Connect with us

india

കടവു കടന്ന വനിതാ സംവരണം

എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു

Published

on

മുജീബ് കെ താനൂർ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മർമുവിനെ കേന്ദ്രസർക്കാർ അടുപ്പിച്ചില്ല. ദ്രൗപതി മെർമു ദളിത് വനിത ആയതുകൊണ്ടാണ് ഇങ്ങനെ ഒരു നടപടിക്ക് പൂജക്ക് നേതൃത്വം നൽകിയ ബ്രാഹ്മണ സന്യാസിമാർ ശ്രമിച്ചതെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു. എന്തായാലും ഇവയെല്ലാം തേച്ചു മാച്ചു കളയാൻ കേന്ദ്രസർക്കാർ പുതിയ വനിതാ സംവരണ നിയമവുമായി വന്നിരിക്കുകയാണ് . പതിറ്റാണ്ടുകൾ കഴിഞ്ഞു ഒടുവിൽ വനിതാ സംവരണ നിയമം യാഥാർത്ഥ്യമാകുന്നു.

കൽക്കട്ടയിലെ സ്റ്റേറ്റ്സ്മാൻ പത്രം കേന്ദ്ര സർക്കാരിന്റെ രണ്ടു നടപടികളെ സംശയത്തിന്റെ നിഴലിൽ പ്രതിഷ്ഠിക്കേണ്ടതാണെന്ന് കുറ്റപ്പെടുത്തുന്നു. ഒന്ന് ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാൻ ശ്രമിച്ചത്. മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ വനിത സംവരണ ബില്ലും. രണ്ടിനും മുഖ്യകാരണം ബിജെപിക്കെതിരെ കേന്ദ്രത്തിൽ രൂപപ്പെട്ടുവന്ന ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യമെന്നാണ് പത്രം നിരീക്ഷിക്കുന്നത്. ഭാരത് എന്നതിലൂടെ വൈകാരികത സൃഷ്ടിച്ചെടുക്കാനും വനിത സംവരണ ബില്ലിലൂടെ പ്രതിപക്ഷത്ത് വിഭാഗീയത മുളപ്പിക്കാനും ആണത്രേ കേന്ദ്ര സർക്കാർ നീക്കം. ആഗോള തലത്തിൽ രാജ്യത്തിന് നേരിട്ടുവരുന്ന പല അവമതിപ്പുകളും മാറ്റിക്കിട്ടാൻ വനിതാ സംവരണ ബില്ലിലൂടെ സാധ്യമാകുമെന്നും കേന്ദ്ര ഭരണകൂടം അഗ്രഹിച്ചു വരുന്നതായും പത്രം പറയുന്നു.

1996 ആയിരുന്നു വനിതാ സംവരണുമായി ആദ്യമായി ബില്‍ വന്നത് ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയായിരുന്നു. ചർച്ചയിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് മുമ്പ് പിന്നോക്ക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാജ് വാദി പാർട്ടി, മുസ്ലിം ലീഗ്, ആർജെഡി, ജനതാദൾ തുടങ്ങിയ അംഗങ്ങൾ ബില്ലിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ബില്ലിന് പിന്തുണ ലഭിച്ചില്ല. തുടർന്ന് പാർലമെൻററി സമിതി സമിതിക്ക് വിടുകയുണ്ടായി. 1996 ഡിസംബറിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും
മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നതോടെ ബില്‍ അസാധുവായി. 1998 വാജ്പേയ് സർക്കാർ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ ലോക്സഭയിൽ മുസ്ലിം ലീഗ് അംഗം ജി എം ബനാത്ത് വാല കണക്കുകൾ സഹിതമാണ് രംഗത്തെത്തിയത്. രാജ്യത്ത് ഇതേവരെയുള്ള പാർലമെൻറ് അംഗങ്ങങ്ങളിൽ മുസ്ലിങ്ങൾ എത്രയുമുണ്ടായിരുന്നുവെന്നും ആകെയുള്ള മുസ്ലിം ജനസംഘ്യ ശതമാനവും വെച്ച് ജി. എം. ബനാത്ത് വാല ന്യൂനപക്ഷങ്ങളുടെ സംവരണത്തിന്റെ ഗൗരവത പാർലമെന്റിൽ ബോധ്യപ്പെടുത്തുകയായിരുന്നു. 15% ഉള്ള ഇന്ത്യൻ മുസ്ലിംകൾക്ക് ആകെ കിട്ടിയ പ്രാതിനിധ്യം നാല് ശതമാനത്തോളം മാത്രമായിരുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. sma അങ്ങിനെ ബില്ല് പാസാക്കാൻ ആയില്ല. 1999ലും 2002ലും 2003ലും ബില്ല് കൊണ്ടുവന്നെങ്കിലും പിന്തുണ കിട്ടിയില്ല. 2008 മൻമോഹൻ സിംഗ് സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 2009 ൽ പാസാക്കുകയും ചെയ്തു. എന്നാൽ ബിൽ ലോക്സഭയിൽ എത്തിയില്ല. 2014 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മാറി പുതിയ മന്ത്രിസഭ വന്നതോടെയാണ് ബിൽ അസാധുവായി.

പാർലമെൻറിൽ 50 ശതമാനം നടപ്പാക്കിയ അറബ് രാഷ്ട്രമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വേണ്ട ക്യൂബ ന്യൂസിലാൻഡ് മെക്സിക്കോ സ്വീഡൻ ഐസ്ലാൻഡ് എന്നിവയൊക്കെ നേരത്തെ വനിതാ സമരം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് പാകിസ്ഥാനിൽ 60 സീറ്റാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളത് ബംഗ്ലാദേശിൽ 50 സീറ്റും സമ്മേളനം ചെയ്തിട്ടുണ്ട് നേപ്പാളിൽ 33 ശതമാനം സ്ത്രീ സംവരണം നേരത്തെ നിലവിലുണ്ട് അന്വേഷിലും മുസ്ലിം 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട് ആഫ്രിക്കയിലെ ഏറ്റവും വലിയ പാർട്ടിയായ സൗത്താഫ്രിക്കൻ നാഷണൽ കോൺഗ്രസ് 50% സംവരണം തങ്ങളുടെ പാർട്ടിയിൽ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥ ഇപ്പോഴും നിൽക്കുന്നു 44 ശതമാനം അംഗങ്ങളുള്ള വനിതകളെ അടുത്ത തെരഞ്ഞെടുപ്പോടെ 50% ആക്കും എന്നാണ് കോൺഗ്രസിന്റെ തീരുമാനം വണ്ടിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീസംഭരണം ഏർപ്പെടുത്തിയിട്ടുള്ളത് 61 ശതമാനം 80 സീറ്റിൽ 40 സീറ്റുകൾ സ്ത്രീകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത് ലോവർഹൗസിലാണ് ഈ സംരംഭം നടപ്പാക്കിയിട്ടുള്ളത്

രാജ്യത്തിന്‍റെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ ആണ് ആദ്യം അവതരിപ്പിച്ചത്. പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പുതിയ മന്ദിരത്തിലേക്ക് എത്തിയത്. പഴയ പാർലമെന്‍റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ചു. തങ്ങളുടെ ബില്ലാണ് വീണ്ടും അവതരിപ്പിക്കുന്നതെന്ന കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് നിയമമന്ത്രി ബിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബിൽ അവതരണത്തിന് സഭ അനുമതി നൽകിയത്

128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകും. ഈ ബില്ലിനോടൊപ്പം ന്യുനപക്ഷ സംവരണ നിയമവും നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീർ ആവശ്യപ്പട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പരീക്ഷയേയും പേടി; യു.പിയിലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ആർ.എസ്.എസിനെതിരെ ചോദ്യമുണ്ടാക്കിയെന്ന് ആരോപണം; പരീക്ഷാ മൂല്യനിർണയ ജോലികളിൽ നിന്നും അധ്യാപികക്ക് വിലക്ക്

മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയില്‍ ആര്‍.എസ്.എസിനെയും തീവ്രവാദ സംഘടനയെയും ബന്ധിപ്പിച്ച് ചോദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് അധ്യാപികക്ക് നേരെ നടപടി. മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

ഏപ്രില്‍ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു ചോദ്യപേപ്പര്‍ ഉണ്ടായിരുന്നതായി ആരോപണങ്ങളുയര്‍ന്നു. പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറെ, ചൗധരി ചരണ്‍ സിങ് സര്‍വകലാശാല അധികൃതര്‍ എല്ലാ പരീക്ഷാ, മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കി.

ചോദ്യ പേപ്പറില്‍ ജാതിയും മതവും രാഷ്ട്രീയ ഉയര്‍ച്ചക്കായി ഉപയോഗിക്കുന്ന സംഘടനകളെക്കുറിച്ച് ചോദ്യം ചോദിക്കുകയും അതില്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് വിമര്‍ശനം. ചോദ്യത്തില്‍ നക്‌സലൈറ്റുകള്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ദാല്‍ ഖല്‍സ എന്നിവയ്‌ക്കൊപ്പം ആര്‍.എസ്.എസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്.

സംഭവം പ്രചരിച്ചതോടെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങള്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയുടെ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

മീററ്റ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ സീമ പന്‍വാര്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് സര്‍വകലാശാല കണ്ടെത്തി. സീമ പന്‍വര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി സര്‍വകലാശാല രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ വര്‍മ പറഞ്ഞു. ഭാവിയില്‍ ഇനി സീമ പന്‍വര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വര്‍മ പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ചുള്ള ചോദ്യമുള്ള ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല പറഞ്ഞു.

Continue Reading

india

ജബല്‍പൂരില്‍ വൈദികരെ വിശ്വ ഹിന്ദു പരിശത്ത് ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍

നാല് ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

Published

on

ജബൽപൂരിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ക്രിസ്ത്യൻ സംഘടനകൾ. എഫ്ഐആർ വൈകിപ്പിച്ചതിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ. ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

ജബൽപൂരിൽ പൊലീസിന്റെ കൺമുമ്പിൽ നടന്ന മർദ്ദനത്തിൽ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 4 ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

അതേസമയം രണ്ടാം തീയതി തന്നെ കേസെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം പാർലമെന്റിൽ അടക്കം ചർച്ചയായ സാഹചര്യത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. എഫ്ഐആർ വൈകിപ്പിച്ചതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികർ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാവുകയാണ്.

Continue Reading

india

യോഗിയുടെ യു.പിയില്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം; വ്യാജ കുറ്റങ്ങള്‍ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ നടത്തി. ആളുകളെ വ്യാജ കുറ്റങ്ങള്‍ ചുമത്തി പൂട്ടുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ഇരയുടെ മകന്‍ ആദ്യത്തേത് ഒത്തുതീര്‍പ്പാക്കിയ ഉടന്‍ തന്നെ രണ്ടാമതും മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. ഇരകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ വ്യാജ പൊലീസ് സ്‌റ്റേഷന്റെ തനിനിറം പുറത്തുവന്നു.

കസ്ബ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പ്രതികളായ പൊലീസുകാര്‍ ആ പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയുടെ ഒരു ഭാഗം പിടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷന്റെ രൂപസാദൃശ്യത്തില്‍ വ്യാജ ലോക്കപ്പ് തീര്‍ത്തു. ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ ഹിമാന്‍ഷു തോമര്‍, മോഹിത് കുമാര്‍ എന്നിവര്‍ ഭിതൗര ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. വീട്ടില്‍ മയക്കുമരുന്നും അനധികൃത തോക്കുകളും സൂക്ഷിച്ചതായി ആരോപിച്ചു.

തന്റെ മകന്റെ സമീപത്തുള്ള കസേരയില്‍ അവര്‍ ഒരു തോക്ക് വെക്കുകയും കുറ്റങ്ങള്‍ ‘തെളിയിക്കാന്‍’ ഒരു വിഡിയോ ഷൂട്ട് ചെയ്തുവെന്നും കര്‍ഷകന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വീട്ടില്‍ വെച്ച് ഞാന്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വില്‍ക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അവര്‍ വീട് കൊള്ളയടിച്ചു. എന്നെ റബ്ബര്‍ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ടു. അത് ഒരു യഥാര്‍ത്ഥ പൊലീസ് സ്‌റ്റേഷനല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായില്ല’ കര്‍ഷകന്‍ പറഞ്ഞു.

‘അവര്‍ എന്റെ കുടുംബത്തില്‍ നിന്ന് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് നല്‍കി. പക്ഷേ അവര്‍ എന്നെ വിട്ടയച്ചില്ല. കൂടുതല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ മകന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ധൈര്യം സംഭരിച്ചു’വെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്.

ഫത്തേഗഞ്ച് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സര്‍ക്കിള്‍ ഓഫിസറെ അയച്ചുവെന്നും ലക്‌നോനൗവില്‍ നിന്ന് 260 കിലോമീറ്റര്‍ വടക്കുള്ള ബറേലിയിലെ സീനിയര്‍ സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

സര്‍ക്കിള്‍ ഓഫിസര്‍ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് അദ്ദേഹത്തിന്റെ മൊഴി എടുത്തു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചൗക്കി ഇന്‍ ചാര്‍ജിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.

അതിക്രമിച്ചു കടക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തെറ്റായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയും ചെയ്യുക, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണി, മനഃപൂര്‍വ്വം അപമാനിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മൂവരെയും സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്തിരിക്കുകയും ചെയ്തതായി ആര്യ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ സിങ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഹെറോയിന്‍ കടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു.പി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു പൊലീസുകാരന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടത്തിയില്ലെന്നും പേരു വെളിപ്പെടുത്തരുതെന്നറിയിച്ച് പൊലീസുകാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Continue Reading

Trending