Connect with us

kerala

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അനുശോചിച്ചു

കുടുംബങ്ങൾക്ക്  ഈ വേർപാടുകൾ താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Published

on

മലപ്പുറം താനൂരിൽ വിനോദയാത്ര ബോട്ട് അപകടത്തിൽപ്പെട്ട്  21 പേർ മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണ്. 35 ലധികം പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം. അതിൽ പത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരുടെയും നില ഗുരുതരമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.സർക്കാർ വകുപ്പുകളുടെ ഏകോപിതമായ അടിയന്തര രക്ഷാപ്രവർത്തനം ഊർജിതമാക്കണം.രക്ഷാപ്രവർത്തനത്തിനും  അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങളും മറ്റും നൽകുന്നതിനും  ആ പ്രദേശത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും മുന്നിട്ടിറങ്ങണം.- കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അനുശോചിച്ചു.

സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ യാത്ര  നടത്തിയതിതാണോ ബോട്ട് അപകടത്തിൽ പെടാനുണ്ടായ കാരണമെന്ന് പരിശോധിക്കണം. കൂടാതെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടി സ്വീകരിക്കുകയും വേണം.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മരണപ്പെട്ടവരുടെ  കുടുംബങ്ങൾക്ക്  ഈ വേർപാടുകൾ താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്‌

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.

Published

on

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.

കഴിഞ്ഞ രാത്രി 1.30ഓടുകൂടിയാണ് സംഭവം. വീടുകൾ തോറും സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലർ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.

Continue Reading

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

Trending