Connect with us

News

തായ്ലാന്റില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; കുട്ടികളടക്കം 31പേര്‍ കൊല്ലപ്പെട്ടു

മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്.

Published

on

തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണണ്ടായത്.കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് വക്താവ് സ്ഥിരീകരിച്ചു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്.വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.കുറ്റവാളി ഒളിവിലാണ്.ഇയാള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിക്കുന്നു. തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം തായ്‌ലാന്‍ഡില്‍ കൂടതലാണ്.

 

Cricket

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി.

Published

on

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ.

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി. 904 റേറ്റിങ് പോയന്റാണ് ഇപ്പോള്‍ ബുംറയ്ക്കുള്ളത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്.

ബ്രിസ്‌ബെയ്‌നിലെ ഗാബ ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ 14 റേറ്റിങ് പോയന്റാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് 904 റേറ്റിങ് പോയന്റിലേക്ക് ബുംറ എത്തിയത്. 2016 ഡിസംബറിലാണ് അശ്വിന്‍ 904 റേറ്റിങ് പോയന്റ് നേടിയത്.

മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 10.90 ശരാശരിയില്‍ 21 വിക്കറ്റുകളാണ് ബുംറ നേടിയത്. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ചരിത്രത്തില്‍ മറ്റൊരു ബൗളറും ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം ഇതുവരെ 15 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടില്ല. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് 856 പോയന്റ് മാത്രമാണുള്ളത്.

ഇതോടൊപ്പം ഏഷ്യന്‍ പേസ് ബൗളര്‍മാരില്‍ 900 റേറ്റിങ് പോയന്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ. പാക് താരങ്ങളായ ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Continue Reading

kerala

2019ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നല്‍കാന്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്‌

പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Published

on

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.

പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് വിശതീകരണം. പാവപ്പെട്ട ദുരിതബാധിതർ പണം അടക്കാൻ കഴിയാതേ പ്രതിസന്ധിയിലാണ്. തുക എഴുതി തള്ളണം എന്ന് ദുരിതബാധിതനും രോഗിയുമായ തിരൂരങ്ങാടി സ്വദേശി ബഷീർ കോട്ടപ്പറമ്പിൽ പറഞ്ഞു.

നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്ന് നിർദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാൻ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്.

2019ൽ ഓദ്യോഗസ്ഥർ എത്തി പരിശോധന നടത്തി തെരഞ്ഞെടുത്ത കുടുംബങ്ങൾക്കായിരുന്നു പണം അനുവദിച്ചിരുന്നത്. ഇങ്ങനെ നൽകിയ പണത്തിൽ നിന്നാണ് 10,000 രൂപ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരിട്ടാണ് പണം പ്രളയബാധിതർക്ക് നൽകിയിരുന്നത്. പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

kerala

എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published

on

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിന് എം.ടിയുടെ വിയോഗം വലിയ നഷ്ടമാണ്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിന് എം.ടിയുടെ വിയോഗം വലിയ നഷ്ടമാണ്

Continue Reading

Trending