Connect with us

kerala

പ്രോട്ടോക്കോള്‍ ലംഘനം; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്

Published

on

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ടാക്‌സ് അടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി കസ്റ്റംസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോധ്യമുണ്ടായിരുന്നതായും എന്നിട്ടും സംസ്ഥാനം അത് കൈപറ്റി വിതരണം നടത്തിയതായും കസ്റ്റംസ് പറഞ്ഞു.

kerala

വിവസ്ത്രയാക്കി പരിശോധന നടത്തി; തിരുവനന്തപുരത്ത് ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരത

പേരൂര്‍ക്കട പൊലീസിന് എതിരെ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പരാതിയുമായി രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരത്ത് മോഷണകുറ്റം ചുമത്തി ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി. പേരൂര്‍ക്കട പൊലീസിന് എതിരെ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പരാതിയുമായി രംഗത്തെത്തിയത്.

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും തുടര്‍ന്ന് പീഡിപ്പിച്ചെന്നും ബിന്ദു പറയുന്നു. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടില്‍ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പൊലീസ് ബിന്ദുവിനെ വിളിപ്പിച്ചത്.

‘മാലയെവിടെടീ എന്ന് ചോദിച്ച് ഭയങ്കരമായി ചീത്ത പറഞ്ഞു. വിവസ്ത്രയാക്കി പരിശോധന നടത്തി. അടിക്കാനും വന്നു. മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് താങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും എന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് എന്നോട് പറയുന്നില്ല. പിന്നീട് എന്റെ ഭര്‍ത്താവാണ് മാല വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് എന്നോട് പറഞ്ഞത്’, ബിന്ദു പറഞ്ഞു.

Continue Reading

kerala

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ച സംഭവം; അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Published

on

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ചതില്‍ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു.

Published

on

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ യോഗം ചേരാനും ലഹരി ഉപയോഗം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ ദിവസം എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാക്ട അംഗങ്ങള്‍ തുടങ്ങി വിവിധ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കൂടി തീരുമാനം എടുത്തത്.

Continue Reading

Trending