Connect with us

kerala

ദാറുല്‍ഹുദാ മിഅ്്റാജ്; 176 പണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കും

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

Published

on

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് രാവിലെ മുതല്‍ ദാറുല്‍ഹുദാ ശില്‍പികളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണം നടക്കും. ഉച്ചക്ക് ശേഷം 3.15 ന് മമ്പുറം മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. വൈകീട്ട് 4.45 ന് സമ്മേളന നഗരിയില്‍ ട്രഷറര്‍ കെ.എം സൈദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. രാത്രി 7.15 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ വിശിഷ്ടാതിഥിയാകും. വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ അധ്യക്ഷനാകും. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ മുഖ്യപ്രഭാഷണം നടത്തും.

നാളെ രാവിലെ 9.30 ന് ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്തിന് എ.ടി ഇബ്രാഹീം ഫൈസി തരിശ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.10.15 ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി ഉദ്‌ബോധനവും പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ ജന.സെക്രട്ടറി ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട് സന്ദേശപ്രഭാഷണവും നിര്‍വഹിക്കും. അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും ഹാദിയ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖത്മ് ദുആ സദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃതം നല്‍കും. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനാകും. വൈകീട്ട് 7.15 ന് ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പണ്ഡിതര്‍ക്കുള്ള ബിരുദദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ വിശിഷ്ടാതിഥിയാകും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ പ്രസംഗിക്കും. സമസ്ത വൈ.പ്രസിഡന്റ് യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്,

ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, റശീദ് ഫൈസി വെള്ളായിക്കോട്, കെ.പി മുഹമ്മദ് കുട്ടി പങ്കെടുക്കും. ദാറുല്‍ഹുദാ യു.ജി സ്ഥാപനങ്ങളുടെ മേധാവികളും ഭാരവാഹികളും പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനാകും. നിരവധി സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം വര്‍ഗീയത ആളിക്കത്തിക്കുന്നു; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും രമേശ് ചെന്നിത്തല

വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം വര്‍ഗീയ കോമരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് പത്രങ്ങളില്‍ പരസ്യം കൊടുത്തുകൊണ്ട് വര്‍ഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തര്‍ധാര കേരളത്തില്‍ പ്രകടമാണ്. ഇവരുടെ വര്‍ഗീയ കളി ജനങ്ങള്‍ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. പാലക്കാട് തങ്ങളെ പോലെയുള്ള ഒരു വ്യക്തിയെ ഈകഴ്ത്തി കാണിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഹമ്മദ് റിയാസ് പാണക്കാട് തങ്ങള്‍മാരെ പഠിപ്പിക്കേണ്ട. കേരളത്തില്‍ മതസൗഹാര്‍ദ്ദം സൂക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന നേതൃത്വം ആണ് പാണക്കാട് കുടുംബം. ഇവരെ ഇകഴ്ത്തി കാണിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ടക്കം 31 പ്രതികളാണുള്ളത്.

Published

on

മുസ്‌ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബർ ഒമ്പതിന് തീരുമാനിക്കും. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ടക്കം 31 പ്രതികളാണുള്ളത്.

ഒക്ടോബർ 18ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി കേ​സി​ൽ കു​റ്റം ചു​മ​ത്തിയിരുന്നു. വി​ചാ​ര​ണ കൂ​ടാ​തെ കേ​സി​ൽ നി​ന്നും വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി രാ​ജേ​ഷും ന​ൽ​കി​യ ഹ​ര​ജി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യ​ിരുന്നു.

കോടതിയിൽ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ട്ട എ​ല്ലാ പ്ര​തി​ക​ളും കു​റ്റം നി​ഷേ​ധി​ച്ചതിന് പിന്നാലെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ൻ കേ​സ് ന​വം​ബ​ർ 20ലേ​ക്ക് മാ​റ്റി. കൊ​ല​പാ​ത​കം ന​ട​ന്ന് 12 വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ കേ​സ്​ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ട്ടു. ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചുമത്തിയത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് ഷു​ക്കൂ​റി​നെ പ​ട്ടു​വ​ത്തി​ന​ടു​ത്തു​വെ​ച്ച്​ പ​ട്ടാ​പ്പ​ക​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രാ​യ ആ​രോ​പ​ണം. പ​ട്ടു​വ​ത്ത് വെ​ച്ച്​ ജ​യ​രാ​ജ​നും രാ​ജേ​ഷും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി.​ബി.​ഐ വാ​ദം.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ജ​യ​രാ​ജ​നും രാ​ജേ​ഷും ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും​ സി.​ബി.​ഐ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം; ഷാഫി പറമ്പില്‍

പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.

Published

on

പാലക്കാടിന്റെ മണ്ണും മനസ്സും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ലെന്നും അത് ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് കൊണ്ടാണെന്നും ഷാഫി പറഞ്ഞു. എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നു. പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.

ശുഭപ്രതീക്ഷയിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending