Culture
ചാമ്പ്യന്സ് ലീഗില് മെസ്സിയേക്കാള് കേമന് ക്രിസ്റ്റിയാനോയെന്ന് കണക്കുകള്

ആധുനിക ഫുട്ബോള് യുഗത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്ഡോ-ലയണല് മെസ്സി ഇവരില് ആരെന്ന ചൂടേറിയ ചര്ച്ച തുടരുകയാണ്. എന്നാല് യൂറോപ്പിലെ ഏറ്റവും ഗ്ലാമര് ടൂര്ണമെന്റായ ചാമ്പ്യന്സ് ലീഗില് മെസ്സിയെക്കാള് മികച്ചവന് നിലവിലെ ലോകഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്ഡോയാണെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
ആഭ്യന്തര ലീഗില് മോശം ഫോം തുടരുമ്പോഴും ചാമ്പ്യന്സ് ലീഗില് ക്രിസ്റ്റ്യാനോയുടെ കുതിപ്പിന് അവസാനമില്ല എന്നു കാണിക്കുന്നതായിരുന്നു പാരീസ് സെന്റ് ജെര്മനു എതിരായ അവസാന മത്സരം. ഫുട്ബോള് വിദ്ഗധരും മറ്റു പ്രമുഖരും പി.എസ്.ജി വിജയിക്കുമെന്നു പ്രവചനം നടത്തിയപ്പോള് ഇരട്ട ഗോളുമായി തിളങ്ങി റയല് മാഡ്രിഡിന് ആദ്യപാദ 3-1ന്റെ തകര്പ്പന് വിജയം സമ്മാനിക്കാനായി പോര്ച്ചുഗീസ് താരത്തിന്. ഇതോടെ ചാമ്പ്യന്സ് ലീഗില് ഒരു ടീമിനായി 100 ഗോളുകള് അടിച്ചുകൂടിയ ആദ്യതാരമെന്ന റെക്കോര്ഡ് ഉള്പ്പെടെ ഒരുപിടി റെക്കോര്ഡുകളാണ് മുപ്പതിമൂന്നുക്കാരന് കഴിഞ്ഞ ദിവസം സ്വന്തം പേരിലാക്കിയത്.
ചാമ്പ്യന്സ് ലീഗില് ക്രിസ്റ്റ്യാനോയുടെ പ്രധാപ്പെട്ട റെക്കോര്ഡുകള്
1. ചാമ്പ്യന്സ് ലീഗില് ഏറ്റവും കൂടുതല് ഗോള് നേടുന്ന താരം 118 ഗോളുകള്, (റയല് മാഡ്രിഡ് 101 , മാഞ്ചസ്റ്റര് യുണൈറ്റഡ് 15)
2. ചാമ്പ്യന്സ് ലീഗില് ഒരു ടീമിനായി ഏറ്റവും കൂടുതല് ഗോള് നേടുന്ന താരം ( റയല് മാഡ്രിഡ് 101)
3. ചാമ്പ്യന്സ് ലീഗില് 100 ഗോള് നേടുന്ന ആദ്യ-ഏക താരം ( റയല് മാഡ്രിഡ് 85, മാ.യുണൈറ്റഡ് 15)
4. ചാമ്പ്യന്സ് ലീഗില് ഒരു ക്ലബിനായി 100 ഗോള് നേടുന്ന ആദ്യ താരം ( റയല് മാഡ്രിഡ് 101)
5. ചാമ്പ്യന്സ് ലീഗ് ചരിത്രത്തില് ഏറ്റവും കൂടുതല് തലണ ടോപ് സ്കോററായി ഫിനീഷ് ചെയ്യുന്ന താരം ( ആറു സീസണ്)
6. ചാമ്പ്യന്സ് ലീഗ് സീസണില് ഏറ്റവും കൂടുതല് തലണ 10പ്ലസ് ഗോള് നേടുന്ന താരം ( ആറു തവണ)
7.ചാമ്പ്യന്സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില് ഏറ്റവും കൂടുതല് ഗോള് നേടുന്ന താരം (11 ഗോളുകള്, 2015-16 സീസണ് )
8. ചാമ്പ്യന്സ് ലീഗ് ഒരു സീസണില് ഏറ്റവും കൂടുതല് ഗോള് നേടുന്ന താരം (17 ഗോളുകള് 2013-14 സീസണ് )
9. ചാമ്പ്യന്സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില് എല്ലാ മത്സരങ്ങളിലും ഗോള് നേടുന്ന താരം ( ആറു മത്സരം ഒമ്പതു ഗോളുകള് 2017-18 സീസണ് )
10. തുടരെ രണ്ടു ചാമ്പ്യന്സ് ലീഗ് ഫൈനലില് ഗോളടിക്കുന്ന താരം (2015-16, 2016-17 സീസണുകള് )
11. ഒരു ചാമ്പ്യന്സ് സീസണില് മൂന്നു ഹാട്രിക് നേടുന്ന ആദ്യ-ഏക താരം (2015-16 സീസണ്)
12. ചാമ്പ്യന്സ് ലീഗ് രണ്ടു സീസണുകളില് 15പ്ലസ് ഗോള് നേടുന്ന ആദ്യ-ഏക താരം (2012- 13, 2015-16 സീസണ് )
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്ത്തല്; യുഎസ് നിര്ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്ട്ട്
-
kerala3 days ago
കൊച്ചിയില് പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്ന്നുവീണു; നാല് കുട്ടികള്ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്പൂള് എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്ക്കൂട്ടത്തിന് നേരെ കാര് പാഞ്ഞുകയറി; അന്പതോളം പേര്ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില് വന് നാശനഷ്ടം ; 14 ക്യാമ്പുകള് തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ