Connect with us

india

മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ കൊന്നത്

Published

on

മദ്യപാനത്തിനിടെ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയ ആൾ പോലീസ് പിടിയിലായി.മുംബൈയിലെ വിഖ്രോലിയിൽ സ്ഥിരതാമസമാക്കിയ അമിത് പവാർ ആണ് പിടിയിലായത്.വർഷം 1993. മഹാരാഷ്ട്രയിലെ ലോനവാലയിൽ കട നടത്തുകയായിരുന്നു അവിനാശ് പവാർ. സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ കൊന്നത്.കൃത്യം നടത്തിയ ഇയാൾ ഉടൻ ലോനവാല വിട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്ക് എത്തി പിന്നെയും കുറെ സ്ഥലങ്ങൾ കറങ്ങിയാണ് മുംബൈയിലെ വിഖ്രോലിയിൽ എത്തി സ്ഥിരതാമസമാക്കിയത്.അവിനാശ് പവാർ എന്ന പേര് മാറ്റി അമിത് പവാർ ആകുകയും ആധാർ കാർഡ് സ്വന്തമാക്കുകയും, അവിടെ നിന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.

വൃദ്ധ ദമ്പതികളുടെ കാലപ്പെടുത്തിയ വിവരം മദ്യപാനത്തിനിടെ ഒരു വീരകൃത്യമെന്ന നിലയിൽ അവിനാശ് സുഹൃത്തുക്കളോട് വിശദീകരിച്ചു. എന്നാൽ സുഹൃത്തുക്കളിലൊരാൾ ഇക്കാര്യം മുംബൈ ക്രൈംബ്രാഞ്ച് സീനിയർ പൊലീസ് ഇൻസ്‌പെക്ടറും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുമായ ദയ നായക്കിനെ അറിയിക്കുകയായിരുന്നു . പിന്നാലെ അവിനാശ് അറസ്റ്റിലുമായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മാംസ വില്‍പ്പനക്ക് വിലക്ക്; യുപിയില്‍ അറവുശാലകള്‍ അടച്ച് പൂട്ടാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവ്

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്

Published

on

ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിരോധിച്ച് യോഗി സര്‍ക്കാര്‍. അനധികൃത അറവുശാലകള്‍ പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് മാംസ വില്‍പ്പന നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പൊലീസ് കമ്മിഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മത്സ്യ-മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്നത് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം’ -എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

Continue Reading

india

സിംഗിള്‍ പാരന്റായ അച്ഛന്‍മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ലീവ് നല്‍കാനാണ് തീരുമാനം

Published

on

18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സിംഗിള്‍ പാരന്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍. വിവാഹമോചിതരോ വിഭാര്യരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ രണ്ടു കുട്ടികളുടെ വരെ കസ്റ്റഡി ചുമതല ഉള്ളവരാണെങ്കില്‍ അവര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ചൈല്‍ഡ് കെയര്‍ ലീവ് നല്‍കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നതാണ് ഈ നിയമ ഭേദഗതി എന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ധരങ് പ്രദേശത്ത് പുതിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് 572 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 430 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. നൂറോളം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ കഴിയും.

Continue Reading

india

മഹാരാഷ്ട്രയില്‍ പള്ളിയില്‍ സ്‌ഫോടനം; രണ്ടുപേര്‍ അറസ്റ്റില്‍

ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം

Published

on

മഹാരാഷ്ട്രയിലെ പള്ളിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.

ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Trending