മലപ്പുറം മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് കൊടുംപീഡനത്തിന്റെ ഇരയെന്ന് ടി. സിദ്ദീഖ് എംഎല്‍എ പറഞ്ഞു. മനുഷ്യത്വരഹിതമായാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദീഖ് എംഎല്‍എ പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. മരിച്ച വിനീതിന്റെ മൃതദേഹം അരീക്കോട് ആശുപത്രിയിലാണ്. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്.
2011 തണ്ടര്‍ബോള്‍ട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു വിനീത്.