Connect with us

crime

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; പതിനെട്ടുകാരിയില്‍ നിന്ന് 27.5 പവന്‍ സ്വര്‍ണവും 50,000 രൂപയും കൈക്കലാക്കി

കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്

Published

on

മുട്ടം: സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ഇരുപത്തേഴര പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് കൈക്കലാക്കിയത്. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇദ്ദേഹം പതിനെട്ടുകാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു തവണയായി പെണ്‍കുട്ടിയില്‍ നിന്നു സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് രണ്ടു തവണയായി സ്വര്‍ണം തട്ടിയെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുട്ടം പൊലീസ് കേസെടുത്തു. 12 പവന്‍ സ്വര്‍ണം കണ്ടെടുത്തു. ബാക്കി സ്വര്‍ണം ചാലക്കുടിയിലെ 4 സ്വര്‍ണക്കടകളില്‍ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയില്‍ നിന്നാണു പിടികൂടിയത്.

തട്ടിപ്പുനടത്തിയ ശേഷം 2 ആഴ്ചയിലേറെയായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം എസ്‌ഐ എന്‍.എസ്. റോയി, എഎസ്‌ഐ കെ.പി. അജി, ജയേന്ദ്രന്‍, സിപിഒമാരായ എസ്.ആര്‍. ശ്യാം, കെ.ജി. അനൂപ്, വി.പി. ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

 

crime

കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വഞ്ചന; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

Published

on

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം ഭീഷണിപ്പെടുത്തൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബദൗണിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണ് ബിൽസിയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് ചന്ദ്ര ശാക്യക്കെതിരെ കേസ് എടുത്തത്.

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. പത്ത്‌ ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ശനിയാഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2022 മുതൽ തങ്ങളുടെ ബദൗണിലെ സ്ഥലം വിൽക്കാൻ ശാക്യയും കൂട്ടാളികളും തൻ്റെ കുടുംബത്തെ സമ്മർദത്തിലാക്കുന്നുവെന്ന്
കാണിച്ച് ഉജാനി കോട്‌വാലി പ്രദേശത്തെ താമസക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.

17 കോടിയോളം വരുന്ന സ്ഥലം 80 ലക്ഷം രൂപയ്ക്ക് വിൽക്കാൻ എം.എൽ.എ അവരെ നിർബന്ധിച്ചു. സമ്മർദത്തിന് വഴങ്ങി 16.50 കോടി രൂപയ്ക്ക് അവർ സ്ഥലം വിൽക്കേണ്ടി വന്നെന്ന് പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘കരാർ പ്രകാരം, തുകയുടെ 40% മുൻകൂറായി നൽകണം, ബാക്കി തുക വിൽപ്പന രേഖ പൂർത്തിയാക്കിയാൽ നൽകണം,’ പരാതിക്കാരൻ പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ കുടുംബത്തിന് ഉടൻ തന്നെ ഒരു ലക്ഷം രൂപ എം.എൽ.എ നൽകി. തുടർന്ന് എം.എൽ.എ.യുടെ കൂട്ടാളികൾ ഭൂമി കൈമാറാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തി.

എന്നാൽ, മുഴുവൻ തുകയും നൽകാത്ത പക്ഷം വിൽപ്പനയുമായി മുന്നോട്ടുപോകാൻ അവർ വിസമ്മതിച്ചു. ഇതിന് പകരമായി രണ്ട് വ്യാജ ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 17ന് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ എം.എൽ.എയെ കാണാൻ പോയപ്പോൾ ഭാര്യ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

Continue Reading

crime

യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല. 

Published

on

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.

കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.

Continue Reading

crime

മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തുകയായിരുന്നു

Published

on

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 19കാരന്‍ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവായ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി
മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

Continue Reading

Trending