Connect with us

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ദന ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ മഴ തുടരും

ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Published

on

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ആന്‍ഡമാന്‍ കടലിന് മുകളില്‍ ഒരു അന്തരീക്ഷ ചുഴലി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് ന്യൂനമര്‍ദമായി മാറുമെന്നും പിന്നീട് ഇത് തീവ്ര ന്യൂനമര്‍ദമായി മാറും ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറും.

ദന ചുഴലിക്കാറ്റ് ഒഡിഷ, ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് നിലവില്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരും. വൈകുന്നേര സമയങ്ങളില്‍ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തീരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഴക്കാട് നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്

Published

on

മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്.

 

 

Continue Reading

kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്. 

Published

on

കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.

Continue Reading

kerala

റാന്നി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തായിരുന്നു അപകടം.

Published

on

റാന്നി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തായിരുന്നു അപകടം.

കാറിലും ഒരു ബൈക്കിലുമായി ഒമ്പതം​ഗ സംഘമാണ് ആഷിലിനൊപ്പം ശബരിമലയിൽ ദർശനത്തിന് പോയത്. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ച് മടങ്ങും വഴിയായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഈ സമയം കാൽ വഴുതി ആഷിൽ കയത്തിലേക്ക് താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റാന്നി പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഉദ്യോ​ഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Trending