crime
കട്ടിങ് പ്ലയര്കൊണ്ട് യുവാക്കളുടെ പല്ലുകള് പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
അടിപിടി കേസില് കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള് ഐ.പി.എസ് ഉദ്യോഗസ്ഥന് കട്ടിങ് പ്ലയര്കൊണ്ട് പറിച്ചടുത്തതായി പരാതി.

അടിപിടി കേസില് കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള് ഐ.പി.എസ് ഉദ്യോഗസ്ഥന് കട്ടിങ് പ്ലയര്കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്നാട് തിരുനെല്വേലി ജില്ലയിലെ അംബാസമുദ്രത്തില് നിന്നുള്ളവരാണ് പരാതിക്കാര്. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്വീര് സിങ്ങിനെ സ്ഥലം മാറ്റി.
മാര്ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില് കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്ദിക്കുകയും കട്ടിങ് പ്ലയര്കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള് അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില് പറയുന്നു.
പലരുടെയും ചുണ്ടുകള്ക്കും മോണകള്ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില് കരിങ്കല്ലുകള് നിറച്ച് കടിക്കാന് ആവശ്യപ്പെടുകയും ചെയ്തെന്നും പരാതിയില് പറയുന്നു.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല് ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്കോട് കൂട്ടക്കൊലപാതകക്കേസില് പ്രതി കേഡല് ജിന്സണ് രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന് പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില് കേഡല് ജിന്സണ് രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള് പൂര്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില് പോയ രാജ- ജീന് ദമ്പതികളുടെ മകന് കേഡല് ജിന്സണ് രാജയെ ദിവസങ്ങള്ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല് പ്രൊജക്ഷന് എന്ന സാത്താന് ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില് ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്, വീട് അഗ്നിക്കിരയാക്കല് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല് ചുമത്തിയിട്ടുള്ളത്. കേസില് 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന് പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന് വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്ന്ന് മകന് വാതില് ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര് പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് റെഫര് ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്സ് എത്തിക്കുന്നതിന് മുന്പ് തന്നെ ബേബി മരിച്ചിരുന്നു.
crime
അടിവയറ്റിലെ കൊഴുപ്പ് നീക്കാന് ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള് മുറിച്ചുമാറ്റി

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്വെയര് എഞ്ചിനീയറുടെ വിരലുകള് മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര് സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില് പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.
പത്മജിത്ത് പൊലീസ് കമ്മിഷണര്ക്കു നല്കിയ പരാതിയില് കഴക്കൂട്ടം അരശുംമൂട്ടില് പ്രവര്ത്തിക്കുന്ന ‘കോസ്മെറ്റിക് ഹോസ്പിറ്റല്’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. കോസ്മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള് ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.
ഫെബ്രുവരി 22നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23നു ഡിസ്ചാര്ജ് ആയി. വീട്ടില് എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില് വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില് എത്തിച്ചു പരിശോധന നടത്തി.
രക്തസമ്മര്ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര് സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില് പറയുന്നു. പരിശോധനയില് ആന്തരിക അവയവങ്ങളില് അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്ന്നു 21 ദിവസം വെന്റിലേറ്ററില് കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്ട്ടറി ബ്ലോക്കായതിനെ തുടര്ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില് പറയുന്നു.
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
Cricket3 days ago
മെയ് 17 മുതല് ഐപിഎല് പുനരാരംഭിക്കും: ഫൈനല് ജൂണ് 3ന്
-
Cricket3 days ago
രോഹിത് ശര്മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india3 days ago
ഇന്ത്യ-പാക് സംഘര്ഷം; വെടിനിര്ത്തലില് എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്ഡ് ട്രംപ്
-
india23 hours ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി