Connect with us

kerala

സഹപാഠിയെ മുഖത്തടിപ്പിച്ച് ക്രൂരത; കളങ്കപ്പെട്ടത് മഹത്തായ അധ്യാപന ധര്‍മം: ഷഹീദ റാഷിദ്

സംഘ്പരിവാര്‍ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ കളങ്കപ്പെട്ടത് രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധമാണെന്നും അവര്‍ പറഞ്ഞു.

Published

on

കാസര്‍കോട്: യുപി മുസഫര്‍ നഗറിലെ സ്‌കൂളില്‍ അധ്യാപിക തന്റെ വിദ്യാര്‍ഥിയെ സഹപാഠികളായ കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിലൂടെ കളങ്കപ്പെട്ടത് മഹത്തായ അധ്യാപന ധര്‍മമാണെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് ഷഹീദ റാഷിദ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിതെന്നും സംഘ്പരിവാര്‍ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ കളങ്കപ്പെട്ടത് രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധമാണെന്നും അവര്‍ പറഞ്ഞു.

സഹപാഠികളാല്‍ മുഖത്തടിപ്പിച്ചപ്പോള്‍ രാജ്യം നിഷ്‌കളങ്കമായ ബാല്യത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നതും സംഘ്പരിവാര്‍ വര്‍ഗീയ വിഷത്തിന് മുന്നിലാണ്. മനുഷ്യനെ മനുഷ്യനായി കാണേണ്ടിടത്ത്, സ്നേഹിക്കേണ്ടിടത്ത് വെറുപ്പിന്റെ വ്യാപാരം നടത്തുകയാണ് ഒരു കൂട്ടം ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ സംഭവം. വര്‍ഗീയ ഫാസിസ്റ്റുകള്‍ കുറച്ചു കാലങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നത് ഇതുതന്നെയാണെന്നും സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഷഹീദ റാഷിദ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഏപില്‍ ഒന്ന് 1 മുതല്‍ യൂണിറ്റിന് 12 പൈസ നിരക്കില്‍ വൈദ്യുതി ചാര്‍ജ് കൂടും

വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും

Published

on

ഏപില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജില്‍ യൂണിറ്റിന് ശരാശരി 12 പൈസ നിരക്കില്‍ വര്‍ധിക്കും. വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്.

2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഏപ്രില്‍ മാസം യൂണിറ്റിന് 7 പൈസ വച്ച് ഇന്ധനസര്‍ചാര്‍ജും ഈടാക്കും.

കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള 5 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ ഉണ്ടാവുക. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലകൂടും.

Continue Reading

kerala

ആശസമരം; 47-ാം ദിവസം, നിരാഹാര സമരം തുടരുന്നു

ഇന്ന് കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 47-ാം ദിവസത്തിലേക്ക്. നിരാഹാര സമരം ഇന്ന് 9-ാംദിവസത്തിലേക്ക് കടന്നു. ഇന്ന് കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. വേതനം വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ സമരം സമവായമാകാതെ തുടരുകയാണ്.

ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നു. മിനിമം വേതനം 21,000 രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത; ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷം

അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത. ഉച്ച തിരിഞ്ഞായിരിക്കും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരും. അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്.

Continue Reading

Trending