Connect with us

News

ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാന്‍ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്സി ലേലത്തിന്

ജഴ്‌സി വിറ്റുകിട്ടുന്ന പണം സിറിയയിലും തുര്‍ക്കിയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ വ്യക്തമാക്കി.

Published

on

ടൂറിന്‍: സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂമി കുലുക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്‌സി. യുവന്റസ് പ്രതിരോധ താരം മെറി ഡെമിറാല്‍ റൊണാള്‍ഡോയുടെ ജഴ്‌സി ലേലത്തില്‍ വില്‍ക്കാനായി രംഗത്തെത്തി. റൊണാള്‍ഡോ യുവന്റസില്‍ കളിക്കുന്നതിനിടെ ഡെമിറാലിന് കൈമാറിയ ജഴ്‌സിയാണിത്. അതില്‍ റൊണാള്‍ഡോ ഒപ്പുവെച്ചിട്ടുമുണ്ട്.

ജഴ്‌സി വിറ്റുകിട്ടുന്ന പണം സിറിയയിലും തുര്‍ക്കിയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ വ്യക്തമാക്കി. ഇക്കാര്യം റൊണാള്‍ഡോയെ അറിയിച്ചിട്ടുണ്ടെന്നും ഡെമിറാല്‍ പറഞ്ഞു. ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കി ഗോള്‍കീപ്പര്‍ അഹ്മദ് ഐറപ്പിന് ജീവന്‍ നഷ്ടമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പോയ വര്‍ഷം ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ, മെസി രണ്ടാമത്‌

263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

Published

on

2024-ല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

124 മില്യണ്‍ യൂറോ (1094 കോടി രൂപ) യുമായി ലയണല്‍ മെസ്സി രണ്ടാമതും 101 മില്യണ്‍ യൂറോ (891 കോടി രൂപ) യുമായി നെയ്മര്‍ മൂന്നാമതുമായി പട്ടികയിലുണ്ട്. സെനഗല്‍ താരം സാഡിയോ മനെക്കും പിറകിലായി, ബെല്‍ജിയം താരമായ കെവിന്‍ ഡി ബ്രൂയിന്‍ ആണ് പത്താം സ്ഥാനക്കാരന്‍. 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ) ആണ് സാദിയോ മനെ 2024-ല്‍ വരുമാനമുണ്ടാക്കിയത്.

പട്ടികയിലുള്‍പ്പെട്ട പത്ത് താരങ്ങളും അവരുടെ വരുമാനകണക്കും ഇപ്രകാരമാണ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 263 ദശലക്ഷം യൂറോ (2321 കോടി രൂപയില്‍ അധികം)
ലയണല്‍ മെസ്സി – 124 ദശലക്ഷം യൂറോ (1094 കോടി രൂപയിലധികം)
നെയ്മര്‍ – 101 മില്യണ്‍ യൂറോ (891 കോടി രൂപയിലധികം)
കരിം ബെന്‍സെമ – 96 ദശലക്ഷം യൂറോ (847 കോടിയിലധികം രൂപ)
കിലിയന്‍ എംബാപ്പെ – 83 ദശലക്ഷം യൂറോ (732 കോടിയിലധികം രൂപ)
എര്‍ലിംഗ് ഹാലാന്‍ഡ് – 55 ദശലക്ഷം യൂറോ (485 കോടിയിലധികം രൂപ)
വിനീഷ്യസ് ജൂനിയര്‍ – 51 ദശലക്ഷം യൂറോ (480 കോടിയില്‍ അധികം രൂപ)
മുഹമ്മദ് സലാ – 49 ദശലക്ഷം യൂറോ (432 കോടിയിലധികം രൂപ)
സാദിയോ മനെ – 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ)
കെവിന്‍ ഡി ബ്രൂയിന്‍ – 36 ദശലക്ഷം യൂറോ (317 കോടിയലധികം രൂപ)

Continue Reading

gulf

പ​യ്യ​ക്കി ച​രി​ത്രം ഉ​ത്ത​ര​ദേ​ശ​ത്തി​ന്റെ മു​ന്നേ​റ്റ​ത്തി​ന്‍റേ​ത്:​ എ.​കെ.​എം അ​ഷ്‌​റ​ഫ്‌

പ​യ്യ​ക്കി ഉ​സ്താ​ദ് ഇ​സ്‌​ലാ​മി​ക്​ അ​ക്കാ​ദ​മി ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ദു​ബൈ മീ​റ്റ​പ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

പ​യ്യ​ക്കി പ​ള്ളി ദ​ർ​സ് കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ക്കം​കു​റി​ച്ച ഒ​രു നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​വു​ന്ന ഇ​സ്​​ലാ​മി​ക ച​രി​ത്രം ഉ​ത്ത​ര​ദേ​ശ​ത്തി​ന്റെ സാം​സ്കാ​രി​ക വൈ​ജ്ഞാ​നി​ക ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ത്തി​ന്റെ ച​രി​ത്ര​മാ​യി രേ​ഖ​പ്പെ​ട്ടു​ക​ഴി​ഞ്ഞെ​ന്ന്​ എ.​കെ.​എം. അ​ഷ്‌​റ​ഫ് എം.​എ​ൽ.​എ. പ​യ്യ​ക്കി ഉ​സ്താ​ദ് ഇ​സ്‌​ലാ​മി​ക്​ അ​ക്കാ​ദ​മി ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ദു​ബൈ മീ​റ്റ​പ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ൽ മ​ഹ​മൂ​ദ് ഹാ​ജി പൈ​വ​ളി​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഹ​കീം ത​ങ്ങ​ൾ അ​ൽ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഷ്‌​ക​ർ അ​ലി ത​ങ്ങ​ൾ, അ​ബ്ദു​ൽ മ​ജീ​ദ് ദാ​രി​മി, ഹാ​റൂ​ൻ അ​ൽ അ​ഹ്സ​നി, അ​സീ​സ് മ​രി​ക്കെ, സ്വാ​ലി​ഹ് ഹാ​ജി ക​ളാ​യി, അ​ൻ​സാ​ർ ഹാ​ജി പൈ​വ​ളി​കെ, യൂ​സ​ഫ് ബ​രെ​ഹി​ത്ളു, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ അ​സ്അ​ദി, സി​ദ്ദീ​ഖ് ഫൈ​സി ഇ​ർ​ഫാ​നി, ഷാ​ഫി ഹാ​ജി പൈ​വ​ളി​കെ, മൊ​യ്‌​ദീ​ൻ ബാ​വ മ​ഞ്ചേ​ശ്വ​രം, സ​ലാം ക​ന്യ​പ്പാ​ടി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, അ​ശ്ര​ഫ് പാ​വൂ​ർ, സ​ലാം ചേ​വാ​ർ, അ​ബ്ദു​ല്ല മ​മ്മു ഹാ​ജി പൈ​വ​ളി​കെ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി ക​മ്പ​ളം, അ​ഷ്‌​റ​ഫ്‌ ബാ​യാ​ർ, ഇ​ബ്രാ​ഹിം ബേ​രി​കെ, ഫ​ർ​ഷീ​ദ് ഉ​ളു​വാ​ർ, യാ​സ​ർ അ​റാ​ഫ​ത്ത് അ​ൻ​സാ​രി, ശു​കൂ​ർ അ​ൻ​സാ​രി, ഹ​മീ​ദ് മു​സ്​​ലി​യാ​ർ നീ​ർ​ക്ക​ജെ, കെ.​കെ അ​ബ്ദു​ൽ അ​സീ​സ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് ബ​ള്ളൂ​ർ സ്വാ​ഗ​ത​വും അ​ലി സാ​ഗ് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

kerala

40 രൂപയുടെ ഓട്ടത്തിന് ഇരട്ടി തുക ആവശ്യപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പോയി, 4000 രൂപ പിഴയും

ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.

Published

on

യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസി‍ഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.

ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

Continue Reading

Trending