Connect with us

More

ചുഴലിക്കാറ്റ്; തകര്‍ന്നത് 1126 വീടുകള്‍: 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം

Published

on

 തിരുവനന്തപുരം:ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 23 കോടിയിലേറെ രൂപയുടെ നഷ്ടം. വീടുകളും മറ്റും തകര്‍ന്നതില്‍ എട്ടുകോടിയുടെ നഷ്ടമുണ്ടായെന്നാണ് റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം സംഭവിച്ചു. 938 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കൃത്യമായ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലും കനത്ത മഴയിലുമായി സംസ്ഥാനത്താകെ 1126 വീടുകളാണ് തകര്‍ന്നത്. എന്നാല്‍, അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ നഷ്ടക്കണക്ക് ഇനിയുമേറും. ദുരന്തത്തില്‍ കടലില്‍ നഷ്ടമായ ബോട്ടുകളുടെ കണക്ക് റവന്യു വകുപ്പിന്റെ നഷ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധിച്ച് മഝ്യബന്ധന വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 579 വീടുകളാണു തിരുവനന്തപുരം ജില്ലയില്‍ തകര്‍ന്നത്. 55 എണ്ണം പൂര്‍ണമായും 524 എണ്ണം ഭാഗികമായും തകര്‍ന്നു. എറണാകുളം ജില്ലയില്‍ 374 വീടുകളാണ് തകര്‍ന്നത്. കൊല്ലം- 138, ആലപ്പുഴ- 28, കോട്ടയം- ഒന്ന്, പാലക്കാട്- നാല്. കാസര്‍കോട്- നാല് എന്നിങ്ങനെയാണ് തകര്‍ന്ന വീടുകളുടെ പ്രാഥമിക കണക്കുകള്‍. ദുരന്തത്തിന്റെ വിശദമായ കണക്കുകള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫിസ് അധികൃതര്‍ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസ് അധികൃതര്‍ തകര്‍ന്ന വീടുകളില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

എറണാകുളം ജില്ലയില്‍ നാല് കോടിയിലേറെ രൂപയുടെ നഷ്ടവും തിരുവനന്തപുരം ജില്ലയില്‍ രണ്ടര കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍, അനൗദ്യോഗികമായി നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും. ആലപ്പുഴ, കൊല്ലം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിലും കാര്യമായ നഷ്ടമുണ്ട്. കടലാക്രമണത്തെ തുടര്‍ന്നാണ് കൂടുതല്‍ നാശനഷ്ടം, കാറ്റില്‍ മരങ്ങള്‍ വീണും മേല്‍ക്കൂര പറന്നുപോയും മറ്റുമാണു നാശം.

സംസ്ഥാനത്താകെ തുറന്ന 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 6335 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 2648 പേരാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ 13 ക്യാമ്പുകളിലായി 2671 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്ലത്ത് 273 പേരെയും ആലപ്പുഴയില്‍ 220 പേരെയും കോട്ടയത്ത് 120 പേരെയും ക്യാമ്പുകളിലേക്ക് മാറ്റി. വയനാട് ജില്ലയിലെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 527 പേരും കണ്ണൂരില്‍ 49 പേരും കാസര്‍കോട് 27 പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സാ സഹായത്തിന് അനുവദിച്ച 5000 രൂപ ഉള്‍പ്പെടെ 15,000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 5000 രൂപയും നല്‍കും. കാറ്റില്‍ ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ തുക നിശ്ചയിച്ച് നഷ്ടപരിഹാരമായി നല്‍കും. മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും നഷ്ടപരിഹാരം അനുവദിക്കുക. തീരദേശവാസികള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കാന്‍ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ഇതുവരെ (രാവിലെ 11 മണിവരെ) 393 പേരെ രക്ഷിച്ചു. തിരുവനന്തപുരം 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ കണക്ക്. ഇതിനു പുറമെ ലക്ഷദ്വീപിലെ കല്‍പേനിയില്‍ 12 ബോട്ടുകളിലായി 138 പേര്‍ എത്തിയിട്ടുണ്ട്. ആന്ത്രോത്തില്‍ ഒരു ബോട്ടും കിത്താനില്‍ രണ്ട് ബോട്ടുകളുമാണ് എത്തിയിട്ടുള്ളത്. ചട്‌ലറ്റില്‍ 15 പേരുമായി ഒരു ബോട്ട് കരക്കെത്തി. കടലില്‍ അകപ്പെട്ടുപോയവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരും വീടുപേക്ഷിച്ച് പോകേണ്ടിവന്നവരുമടക്കം 529 കുടുംബങ്ങള്‍ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. ഇവര്‍ക്ക് ഭക്ഷണവും മരുന്നുകളും നല്‍കാനും നടപടിയെടുത്തു. ആരോഗ്യവകുപ്പ് അധികൃതര്‍ തീരപ്രദേശത്ത് ശ്രദ്ധചെലുത്തുന്നുണ്ട്. മത്സ്യബന്ധനത്തിന് കടലില്‍ പോയവരുടെ കൃത്യമായ കണക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാവിയില്‍ കടല്‍ക്ഷോഭം അടക്കമുള്ളവയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം നല്‍കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ മത്സ്യത്തൊഴിലാളിക്കും മുന്നറിയിപ്പ് സന്ദേശം എത്തുന്ന രീതിയില്‍ ക്രമീകരണമുണ്ടാക്കും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ക്ക് സംസ്ഥാനം നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ സഹായവും ലഭിക്കുന്നുണ്ട്. കേന്ദ്രഗവണ്‍മെന്റ് വകുപ്പുകളുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള ഇടപെടലുണ്ടായി. വളരെ ക്രിയാത്മകമായി പ്രവര്‍ത്തിച്ച മത്സ്യമേഖലയിലെ വിവിധ സംഘടനകളോടും സാമൂഹ്യ പ്രവര്‍ത്തകരോടും വിവിധ സഭകളോടും നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

kerala

അമ്മു സജീവിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കി

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 1 ലാണ് പ്രതികളെ ഹാജരാക്കിയത്.

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ അന്വേഷണം തടസ്സപെടുത്താൻ ഒരുപക്ഷെ പ്രതികൾ ഇടപെട്ടേക്കും. കേസിന് ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.  പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

Continue Reading

Trending