Video Stories
ഡിവില്ലിയേഴ്സ് ടെസ്റ്റ് നായക പദവിയൊഴിഞ്ഞു; വിരമിക്കല് സൂചനയോ?

ജൊഹന്നാസ്ബര്ഗ്: ദക്ഷിണാഫ്രിക്കന് താരം എ.ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞു. ഫാഫ് ഡുപ്ലെസിയെ ക്യാപ്റ്റനായി നിയമിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക ഉത്തരവിറക്കി. ഡിവില്ലിയേഴ്സിന്റെ അഭാവത്തില് ടീമിനെ നയിച്ചിരുന്നത് ഡുപ്ലെസിയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഹാഷിം അംലയില് നിന്ന് ഡിവില്ലിയേഴ്സ് നായക പദവി ഏറ്റെടുത്തത്. തുടര്ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില് ടീമിനെ നയിച്ചു.
കൈമുട്ടിനേറ്റ പരിക്കിനെ തുടര്ന്ന് ന്യൂസിലാന്ഡ്, ഓസ്ട്രേലിയ പര്യടനത്തില് ഡിവില്ലിയേഴ്സിന് കളിക്കാനായിരുന്നില്ല. ഈ മാസം 26ന് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും ഡിവില്ലിയേഴ്സിനെ ഉള്പ്പെടുത്തിയിട്ടില്ല. എന്നാല് ഡുപ്ലെസിയുടെ കീഴില് ഓസ്ട്രേലിയയില് പരമ്പര വിജയിക്കുകയും ചെയ്തു. എബി ഡിവില്ലിയേഴ്സ് ടെസ്റ്റില് നിന്ന് വിരമിച്ചേക്കുമെന്നും വാര്ത്തകള് വന്നിരുന്നു. ടി20, ഏകദിനത്തില് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു.
എന്നാല് ഇക്കാര്യത്തില് തീരുമാനം എടുക്കേണ്ടത് ഡിവില്ലിയേഴ്സാണെന്നാണ് ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് അധികാരികള് വ്യക്തമാക്കുന്നത്. ഡിവില്ലിയേഴ്സിന് പരിക്കില് നിന്ന് മോചിതനാകാന് മൂന്നോ, നാലോ ആഴ്ചകള് വേണ്ടിവരും. ലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്ക് ടീമില് മടങ്ങിയെത്താനാവുമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നത്.
film
മഞ്ഞുമ്മല് ബോയ്സിന്റെ നിര്മാതാക്കള്ക്ക് സാമ്പത്തിക തട്ടിപ്പ് കേസില് തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില് നിര്മാതാക്കള്ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില് നിര്മാതാക്കള്ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ് ആന്റണി, ബാബു ഷാഹിന്, സൗബിന് ഷാഹിര് എന്നിവരുടെ ഹര്ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്മാതാക്കള് കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല് ബോയ്സ്.
Video Stories
ദേശീയപാത നിര്മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില് ദേശീയപാത വികസന പ്രവര്ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള് അന്വേഷിക്കാനെത്തിയ നാഷണല് ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്ശിച്ച് ചര്ച്ച നടത്തി. കേരള റീജ്യണല് ഓഫീസര് ബി.എല്. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്ത്ഥന നടത്താന് ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്ക്കും, അതിര്ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്ബാന മധ്യേ മലങ്കരസഭയിലെ മുഴുവന് പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില് പാകിസ്താന് വന് നാശനഷ്ടമുണ്ടായതായും റിപ്പോര്ട്ടുണ്ട്.
-
kerala22 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു