Connect with us

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത

ലാന്‍ഡ് റവന്യൂ കമീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കും.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. ലാന്‍ഡ് റവന്യൂ കമീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ ക്ഷണപ്രകാരമാണ് എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം കലക്ടര്‍ തള്ളിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അരുണ്‍ കെ. വിജയന്‍, പരാതിക്കാരനായ പ്രശാന്തന്‍ എന്നിവരുടെ മൊഴിയെടുപ്പ് എ ഗീതയുടെ നേതൃത്വത്തില്‍ ഇന്നലെ പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ ഗീത പറഞ്ഞിരുന്നു. കണ്ണൂര്‍ കലക്ടറേറ്റിലാണ് മൊഴിയെടുപ്പ് നടന്നത്. എന്നാല്‍ ഇത് എട്ട് മണിക്കൂറോളം നീണ്ടു. മൊഴിയെടുപ്പിന് വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രശാന്തനെ വിളിച്ചുവരുത്തി. പരാതിയും തെളിവുകളും പ്രശാന്തന്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി.

അതേസമയം നവീന്‍ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചെന്നുമായിരുന്നു കുടുംബം നല്‍കിയ മൊഴി.

 

kerala

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും: കെ. മുരളീധരന്‍

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനേക്കാള്‍ നോട്ടിലാണ് താല്‍പര്യമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

Published

on

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനേക്കാള്‍ നോട്ടിലാണ് താല്‍പര്യമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

പാലക്കാട്ട് ഡീല്‍ നടക്കാന്‍ സാധ്യത ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും എന്നാല്‍ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചയാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരം കലക്കിയത്, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി ദിവ്യയുടെ അതിക്രമിച്ചുളള കടന്നു കയറ്റം, എഡിഎമ്മിന്റെ മരണം, വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് തുടങ്ങിയവയെല്ലാം ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ പൊളിറ്റിക്കല്‍ ഫൈറ്റ് ആയിത്തന്നെയാണ് കാണുന്നതെന്നും പാലക്കാടും വയനാടും മികച്ച ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുമെന്നും ചേലക്കര പിടിച്ചെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Continue Reading

kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരത്ത് സിവില്‍ പൊലീസ് ഓഫീസര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് കാണിച്ചാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ ഇയാള്‍ കേരളം വിട്ടതായി സൂചന ലഭിച്ചു.

Continue Reading

kerala

അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ മോഷണം; പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

ഇവരില്‍നിന്ന് 21 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടികൂടിയിരുന്നു.

Published

on

കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. കേരള പൊലീസിന്റെ പ്രത്യേകസംഘം ഡല്‍ഹിയിലെത്തി മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. ഇവരെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.  ഇവരില്‍നിന്ന് 21 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടികൂടിയിരുന്നു.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു സംഗീത പരിപാടി നടന്നത്. എന്നാല്‍ പരിപാടിക്കിടെ 36 ഫോണുകള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് മോഷണം പോയത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് എത്തുന്നത്.

 

 

Continue Reading

Trending