Connect with us

kerala

അൻവർ വിട്ടുപോയത് മറക്കരുത്; സരിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഎമ്മിൽ വിമർശനം

ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Published

on

പി. സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിൽ കടുത്ത
വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കു മറുപടി നൽകിയത്. ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നൽകിയത്.

ഇന്നലെയും ഇന്നുമായിരുന്നു വഞ്ചിയൂർ ഏരിയാ സമ്മേളനം നടന്നത്. സരിനെ സ്ഥാനാർഥിയാക്കിയത് ശരിയായില്ല എന്നായിരുന്നു പൊതുവായി വിമർശനം ഉയർന്നത്. പി.വി അൻവർ അടക്കമുള്ളവരുടെ നിലപാടുകൾ നോക്കേണ്ടിയിരുന്നുവെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതിനെയാണ് കടകംപള്ളി ‘അടവുനയം’ ഉയർത്തി പ്രതിരോധിച്ചത്. പാലക്കാട്ട് കോൺഗ്രസിലും ബിജെപിയിലും പ്രശ്‌നങ്ങളുണ്ട്. അതു മുതലെടുക്കുകയായിരുന്നു പാർട്ടി. നേരത്തെയും ഇത്തരം അടവുനയങ്ങൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാണിച്ചെന്നാണു വിവരം.

kerala

ഉപതെരഞ്ഞെടുപ്പ്: ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു

Published

on

ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Continue Reading

kerala

സ്കൂൾ കായികമേളയിൽ വുഷു മത്സരത്തിൽ 68 വിദ്യാർത്ഥികൾക്ക് പരിക്ക്; പത്ത്‌ പേർ ആശുപത്രിയിൽ

പരിക്കേറ്റവരുടെ എണ്ണം കൂടിയതോടെ മത്സരം രണ്ടരമണിക്കൂറോളം നിർത്തിവക്കേണ്ടിവന്നു.

Published

on

സംസ്ഥാന സ്കൂൾ കായിക മേളയിലെ വുഷു മത്സരങ്ങൾക്കിടെ 68 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരിൽ 10 പേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ എണ്ണം കൂടിയതോടെ മത്സരം രണ്ടരമണിക്കൂറോളം നിർത്തിവക്കേണ്ടിവന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വിഎച്ച്എസിലാണ് വുഷു മത്സരം നടന്നത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് മത്സരങ്ങൾ നിർത്തിവച്ചത്. 5.30ന് മത്സരങ്ങൾ പുനരാരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി 192 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് 68 പേർക്ക് പരിക്കേറ്റത്. തലയ്ക്കും വയറ്റിലും കാലിലും കയ്യിലും മൂക്കിലും ഉൾപ്പെടെ പലഭാഗത്തും പരിക്കുണ്ട്. ഇതോടെ പലരും മത്സരവേദി വിട്ടു.

കാസർഗോഡ് സ്വദേശികളായ ആൽബർട്ട് ബിജു (14), കിരൺ എസ് കുമാർ (16), കണ്ണൂർ സ്വദേശികളായ കെ ദൃശ്യ (14), പി ജുമദ് (14), കൃഷ്ണപ്രിയ (16), എം ആദിനാഥ് (12), എം തീർത്ഥ (17), ഇടുക്കി സ്വദേശി ആൻമി സാറാ ബിജു(13) എന്നിവരെയാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ ആശുപത്രി ചെലവുകൾ സംബന്ധിച്ച് തർക്കമുണ്ടായി. എന്നാൽ ചെലവ് സർക്കാർ വഹിക്കാമെന്ന് മന്ത്രി തന്നെ അറിയിക്കുകയായിരുന്നു.

Continue Reading

kerala

കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പാതിരാ പരിശോധന; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

Published

on

കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നൽകിയത്.

വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല.

പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending