Connect with us

kerala

കെ അയ്യപ്പന് വീട്ടിലേക്ക് നോട്ടീസ് അയച്ചു; വിടാതെ കസ്റ്റംസ്

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്‍കി കസ്റ്റംസ്

Published

on

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്‍കി കസ്റ്റംസ്. ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ നോട്ടീസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു. അടുത്ത ദിവസം തന്നെ ഹാജരാകണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് കമ്മീഷണര്‍ മറുപടി നല്‍കും. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്ന് കസ്റ്റംസ് പറയുന്നു.

അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെ. അയ്യപ്പനെതിരായ അന്വേഷണം തടസപ്പെടുത്തില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അതേ സമയം തന്നെ നീക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം കത്ത് നല്‍കിയത് സഭയില്‍ ചര്‍ച്ച ചെയ്യുമെന്നും കത്ത് നല്‍കിയത് ചട്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയുടെ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്പീക്കര്‍ അറിയിച്ചു.

 

kerala

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Published

on

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ജലനിരപ്പ് ഉയരുന്നതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

Published

on

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Continue Reading

kerala

പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ

Published

on

പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Continue Reading

Trending