Connect with us

india

മിഷോങ് ചുഴലിക്കാറ്റ് നാളെ കരതൊടും; കനത്ത ജാഗ്രത; കേരളത്തിലെ 35 ട്രെയിനുകളുൾപ്പെടെ 118 സർവീസുകൾ റദ്ദാക്കി

ചെന്നൈയിലും തമിഴ്‌നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

മിഷോങ് ചുഴലിക്കാറ്റ് നാളെ (തിങ്കൾ) വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന പ്രവചനം വന്നതോടെ, കനത്ത ജാഗ്രത നിർദേശം. ഇ മാസം ആറുവരെ 118 ട്രയിൻ സർവീസുകൾ റദ്ദാക്കി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയതിൽ ഭൂരിഭാഗവും.

ചെന്നൈയിലും തമിഴ്‌നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയിലും ശക്തമായി മഴ പെയ്തു.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ,ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

♦️ 35 ട്രെയിനുകളുൾപ്പെടെ 118 സർവീസുകൾ റദ്ദാക്കി;

മിഷോങ് ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും ട്രെയിൻ സർവീസുകൾ റദ്ധാക്കിയതാതി റെയിൽവെ. കേരളത്തിൽ സർവീസിൽ നടത്തുന്ന 35 ട്രെയിനുകളുൾപ്പെടെ 118 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന്് റെയിൽവെയുടെ അറിയിപ്പിലുണ്ട്.

♦️ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും

നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).

സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍).

ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍).

തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍).

ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍).

നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).

ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).

ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ–ധന്‍ബാദ് (13352, വ്യാഴം)

സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).

സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ).

തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം).

ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ).

കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം).

എറണാകുളം-പട്ന (22643, തിങ്കള്‍), പട്ന-എറണാകുളം (22644, വ്യാഴം).

കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍).

പട്ന-എറണാകുളം (22670, ചൊവ്വ)

ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍).

ഹാതിയ- എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

india

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്

Published

on

ലഖ്‌നൗ: സംഭല്‍ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട കീഴ്‌ക്കോടതിയുടെ സര്‍വേ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫെബ്രുവരി 25 വരെയാണ് നടപടികള്‍ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

2024 നവംബര്‍ 19ന് ഹിന്ദു സംഘടനകളുടെ ഹരജിയില്‍ സംഭല്‍ സിവില്‍ കോടതിയാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭല്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേയും നടത്തിയിരുന്നു.

രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍ നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി മസ്ജിദില്‍ എത്തിയത് സംഘര്‍ശത്തിലേക്ക് എത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

അതിനിടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ ഹരജികള്‍ ഇനി പരിഗണിക്കരുതെന്ന് ഡിസംബര്‍ 12ന് 1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സമര്‍പ്പിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവില്‍ പരിഗണനയിലുള്ള ഹരജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുകയോ സര്‍വേക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

സുപ്രിംകോടതി ഉത്തരവ് സംഭലിനും ബാധകമാണ്. സംഭല്‍ മസ്ജിദില്‍ സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും പ്രതികരണം തേടുകയും ചെയ്തു.

Continue Reading

GULF

പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു

Published

on

പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. 2025 ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം അല്‍ വാദി നുജ്ഉം മാളിലെ നുജൂ സൂക്കില്‍ നടന്ന പരിപാടിയില്‍ 18 മത്സരാര്‍ത്തികള്‍ മാറ്റുരച്ചു. മലയാളികള്‍ക്കും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒരുപോലെ പങ്കാളിയാകാനായ ഈ മത്സരത്തില്‍ വിവിധ രൂപത്തിലും രുചിയിലും കൗതുകം ഉണര്‍ത്തിയ കേക്കുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ലോകപ്രശസ്ത അമേരിക്കന്‍ ഷെഫ് അലിബാബ ഗുയെ പ്രധാന വിധികര്‍ത്താവും മുഖ്യാതിഥിയുമായെത്തി. കൂടാതെ ഡോ. സമീറ സിദ്ദിഖ്ക്കും ഇര്‍ഫാന്‍ ഖലീലിനും വിധിനിര്‍ണയത്തില്‍ പങ്കാളികളായി. പിസിഡബ്ല്യുഎഫ് വനിതാ അംഗം സലീല റാഫി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.

സലാല പ്രസിഡന്റ് കെ. കബീര്‍, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറര്‍ ഫിറോസ് അലി എന്നിവര്‍ ചേര്‍ന്ന് അലിബാബ ഗുയെക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഭാവനകള്‍ക്ക് ആദരവും പ്രശംസയും അര്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം കബീര്‍ ‘ഖഞ്ചര്‍’ ആകൃതിയിലുള്ള ക്രിസ്റ്റല്‍ ശില്‍പവും, റാസ് ഒരു മോമെന്റോയും അദ്ദേഹത്തിന് സമ്മാനിച്ചു.

‘കേരളത്തിന്റെ പാരമ്പര്യ സമ്പത്തായ വിഭവങ്ങളും സംസ്‌കാരവും അനുഭവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തില്‍ ഒരപൂര്‍വ അനുഭവമാണ്. ഇങ്ങനെയൊരു ആദരവ് ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷം നല്‍കി. ഭക്ഷണം വെറും രുചിയല്ല, അത് മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണ്. പിസിഡബ്ല്യുഎഫ് സലാലയുടെ ഈ കൂട്ടായ്മയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി.’അലി ബാബ ഗൂയെ പറഞ്ഞു.

മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു. വിജയികള്‍ക്കും മറ്റ് എല്ലാ മത്സരാര്‍ഥികള്‍ക്കും അലിബാബ ഗുയെയുടെ കയ്യൊപ്പോടു കൂടിയ പ്രശസ്തിപത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ സൂഖ് അല്‍ നുജും മാനേജര്‍ റഫീഖ്, ഡോ. ഷമീര്‍ ആലത്ത്, നസീര്‍,ശിഹാബ് മഞ്ചേരി,അന്‍വര്‍,ഖലീല്‍,ജൈസല്‍ എടപ്പാള്‍, റെനീഷ്,മുസ്തഫ, ഇര്‍ഫാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ലോകകേരള സഭ അംഗം ശ്രീമതി ഹേമ ഗംഗാദരന്‍ ഉദ്ഘാടനവും പിസിഡബ്ല്യുഎഫ് വനിതാ ട്രഷറര്‍ സ്‌നേഹ ഗിരീഷ് സ്വാഗതവും, സെക്രട്ടറി റിന്‍സില റാസ് അധ്യക്ഷ പ്രസംഗവും നിര്‍വഹിച്ചു. സലാലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ സീന സുരേന്ദ്രന്‍, റൗല ഹാരിസ്, ഷെസി ആദം, ഷാഹിദ കലാം, പ്രിയ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈമ ഇര്‍ഫാന്‍ നന്ദിപ്രസംഗം നടത്തി.

Continue Reading

Trending