Connect with us

india

ദാവൂദ് ഇബ്രാഹീം പാക് യുവതിയെ വിവാഹം കഴിച്ചു: ഒളിവില്‍ കഴിയുന്നത് കറാച്ചിക്ക് സമീപം

സഹോദരീപുത്രന്‍ അലീഷ പാര്‍ക്കറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

Published

on

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക് യുവതിയുമായി വിവാഹം കഴിച്ചെന്ന് വിവരം. ദാവൂദിനെക്കുറിച്ച് സഹോദരീപുത്രന്‍ അലീഷ പാര്‍ക്കറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അലീഷ നല്‍കിയ മൊഴി. പാക്കിസ്ഥാനിലുള്ള പഠാന്‍ വംശജയായ യുവതിയാണ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഭാര്യയെന്നാണു വെളിപ്പെടുത്തല്‍.

ആദ്യ ഭാര്യ മെഹജബിന്‍ ഷെയ്ഖുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും അലീഷ പാര്‍ക്കര്‍ എന്‍ഐഎയോടു പറഞ്ഞു. ഇവര്‍ക്ക് മൂന്നു പെണ്‍മക്കളുണ്ട്. വാട്‌സാപ് കോള്‍ വഴി മെഹജബിന്‍ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു.

ദാവൂദ് ഇബ്രാഹിം കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ താമസിക്കുന്നതെന്ന് അലീഷ എന്‍ഐഎയോടു പറഞ്ഞു.

india

വിവാദങ്ങള്‍ക്കിടെ ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി

നാനും റൗഡി താ എന്ന സിനിമയുടെ നിര്‍മാതാവും നടനുമായ ധനുഷ് ചിത്രത്തിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Published

on

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയായ ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി. നാനും റൗഡി താ എന്ന സിനിമയുടെ നിര്‍മാതാവും നടനുമായ ധനുഷ് ചിത്രത്തിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’ സിനിമയിലെ ഭാഗങ്ങള്‍ ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്നതില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം പുറത്ത് വന്നത്. പിന്നാലെ അതിരൂക്ഷമായ വിമര്‍ശനം നയന്‍താര ധനുഷിനെതിരെ നടത്തിയിരുന്നു. ധനുഷ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള ശ്രുതി ഹാസന്‍, പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കം താരങ്ങള്‍ നയന്‍ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

india

യുപിയില്‍ മെഡിക്കല്‍ കോളേജ് തീപിടിത്തം; പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരം

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തില്‍ പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുന്നു. എന്നാല്‍ ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തിന്റെ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ന്യൂബോണ്‍ സെപ്ഷ്യല്‍ കെയര്‍ യൂണിറ്റില്‍ പരിധിയില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നുവെന്ന ഡ്യൂട്ടി നഴ്‌സിന്റെ വെളിപ്പെടുത്തലും അന്വേഷണ സംഘം പരിശോധിക്കും.

ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുന്നും ഡ്യൂട്ടി നഴ്‌സ് പറഞ്ഞു.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം; ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം

10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.

Published

on

ന്യൂഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.

പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി നാളെ ചര്‍ച്ച നടത്തും. അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേയ്ക്ക് പ്രവേശനം അനുവദിക്കുക. പൊതു നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

വായുമലിനീകരണ തോത് മോശമായതിനാല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍ മറ്റു പൊതുപദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരതര നിലയായ 457ല്‍ എത്തിയിരുന്നു.

 

Continue Reading

Trending