More
പാക്കിസ്ഥാനില്‍ പള്ളിക്കുള്ളില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; സ്‌ഫോടനം പ്രാര്‍ഥനാ നേരത്ത്
പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്.

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 28 പേര്‍ കൊല്ലപ്പെട്ടു. 150പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ഈ സമയത്ത് 260ഓളം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു.
Tragic mosque blast in #Peshawar leaves many casualties. Alkhidmat teams are supporting the emergency response on the ground. Praying for the victims. pic.twitter.com/t74oZcoFgK
— Alkhidmat Foundation Pakistan (@AlkhidmatOrg) January 30, 2023
നിരവധി പേര്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
പാകിസ്ഥാന്‍ താലിബാനാകാം സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും നേരെ സ്ഥിരമായി പാക് താലിബാന്‍ ആക്രമണം നടത്താറുണ്ട്.
പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന പള്ളിയാണിത്. ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
kerala2 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു