Connect with us

Culture

ക്രൊയേഷ്യ ജയിക്കാന്‍ വേണ്ടി മാത്രം നയിച്ച യുദ്ധം

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല ധാരണയുള്ള യൂറോപ്യന്‍ ഡിഫന്‍സിനെ കീഴടക്കാനുമുള്ള ശേഷി ഈഗിള്‍സിന്റെ കൈവശം ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ കൈമെയ് മറന്ന് പൊരുതി.

ലുക്കാ മോഡ്രിച്ചും റാകിട്ടിച്ചും റേബിച്ചുമായിരുന്നു ക്രൊയേഷ്യയുടെ എന്‍ജിന്‍ റൂം. മധ്യനിരയില്‍ ഇവര്‍ നിരന്തരം പ്രവര്‍ത്തിച്ചപ്പോള്‍ കളിയുടെ നിയന്ത്രണം വ്യക്തമായും ഒരു ടീമിന്റെ കയ്യിലായി. ആന്ദ്രേ ക്രമറിച് ഡിഫണ്ടര്‍മാര്‍ക്ക് പിടിപ്പത്പണിയുണ്ടാക്കുന്നുണ്ടായിരുന്നു. മരിയോ മന്‍ഡ്സുകിച് തന്റെ വലിയ ശരീരം കൊണ്ടും മുന്‍നിരയിലെ പൊസിഷനിങ് കൊണ്ടും ഡിഫന്‍സിനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. 90 മിനുട്ടുള്ള കളിയില്‍ ഒരു നിമിഷത്തെ നോട്ടം തെറ്റിയാല്‍ മതി അയാള്‍ അപകടമുണ്ടാക്കാന്‍.

മത്സരത്തിന് മുമ്പ് ഇവോബിയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, ആഫ്രിക്കക്കാരില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് മോസസിന് മാത്രം. അയാളുടെ ചടുല വേഗത്തിന് ഒപ്പം നില്‍ക്കാന്‍ പറ്റിയ ഒരു പങ്കാളി ഇല്ലായിരുന്നു. പന്ത് കിട്ടുമ്പോഴൊക്കെ മോസസ് തന്റെ പ്രതിഭ വെളിപ്പെടുത്തിയെങ്കിലും നൈജീരിയന്‍ വെല്ലുവിളി വലതുവിങ്ങില്‍ മാത്രമായി. ഇയാനച്ചോയും മൂസയും വന്നപ്പോള്‍ കളിയൊന്ന് ചൂടുപിടിച്ചെങ്കിലും രണ്ടു ഗോള്‍ ലീഡ് ഡിഫന്‍ഡ് ചെയ്യുക എന്ന പണിയേ ക്രോട്ടുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അത് എളുപ്പവുമായിരുന്നു.

അര്‍ജന്റീനയെ പിന്നിലാക്കി ഗ്രൂപ്പ് ചാംപ്യന്മാരാവാന്‍ ഉള്ള എല്ലാ കോപ്പും ക്രൊയേഷ്യക്കുണ്ട്. അര്‍ജന്റീന-ക്രൊയേഷ്യ മത്സരം സമനില ആകാനാണ് സാധ്യത. ഐസ്ലാന്‍ഡില്‍ നിന്നു വ്യത്യസ്തമായി ആക്രമിക്കാന്‍ മടി കാണിക്കാത്ത ടീമാണ് നൈജീരിയ. അര്‍ജന്റീനയുടെ ഭീതിയും സാധ്യതയും ഒരേസമയം അതാണ്.

 

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending