Connect with us

crime

നയന സൂര്യയുടെ മരണം; അന്വേഷണം സിബിഐക്ക് വിടണം, കുടുംബം മുഖ്യമന്ത്രിയെ കണ്ടു

യുവ സംവിധായക നയനസൂര്യന്റെ മരണത്തില്‍ നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു

Published

on

യുവ സംവിധായക നയനസൂര്യന്റെ മരണത്തില്‍ നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിച്ച ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. നയനയുടെ മരണത്തിന് പിന്നാലെ ആദ്യഘട്ടം മുതല്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന്് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നിലവില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല. അന്വേഷണം ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നയനയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. 2019 ലാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തല്‍.

 

 

crime

ഡൽഹിയിൽ മൂന്ന്‌ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.

Published

on

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.

സംശയാസ്പദമായ വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

അതേസമയം, നേരത്തെയും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഡൽഹിയിലെ പല സ്‌കൂളുകളിലേക്കും എത്തിയിരുന്നു. പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ, ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍ തുടങ്ങി 40 ത് സ്ഥാപനങ്ങളിലേക്കും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. സ്കൂൾ കെട്ടിടത്തിനകത്ത് നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും, അവ നിർവീര്യമാക്കണമെങ്കിൽ 30000 ഡോളർ നൽകണം എന്നുമായിരുന്നു സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്.

 

Continue Reading

crime

ഭിന്നശേഷിക്കാരിയുടെ കൊലപാതകം: ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published

on

പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു.

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

crime

കലോത്സവം കഴിഞ്ഞ് വരുമ്പോൾ വിദ്യാർഥിനിയെ ഉപദ്രവിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്

അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

Published

on

എറണാകുളം പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്നാണ് കേസ്.

പിറവത്തെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു വിദ്യാർത്ഥിനിയും അമ്മയും യാത്ര ചെയ്തിരുന്നു. ഇരുവരും ഇറങ്ങിയതിന് ശേഷമാണ് വിദ്യാർത്ഥിനി അതിക്രമത്തിനിരയായത്.

പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്നത് മുളംതുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുളംതുരുത്തി പൊലീസ് പറഞ്ഞു.അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

Continue Reading

Trending