Connect with us

Culture

വീണ്ടും വണ്ടര്‍ ഗോളുമായി ക്രിസ്റ്റിയാനോ; റയല്‍ തോല്‍ക്കാതെ രക്ഷപ്പെട്ടു

Published

on

മാഡ്രിഡ് : ലാലീഗയില്‍ ക്രിസ്റ്റ്യനോയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ തോല്‍വിയില്‍ നിന്ന് തടിതപ്പി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂ തുടര്‍ച്ചായാ രണ്ടാം തോല്‍വിയും പിണയുന്ന സാഹചര്യത്തിലാണ് ലൂക്കാ മോഡ്രിച്ച് അസിസ്റ്റില്‍ പോര്‍ച്ചുഗല്‍ താരം ബാക്ക് ഹീല്‍ ഗോളിലൂടെ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് സമനില നേടിക്കൊടുത്തത്. ചാമ്പ്യന്‍സ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായി 3-1ന് റയല്‍ തോറ്റിരുന്നു.

കളിയുടെ പതിനാലാം മിനുട്ടില്‍ സ്പാനിഷ് താരം ഇനാകി വില്ല്യംസ് മനോഹരമായ ചിപ്പ് ഗോളിലൂടെ ബില്‍ബാവോയെ മുന്നിലെത്തിച്ചു. കളിയില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം റയലിന് അകന്നു നിന്നു. 66 ശതമാനം ബോള്‍ പൊസിഷനുണ്ടായിരുന്ന റയല്‍ 29 ഷോട്ടുകളാണ് ഗോള്‍ മുഖം ലക്ഷ്യമാ്ക്കി അടിച്ചത്. ഒടുവില്‍ സ്‌കോറിങില്‍ മികച്ച ഫോം തുടരുന്ന പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ റയല്‍ സമനില ഗോള്‍ നേടുകയായിരുന്നു. കഴിഞ്ഞ 16 കളികളില്‍ നിന്നായി ക്രിസ്റ്റ്യാനോയുടെ 26-ാം ഗോളാണിത്. ലീഗ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ 24 ഗോളോടെ ബാര്‍സിലോണ താരം മെസ്സിക്കു (29 ഗോള്‍) പിന്നില്‍ രണ്ടാമതാണ് ക്രിസറ്റിയാനോ. 33 കളില്‍ 68 പോയന്റുള്ള റയല്‍ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. ബാര്‍സലോണ (83 പോയന്റ്) അത്‌ലറ്റിക്കോ മാഡ്രിഡ് (71) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

kerala

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: എസ്ഐയ്ക്ക് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി തുടങ്ങി

ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Published

on

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.

Continue Reading

kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ കുറവ്; ആവശ്യം അറിയിച്ചിട്ടും തിരിഞ്ഞുനോക്കാതെ ആരോഗ്യവകുപ്പ്‌

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.

Published

on

പാലക്കാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിൽ ആരോഗ്യ വകുപ്പിന് കടുത്ത അനാസ്ഥ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടു തവണ റിപ്പോർട് നൽകിയിട്ടും പ്രശ്ന പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ് അവഗണന തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

കഴിഞ്ഞ ജനുവരി 28 ന്, പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോയ ചീഫ് കാർഡിയോളജിസ്റ്റിനെ, പാലക്കാട് തന്നെ നിലനിർത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പാണിത്. കത്തിൽ ഒരു നടപടിയും ഉണ്ടായില്ല.. ഇതോടെ മാർച്ച് 12 ന് ഒരു കത്തുകൂടി അയച്ചു.

പുതിയ കത്തിൽ ചീഫ് കാർഡിയോളജിസ്റ്റിനെയും, ജോലി ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്തേക്ക് പോയ കൺസൾട്ടന്റിനെയും തിരികെ വേണമെന്നും, ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും വിശദീകരിച്ചു. രണ്ടു കത്തും ആരോഗ്യ വകുപ്പ് അവഗണിക്കുകയാണ്. രോഗികളുടെ ദുരിതം തുടരുന്നു.

ഇതിനിടയിൽ കാർഡിയോളജി ഡോക്ടറെ, ആശുപത്രി വികസന സമിതി മുഖാന്തിരം നിയമിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് DM0 ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രി വികസന സമിതിയ്ക്ക് ഒരാൾക്ക് കൊടുക്കാവുന്ന ശബള പരിധി 60,000 രൂപ ആണെന്നിരിക്കേ നിർദ്ദേശം അപ്രായോഗികമാണെന്ന് വ്യക്തം.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.പ്രശ്ന പരിഹാരത്തിനായി എത്ര നാൾ കാത്തിരിക്കണം. ദുരിതം തുടരുകയാണ്.

Continue Reading

Trending