Connect with us

kerala

ജനനതീയതി രേഖയായി പരിഗണിക്കില്ല, തിരിച്ചറിയൽ രേഖ മാത്രം; ആധാറിൽ പിന്മാറ്റവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി

പുതുതായി പ്രിൻറ് ചെയ്ത് നൽകുന്ന കാർഡുകളിലെല്ലാം ‘‘ ആധാർ തിരിച്ചറിയൽ രേഖയാണ്, പൗരത്വത്തിന്‍റെയോ ജനന തീയതിയുടെയോ രേഖയല്ല’’ എന്ന കാര്യം പ്രത്യേകം ഉൾപ്പെടുത്തുകയാണ്.

Published

on

കോഴിക്കോട് : ആധാർ വിവരങ്ങളുടെ സുരക്ഷയിൽ ചോദ്യങ്ങളുയരുന്നതിനു പിന്നാലെ, ആധാർ തിരിച്ചറിയൽ രേഖ മാത്രമാണെന്നും ജനന തീയതി തെളിയിക്കുന്ന രേഖയായി പരിഗണിക്കില്ലെന്നുമുള്ള നിർദേശവുമായി യുനീക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ).

പുതുതായി പ്രിൻറ് ചെയ്ത് നൽകുന്ന കാർഡുകളിലെല്ലാം ‘‘ ആധാർ തിരിച്ചറിയൽ രേഖയാണ്, പൗരത്വത്തിന്‍റെയോ ജനന തീയതിയുടെയോ രേഖയല്ല’’ എന്ന കാര്യം പ്രത്യേകം ഉൾപ്പെടുത്തുകയാണ്. രണ്ടാഴ്ച മുമ്പാണ് കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് വിവരം. പഴയ ആധാര്‍ ഉടമകള്‍ കാര്‍ഡ് നഷ്ടപ്പെട്ടതുകൊണ്ടോ പേരോ വിലാസമോ ജനന തീയതിയോ പുതുക്കേണ്ടതിനാലോ പുതിയ കാര്‍ഡിന് അപേക്ഷിച്ചാലും ഈ വിവരമടങ്ങിയ കാർഡാണ് ലഭിക്കുന്നത്. യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം വിവിധ സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. പെൻഷനടക്കം സകല സർക്കാർ ഇടപാടുകൾക്കും സംസ്ഥാനത്ത് ആധാർ ലിങ്കിങ് നിർബന്ധിത ഉപാധിയായി മാറുമ്പോഴാണ് യു.ഐ.ഡി.എ.ഐയുടെ പിന്മാറ്റം.

അതേ സമയം സുപ്രധാന തീരുമാനമാണെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിന്മാറ്റമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നയപരമായ തീരുമാനമാണിതെന്ന് മാത്രമാണ് യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ റീജനൽ ഓഫിസ് അധികൃതർ വിശദീകരിക്കുന്നത്. ബയോമെട്രിക് വിവരങ്ങൾക്കൊപ്പം കാർഡ് രജിസ്റ്റർ ചെയ്യാൻ വരുന്നയാൾ നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ആധാർ തയാറാക്കുന്നത്. സാമൂഹിക സുരക്ഷ പെൻഷനടക്കം ആധാർ നിർബന്ധമാണിപ്പോൾ.

kerala

ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം.

Published

on

പനിയും ഛര്‍ദിയും കാരണം മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. വിദ്യാര്‍ത്ഥികളെ കൈനാട്ടി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ആയിരത്തോളം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിലും 18 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഭക്ഷ്യവിഷബാധയേറ്റതുകൊണ്ടുത്തന്നെ അത് സ്‌കൂളില്‍ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.

വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ ലഭിച്ചിട്ടില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചശേഷം ഫലം വന്നാല്‍ കൂടുതല്‍ നടപടികളുണ്ടാകും.

 

Continue Reading

kerala

തൃശൂരില്‍ വീണ്ടും മത്തിച്ചാകര

കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

Published

on

തൃശൂരില്‍ വീണ്ടും മത്തിച്ചാകര. എടക്കഴിയൂര്‍ പഞ്ചവടി ബീച്ചിലാണ് മത്തികള്‍ ഒന്നാകെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

രാവിലെ മുതല്‍ കുട്ടകളും പാത്രങ്ങളുമായി എത്തിയ ജനക്കൂട്ടം നിറയെ മത്തിയുമായാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ കൊല്ലം മാത്രം പത്തിന് മുകളില്‍ തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.

 

Continue Reading

kerala

ട്രാഫിക് ഫൈൻ കിട്ടി’, വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി

ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Published

on

സീറ്റ് ബെൽറ്റ് ഇട്ടില്ല, ഹെൽമറ്റ് ഇല്ല, ട്രാഫിക് സിഗ്നൽ ലംഘിച്ചു, ഫൈനടക്കണമെന്നാവശ്യപ്പെട്ട് നിങ്ങളുടെ വാട്ട്സ്ആപ്പിൽ ഒരു മെസേജ് എത്തിയോ ? എങ്കിൽ ജാഗ്രത വേണം.

ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാൽ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? എങ്കിലത് സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ,ഇത്തരം ഒരു സന്ദേശമോ പേയ്മെന്‍റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും.  ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അതിനാൽ രണ്ട് വട്ടം ചിന്തിച്ച് വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

മോട്ടോർ വാഹനവകുപ്പിന്‍റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും  രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്മെന്‌റ് ലിങ്ക് വാട്ട്സ്ആപ്പിലേക്ക്   അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ല.  ഇത്തരം സന്ദേശങ്ങൾ  ഓപ്പൺ ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും, സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്  എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട്  സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Continue Reading

Trending