Connect with us

kerala

കുസാറ്റ് അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സംഭവത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പലിനെ മാറ്റി

Published

on

ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്.

സുരക്ഷാ വീഴ്ചയടക്കം പരിശോധിച്ചു വിശദീകരണം നല്‍കാനാണ് നിര്‍ദേശം. സംഭവത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പലിനെ മാറ്റി. രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പുറത്തായതിനു പിന്നാലെയാണ് നടപടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ പാതിര റെയ്ഡ്; അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

ഹോട്ടല്‍ മുറിയിലെ പൊലീസിന്റെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് കേസെടുത്താല്‍ അതും തനിക്ക് അനുകൂലമാകുമെന്ന് രാഹുല്‍ പറഞ്ഞു.സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണം. എന്നാല്‍, അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണം. അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാതിരാ റെയ്ഡിലെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കപ്പെട്ടു. ഈ വിഷയത്തില്‍ സി.പി.എമ്മില്‍ തന്നെ രണ്ട് അഭിപ്രായമാണ്. സി.പി.എമ്മിലെ രണ്ട് നേതാക്കളും ഒന്നോ രണ്ടോ മാധ്യമപ്രവര്‍ത്തകരും മാത്രം ചെയ്ത ഗൂഢാലോചനയെന്ന് തെളിഞ്ഞു കഴിഞ്ഞു.ഈ വിവാദങ്ങളൊന്നും ജനങ്ങളെ ബാധിക്കില്ല.

താന്‍ ഏത് കടയില്‍ നിന്ന് ഷര്‍ട്ട് വാങ്ങി എന്നൊക്കയാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ മൊഴി. ഗൗരവമുള്ള മൊഴിയാണ് അദ്ദേഹം കൊടുക്കേണ്ടത്. ഈ കേസിന്റെ ആയുസ് 23-ാം തീയതി വരെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളത് ; രമേശ് ചെന്നിത്തല

പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്.

Published

on

പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് ഭരണവിരുദ്ധ വികാരം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്.

ഉമ തോമസ് മത്സരിച്ച തൃക്കാക്കരയില്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ല എന്ന പ്രചരണമായിരുന്നു. ഇപ്പോള്‍ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകം നടത്താന്‍ സി.പി.എം തയാറായത്. ഇത് സി.പി.എം എല്ലാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നടപടികളാണ്.

കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുകയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവര്‍ തന്നെയാണ് പാലക്കാട് സി.പി.എമ്മിന്റെ വോട്ട് മറിച്ച് നല്‍കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ചേലക്കരയില്‍ തിരിച്ചു ബി.ജെ.പിയുടെ വോട്ടുകള്‍ സി.പി.എമ്മിന് നല്‍കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ സി.പി.എം നടത്തുന്നത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം തെറ്റുകള്‍ തിരുത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തെറ്റുകള്‍ തിരുത്തിയിട്ടില്ല. ജനങ്ങള്‍ എതിരായി വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ടാണ് സി.പി.എം രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തത്.

നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ എന്തുകൊണ്ട് പിണറായി വിജയന്‍ വിമര്‍ശനം നടത്തുന്നില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പിണറായി വിജയന്‍ ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

Published

on

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Continue Reading

Trending