്മിന്റെ മരണം; പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടര്‍ന്നാണ് ഹാജരായത്.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടര്‍ന്നാണ് ഹാജരായത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് പിപി ദിവ്യ ഹാജരായത്.

അതേസമയം കേസില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി സംശയകരമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.

 

kerala

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുള്ള വാടസ്ആപ്പ് സന്ദേശം നിങ്ങള്‍ക്ക് വരുന്നുണ്ടോ? ; മുന്നറിയിപ്പുമായി എംവിഡി

ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

Published

on

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന വാടസ്ആപ്പ് സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

‘അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണെന്നും’ എംവിഡി കുറിക്കുന്നു.

‘മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്സ്ആപ്പിലേയ്ക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന് ഇല്ല. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

 

Continue Reading

kerala

യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; അന്വേഷണ സംഘം മൊഴിയെടുത്തു

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരനും യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എഡിഎമ്മിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Continue Reading

kerala

സ്‌കൂളിലെ കിണറില്‍ വീണ വിദ്യാര്‍ത്ഥിയെ ജീവനക്കാര്‍ രക്ഷപ്പെടുത്തി

വീഴ്ച്ചയുടെ ആഘാതം കാരണം തലയ്ക്കും നടുവിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.

Published

on

സ്‌കൂളിലെ കിണറില്‍ വീണ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് പരിക്കേറ്റത്.

സ്‌കൂള്‍ ജീവനക്കാരന്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. കാല്‍വഴുതി കിണറിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

വീഴ്ച്ചയുടെ ആഘാതം കാരണം തലയ്ക്കും നടുവിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

 

 

Continue Reading

Trending