News
ചെങ്കടലിൽ യെമനെ നേരിടുന്നത് പ്രയാസകരം; ബ്രിട്ടൻ
യെമന്റെ സായുധ സേനയെയും കടലിലെ അന്‍സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്‍ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്‍ നേവി.

ചെങ്കടലില്‍ യെമനെ നേരിടുന്നത് പ്രയാസകരമെന്ന് സമ്മതിച്ച് ബ്രിട്ടന്. യെമന്റെ സായുധ സേനയെയും കടലിലെ അന്‍സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്‍ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്‍ നേവി.
ഇസ്രാഈല്‍ ഉടമസ്ഥതയിലുള്ളതും അധിനിവേശപ്രദേശങ്ങളിലേക്ക് പോകുന്നതുമായ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നത് തുടരുകയാണ്. ഫലസ്തീനികള്‍ക്കായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് യെമന്‍ കപ്പലുകളെ ആക്രമിക്കുന്നത്.
ചെങ്കടലിലുള്ള ബ്രിട്ടന്റെ എച്ച്.എം.എസ് ഡയമണ്ട് റോയല്‍ നേവി ഡിസ്ട്രോയറിന് ലക്ഷ്യസ്ഥാനത്തേക്ക് വെടിവെക്കാനുള്ള കഴിവില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വാര്‍ത്താ സ്രോതസിനെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ ഡെയിലി ടെലിഗ്രാം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ ഹൂത്തികളുടെ ഡ്രോണുകള്‍ തകര്‍ക്കുന്നതിലാണ് ഇപ്പോള്‍ എച്ച്.എം.എസ് ഡയമണ്ട് ഏര്‍പ്പെട്ടിരിക്കുന്നത്. അവരുടെ കൈവശമുള്ള പ്രവര്‍ത്തിക്കുന്ന ഏക ആയുധസംവിധാനം ആര്‍ട്ടിലറി ഗണ്‍സ് മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘റോയല്‍ നേവിയുടെ കപ്പലിന്റെ ഉപരിതലത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലാന്‍ഡ് അറ്റാക്ക് മിസൈലിന്റെ അഭാവത്തെ കുറിച്ച് 2 വര്‍ഷം മുമ്പുള്ള ഒരു പ്രതിരോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്‍ത്തന സജ്ജമല്ല എന്നത് നിരാശാജനകമാണ്,’ കണ്‍സര്‍വേറ്റീവ് എം.പിയും മുന്‍ സായുധ സേനാ മന്ത്രിയുമായ മാര്‍ക്ക് ഫ്രാങ്കോയിസ് ഡെയ്ലി ടെലിഗ്രാഫിനോട് പറഞ്ഞു.
ചെങ്കടലിലെ ആക്രമണങ്ങള്‍ തടയാനുള്ള ശ്രമത്തില്‍ ബ്രിട്ടന് അമേരിക്കക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്നത് അമേരിക്കന്‍ നാവികസേനയാണ്.2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രാഈല്‍ ഫലസ്തീനില്‍ യുദ്ധം ആരംഭിച്ചത്. ഫലസ്തീന്റെ പോരാട്ടത്തിന് യെമനികള് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രാഈല്‍ ഗസയില്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലില്‍ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂത്തി വിമതര്‍ അറിയിച്ചു.
kerala
മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala6 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം