india
ഹൈദരാബാദിലെ നൈസാമിന്റെ പേരക്കുട്ടി മീര്‍ ബര്‍ക്കത്ത് അലിഖാന് നിര്യാതനായി
തുര്‍ക്കിയിലെ ഇസ്താംബൂളില്വെച്ചാണ് മരണം
ഹൈദരാബാദിലെ അവസാന നിസാം ഉസ്മാന് അലിഖാന്റെ ചെറുമകന് നിസാം മിര്‍ ബര്‍കത്ത് അലിഖാന് സിദ്ദിഖി മുഖര്‍റം ജാ എട്ടാമന് നിര്യാതനായി. തുര്‍ക്കിയിലെ ഇസ്താംബൂളില്വെച്ചാണ് മരണം. ജമ്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെമാനിച്ച് ചൊവ്വാഴ്ച്ച മൃതദേഹവുമായി അദ്ദേഹത്തിന്റെ മക്കള്‍ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. ചൗമഹല്ല കൊട്ടാരത്തിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. ചടങ്ങുകള്‍ക്ക് ശേഷം അസഫ് ജാഹി കുടുംബത്തിന്റെ ഖബറിടത്തില്‍ സംസ്കരിക്കും.
india
ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും; വോട്ട് രേഖപ്പെടുത്തി ലാലു പ്രസാദ് യാദവ്, തേജസി കുടുംബവും
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
പാട്ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തോജസി യാദവ്, ‘ ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും ‘ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘ മാറ്റം അനിവാര്യമാണ് ജനങ്ങള്‍ അതിനായി വോട്ട് ചെയ്യുന്നു.’ എന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. മുന്‍ മുഖ്യമന്ത്രി രാബ്റി ദേവിയും വോട്ട് ചെയ്തതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ചു. ‘ എന്റെ മക്കള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.
ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുത്. എല്ലാവരും ജനാധിപത്യത്തിനായി വോട്ട് ചെയ്യണം ‘ എന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ബിഹാറില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
india
ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണി വരെ 27.5% പോളിംഗ്
11 മണി വരെ 27.5% പോളിംഗ് രേഖപ്പെടുത്തി.121 മണ്ഡലങ്ങളില്‍ പോളിംഗ് വേഗത്തിലാണ്.
പട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 മണി വരെ 27.5% പോളിംഗ് രേഖപ്പെടുത്തി.121 മണ്ഡലങ്ങളില്‍ പോളിംഗ് വേഗത്തിലാണ്.
പട്നയിലെ ഒരു ബൂത്തില്‍ വോട്ടര്‍ സ്ലിപ്പ് ഇല്ലാതെ എത്തിയവരെ തെരഞ്ഞെടുപ്പ് വരണാധികാരി വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതികള്‍ ബൂത്തിന് പുറത്ത് പ്രതിഷേധിച്ചു.
ഒന്നാംഘട്ടത്തില്‍ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1314 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്, ഇതില്‍ 122 പേര് സ്ത്രീകളാണ്. 3.75 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്.
243 സീറ്റുകളില്‍ ബാക്കിയുള്ള 122 മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 10-നാണ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 14-ന്.
2020ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം 125 സീറ്റും ആര്.ജെ.ഡി നയിച്ച മഹാസഖ്യം 110 സീറ്റും നേടി ഭൂരിപക്ഷം നേടി ഭരണത്തിലേറിയിരുന്നു.
india
‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. വനിതകൾക്ക് 30000 രൂപയുടെ വാർഷിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമടക്കം വമ്പൻ വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ യുവനേതാവ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. വൈശാലി ജില്ലയിലെ രഘോപൂരിൽ നിന്ന് 2015 മുതലാണ് തേജസ്വി ജയിച്ചു വരുന്നത്. ജെ.ഡി.യു മുൻ എം.എൽ.എ കൂടിയായ സതീഷ് കുമാർ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala17 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
-
kerala3 days agoസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന് സ്കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി
-
india3 days agoഎസ്.ഐ.ആർ പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം

