Connect with us

kerala

ക്രിമിനൽ പോലീസും മാഫിയ മുഖ്യനും മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്‌ ശനിയാഴ്ച്ച

മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സർക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എൽ.എ ചെയ്തത്

Published

on

കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സെപ്റ്റംബർ 7ന് ശനിയാഴ്ച ആണ് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുക. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള പൊലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വർണ്ണക്കടത്ത്, തട്ടികൊണ്ട് പോകൽ, ബലാൽസംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഭരണകക്ഷിയിൽ പെട്ട എം.എൽ.എ തന്നെയാണ് പൊലീസ് ക്രിമിനലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സർക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എൽ.എ ചെയ്തത്. സാധാരണക്കാർക്ക് സ്വൈര്യ ജീവിതം പോലും സാധ്യമാകാത്ത രീതിയിൽ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുന്നു അദ്ദേഹം തുടർന്നു. അതീവ ഗൗരവമായ പരാതി ലഭിച്ചിട്ടും ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കാത്തത് ക്രിമിനലുകൾക്ക് വിലസാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. അതിനാൽ പരാതികൾ ഉയർന്നവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി നിയമത്തിൽ മുന്നിൽ കൊണ്ടുവരണമെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്.

Published

on

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്. വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്തുവരുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകള്‍ റോഷ്ണി റാവത്തിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്.

കറുപ്പില്‍ വെള്ള കള്ളികളുള്ള ഷര്‍ട്ടാണ് കാണാതായപ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കാനറിയാം. വര്‍ഷങ്ങളായി കുടുംബസമേതം ഇവര്‍ പത്തനംതിട്ടയിലാണ് താമസം.

പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി.

 

Continue Reading

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി മുഖ്യമന്ത്രി; കുമാരനാശാനെ ഇകഴ്ത്തി വെള്ളാപ്പള്ളിയെ പുകഴ്ത്തി

. കുമാരനാശാന് പോലും സാധിക്കാത്തതാണ് വെള്ളാപ്പള്ളിക്ക് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Published

on

വെള്ളാപ്പള്ളിയെ വെള്ളപൂശി മുഖ്യമന്ത്രി. ഏതെങ്കിലും ഒരു മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ച ചരിത്രമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരാളെ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് വിടപറഞ്ഞ നൗഷാദിനെ സഹായിച്ചത് മുസ്‌ലിമായത് കൊണ്ടാണ്, മലപ്പുറം ജില്ല ഒരു പ്രത്യേക രാജ്യമാണ്, പ്രത്യേക വിഭാഗം ആളുകളുടെ സംസ്ഥാനമാണ് എന്നൊക്കെയുള്ള വിദ്വേഷ പരാമര്‍ശങ്ങളെയാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് വേണ്ടി വിഴുങ്ങിയത്.

സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാന്‍ പറ്റില്ലെന്നും വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു. എന്നാല്‍ കുമാരനാശാനെ പോലും ഇകഴ്ത്തിയാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. കുമാരനാശാന് പോലും സാധിക്കാത്തതാണ് വെള്ളാപ്പള്ളിക്ക് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Continue Reading

kerala

മാളയിലെ ആറുവയസുകാരന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

Published

on

മാളയിലെ ആറുവയസുകാരന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

കുട്ടിയുടെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ദേഹത്തു മറ്റ് മുറിവുകള്‍ ഇല്ലെന്നും പറയുന്നു.

അതേസമയം ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുട്ടിയെ കുളത്തില്‍ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി ജോജോയുടെ കുറ്റസമ്മതം.

തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ വന്‍ രോഷപ്രകടനമാണ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി.

 

Continue Reading

Trending