Connect with us

Football

ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ

758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്.

Published

on

റോം: ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്.

758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം. ഈ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിക്കുറിച്ചത്.

സ്‌കോര്‍ ചെയ്ത ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റോണോ ഉള്ളത്.

 

Football

കരബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വന്‍ ജയം, ചെല്‍സിയെ തകര്‍ത്ത് ന്യൂകാസില്‍

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാമിനേയും ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനേയും നേരിടും. ബ്രെന്റ് ഫോര്‍ഡാണ് ന്യൂകാസിലിന്റെ എതിരാളികള്‍. ലിവര്‍പൂള്‍ സതാംപ്ടണെ നേരിടും.

Published

on

കരബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ടോട്ടന്‍ഹാം ക്വാര്‍ട്ടറിലേക്ക്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ ചെല്‍സിയെ തകര്‍ത്തായിരുന്നു ന്യൂകാസിലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ക്വാര്‍ട്ടറില്‍ എത്തിയത്. ടോട്ടന്‍ഹാമിനു വേണ്ടി തിമോ വെര്‍ണറും മതാര്‍ സാറും ഗോള്‍ നേടി. എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ ന്യൂകാസില്‍ തരിപ്പണമാക്കുകയായിരുന്നു. അലക്സാണ്ടര്‍ ഇസാഖും അക്സല്‍ ഡിസാസിയുമാണ് ന്യൂകാസിലിനായി ഗോള്‍ സ്വന്തമാക്കിയത്.

അതേസമയം യുണൈറ്റഡില്‍ കസമിറോയും ബ്രൂണോ ഫെര്‍ണാണ്ടസും ഇരട്ട ഗോള്‍ നേടി. ഗേര്‍ണാച്ചോയുടെ വകയായിരുന്നു ബാക്കി ഗോള്‍.

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാമിനേയും ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനേയും നേരിടും. ബ്രെന്റ് ഫോര്‍ഡാണ് ന്യൂകാസിലിന്റെ എതിരാളികള്‍. ലിവര്‍പൂള്‍ സതാംപ്ടണെ നേരിടും.

 

Continue Reading

Football

വംശീയതക്കെതിരായ തന്റെ പോരാട്ടങ്ങളാണ് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണം: വിനീഷ്യസ് ജൂനിയര്‍

സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്‌ബോള്‍ ലോകം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് റയല്‍ മാനേജ്‌മെന്റും പ്രതികരിച്ചു.

Published

on

ബാലന്‍ ദോര്‍ പുരസ്‌കാരത്തിനുള്ള ഹോട്ട് ഫേവറേറ്റുകളില്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ വിനീഷ്യസ് ജൂനിയറിന് സാധ്യത കൂട്ടുന്നതായിരുന്നു.

എന്നാല്‍ ബാലന്‍ദോര്‍ പുരസ്‌കാരദാന ചടങ്ങിന് തൊട്ട് മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ റയല്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

വിനീഷ്യസ് ജൂനിയറിനെയും പിന്തള്ളി സ്പാനിഷ് മിഡ്ഫീല്‍ഡറായ റോഡ്രി ബാലണ്‍ ദോറിന് അര്‍ഹത നേടി. അതേസമയം വിനീഷ്യസ് ജൂനിയറും റയല്‍ മാഡ്രിഡും ചടങ്ങ് ബഹിഷ്‌കരിച്ചു.

വംശീയതക്കെതിരായ തന്റെ പോരാട്ടങ്ങളാണ് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് വിനീഷ്യസ് പ്രതികരിച്ചത്.

റോഡ്രി പുരസ്‌കാരം നേടിയതിന് പിന്നാലെ വിനീഷ്യസ് ജൂനിയര്‍ എക്‌സില്‍ പ്രതികരിച്ചത് ഞാനെന്റെ പോരാട്ടം പതിന്മടങ്ങ് ഊര്‍ജത്തില്‍ തുടരുമെന്നാണ്. സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്‌ബോള്‍ ലോകം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് റയല്‍ മാനേജ്‌മെന്റും പ്രതികരിച്ചു.

 

 

 

Continue Reading

Football

“അജ്‌മാൻ സൂപ്പർ കപ്പ് -2024 അൽ ഐൻ ഫാമ് എഫ്.സി ജേതാക്കളായി

അജ്‌മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയെറിയ ഫൈനലിൽ അൽ ഐൻ ഫാമ് എഫ്.സി, കോസ്റ്റൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കപ്പിൽ മുത്തമിട്ടു.

Published

on

അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അഭിമാനപുരസരം സംഘടിപ്പിച്ച മൂന്നാമത് റാഷ്‌കോ “അജ്‌മാൻ സൂപ്പർ കപ്പ് -2024” ഫുട്ബോൾ ടൂർണമെന്റ വിജയകരമായി സമാപിച്ചു. അജ്‌മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയെറിയ ഫൈനലിൽ അൽ ഐൻ ഫാമ് എഫ്.സി, കോസ്റ്റൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കപ്പിൽ മുത്തമിട്ടു. ലക്കി എഫ്. സി.മൂന്നാം സ്ഥാനം കരസ്തമാക്കി.

യു.എ.ഇയിലെ മികച്ച 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ൽ ബെസ്റ്റ് പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി ഷാമോൻ (അൽ ഐൻ ഫാമ് എഫ്. സി), ബെസ്റ്റ് ഗോൾ കീപ്പർ ആയി വിജയ് (കോസ്റ്റൽ തിരുവനന്തപുരം), ബെസ്റ്റ് ഡിഫെൻഡർ ആയി റിസ്‌വാൻ(അൽ ഐൻ ഫാമ് എഫ്. സി) ടോപ് സ്കോറർ ആയി മുഷ്താഖ്(ബിസിനസ് ഗേറ്റ് അജ്‌മാൻ) എന്നിവരെയും തിരഞ്ഞെടുത്തു.

ജന നിബിഢമായ അജ്‌മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ്ൽ, മണ്ഡലം പ്രസിഡന്റ്‌ ഖാദർ അത്തൂട്ടി ആദ്യക്ഷത വഹിച്ച ചടങ്ങിൽ അജ്‌മാൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഫൈസൽ കരീം സാഹിബ്‌ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അജ്‌മാൻ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി, സംസ്ഥാന ട്രഷറർ ഇസ്മായിൽ എളമടം, ഓർഗാനൈസിങ് സെക്രട്ടറി അഷ്‌റഫ്‌ നീർച്ചാൽ, വൈസ് പ്രസിഡന്റ്‌മാരായ റസാഖ് വെളിയങ്കോട്,ഹസ്സൈനാർ, ജോ:സെക്രട്ടറിമാരായ അസീസ്, മൊയ്‌ദീൻ കുട്ടി, റഷീദ്, കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ ഷാഫി മാർപനടുക്കം, ജില്ലാ സെക്രട്ടറി ആസിഫ് പള്ളങ്കോട്, അബുദാബി കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ജന: സെക്രട്ടറി ശുകൂർ ഒളവറ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ അഞ്ചില്ലത്ത്, തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാദത്ത് ഹുസൈൻ, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുള്ള, മണ്ഡലം ട്രഷറർ ഫർസിൻ ഹമീദ്, മണ്ഡലം വർക്കിങ് പ്രസിഡന്റ്‌ കെ. എം. അബ്ദുൽ റഹ്‌മാൻ കൂടാതെ സംസ്ഥാന,ജില്ലാ, മണ്ഡലം, പഞ്ചായത്ത്‌ നേതാക്കളും പങ്കെടുത്തു. ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ അബ്ദുള്ള പടന്ന സ്വാഗതവും,കൺവീനർ സൈഫുദ്ധീൻ നന്ദി യും പറഞ്ഞു.

Continue Reading

Trending