Connect with us

kerala

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ എംഎസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തി.

Published

on

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ എംഎസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തി. അതേസമയം വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ പ്രവചനമാണ് നടത്തിയതെന്ന് എംഎസ് സൊല്യൂഷന്‍ സിഇഔ ഷുഹൈബ് പറഞ്ഞിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും നടത്തി. കേസില്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങി ഏഴ് വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചോര്‍ത്തലില്‍ പങ്കുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു.

എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്ന അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതിന്റെയും പുതിയ കണ്ടെത്തലിന്റെയും അടിസ്ഥാനത്തില്‍ സിഇഒ ഷുഹൈബിന്റെയും മൊഴിയെടുക്കും. അതേസമയം സൈലം ഉള്‍പ്പെടെ മറ്റു പ്ലാറ്റ്‌ഫോമിനെതിരായ പരാതിയും പൊലീസിന് ലഭിച്ചു.

മുമ്പ് എംഎസ് സൊല്യൂഷനെതിരെ പരാതി നല്‍കിയിരുന്ന സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തിരുന്നു. കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

kerala

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

സന്ദീപ് വാര്യരും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് സ്വീകരിച്ചു

Published

on

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തേന്‍കുറിശ്ശി പഞ്ചായത്തില്‍ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാര്‍ട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് വാര്യര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.

സി.പി.എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രന്‍, സതീഷ് കുമാര്‍, രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ 75 ഓളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമെടുത്തു.

സി.പി.എം നടുവണ്ണൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടുവണ്ണൂര്‍ നിയാഡ്കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട് ഡി.സി.സി ഓഫിസില്‍ വെച്ച് ഷാള്‍ അണിയിച്ച് അക്ബറലിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

മെക് സെവന്‍ വിവാദത്തിലൂടെ പി.മോഹനന്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമര്‍ശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണെന്നും വര്‍ഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

‘ചലച്ചിത്രമേളയുടെ പ്രാധ്യാന്യം വരുംനാളുകളിലും കുറയില്ല’ : 29-ാം ഐ.എഫ്.എഫ്.കെയുടെ സമാപന ഓപ്പൺഫോറം

Published

on

29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി അവസാന ഓപ്പൺ ഫോറം ചർച്ച ടാഗോർ തീയേറ്ററിൽ നടന്നു. ആഗോളവത്കരിക്കപ്പെട്ട സിനിമാമേളകൾ സമകാലിക സിനിമയിൽ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു ചർച്ച.

വില്ലേജ് റോക്സ്റ്റാർസ് എന്ന ചിത്രത്തിന്റെ സംവിധായിക റീമ ദാസിന്റെ വാക്കുകളിലാണ് ചർച്ച ആരംഭിച്ചത്. ചലച്ചിത്ര മേളകളിലൂടെ തുടങ്ങിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചാണ് റീമ സംസാരിച്ചത്. ആദ്യ കാലങ്ങളിൽ വലിയ ബജറ്റ് സിനിമകൾ തന്റെ സ്വപ്നമായിരുന്നില്ലെന്നും കലാസൃഷ്ടി എന്ന നിലയിൽ മാത്രമാണ് സിനിമയെ കണ്ടതെന്നും അവർ പറഞ്ഞു. ‘ആക്ട് ഗ്ലോബൽ ,തിങ്ക് ലോക്കൽ’ എന്ന പാട്രിക് ജഡ്ഡിസ്‌ന്റെ വാക്കുകളെ ഉദ്ധരിച്ചാണ് റിമ തന്റെ സിനിമാ പ്രയാണത്തെ വിശദീകരിച്ചത്.

വിവിധ കാഴ്ചപ്പാടുകളുള്ള ജനങ്ങൾ ഒത്തുകൂടുന്ന ചലച്ചിത്രമേളകൾ സ്വപ്നം കാണാനുള്ള ഇടം കൂടെയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ഒരുകൂട്ടം ചലച്ചിത്രപ്രേമികൾ ഒരേമനസോടെ സദസിലിരുന്ന് ചിത്രം കാണുന്ന വൈകാരിക നിമിഷങ്ങളാണ് ചലച്ചിത്രമേളകളെ വിജയിപ്പിക്കുന്നതെന്നും അതുനിലനിൽക്കുന്നിടത്തോളം ചലച്ചിത്രമേളയുടെ പ്രാധ്യാന്യം കുറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളകൾ സിനിമയുടെ വാണിജ്യപരമായ പ്രചാരണത്തിനുകൂടെ സഹായകരമാകുന്നുവെന്നു ക്യൂറേറ്റർ ആയ ഫെർണാണ്ടോ ബ്രെന്നെർ അഭിപ്രായപ്പെട്ടു. മികച്ച സിനിമകൾ കാണികളിലേക്കെത്തിക്കുന്നതിൽ ചലച്ചിത്രമേള ഒരു ജാലകമായാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെർലിൻ, വെനീസ്, കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ പോലെ മികച്ചതാകാൻ ഐ.എഫ്.എഫ്.കെയ്ക്കും സാധിക്കുമെന്ന് ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം അഭിപ്രായപ്പെട്ടു. സിനിമാപ്രേമികളെയും സിനിമാപ്രവർത്തകരെയും ഒന്നിച്ചു കൊണ്ടുപോയി രണ്ടു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്ലാറ്റഫോം ചലച്ചിത്രമേളകൾ ഒരുക്കുന്നുണ്ട് എന്നും സെല്ലം പറഞ്ഞു.

കോവിഡ് മഹാമാരിക്ക് ശേഷം ഒ.ടി.ടിയിലും ഹോം തീയേറ്റരിലും ഏറെ സൗകര്യത്തോടെ ചിത്രങ്ങൾ കാണാൻ അവസരം ലഭിക്കുന്ന ഈ കാലഘട്ടത്തിലും ചലച്ചിത്രമേളയുടെ പ്രസക്തി ഒട്ടും കുറയുന്നില്ലെന്നു ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് പറഞ്ഞു. വരുന്ന 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേള കൂടുതൽ മികച്ചതാക്കാനുള്ള ആലോചനകൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ മേളയിൽ പങ്കെടുത്ത 15000 ഓളം ഡെലിഗേറ്റുകളെക്കാൾ ജനപങ്കാളിത്തം വരും മേളയിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ ബന്ധമാണ് ഡെലിഗേറ്റുകളുമായി ഉള്ളതെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മേളയുടെ വിജയത്തെ ഉയർത്തുന്ന അവരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. വിവിധ തലങ്ങൾ നിറഞ്ഞതാണ് തീയറ്ററിലെ സിനിമാ അനുഭവമെന്നും അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുമെന്നും റീജണൽ എഫ്.എഫ്.എസ്.ഐ സെക്രട്ടറി റെജി എം.ഡി പറഞ്ഞു.

Continue Reading

kerala

കോതമംഗലത്തെ കൊലപാതകം; പ്രതി രണ്ടാനമ്മ അനീഷ മാത്രമെന്ന് പൊലീസ്

പിതാവ് അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു

Published

on

കൊച്ചി: കോതമംഗലത്ത് ആറു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപെടുത്തിയ കേസില്‍ പ്രതി രണ്ടാനമ്മ അനീഷ മാത്രമെന്ന് പൊലീസ്. പിതാവ് അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു. തുടക്കത്തില്‍ ആറു വയസുകാരിയുടേത് ദുര്‍മന്ത്രവാദ കൊലയാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെയാണ് നെല്ലിക്കുഴിയിലെ വീട്ടിലെ മുറിയില്‍ ആറു വയസുകാരിയായ മുസ്‌കാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചുള്ള കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചു. അനീഷയ്ക്കും അജാസ്ഖാനും രണ്ടു വയസുള്ള ഒരു കുട്ടിുണ്ട്. ഇതിനു പുറമെ അനീഷ ഗര്‍ഭിണിയുമാണ്. ഭാവിയില്‍ ആറു വയസുകാരി ബാധ്യതയാവുമെന്ന് തോന്നലാണ് കൊലപാതകത്തിലേക്ക് അനീഷയെ നയിച്ചത്. ബുധനാഴ്ച പിതാവ് അജാസ് ഖാന്‍ ജോലിക്കായി പോയതിന് ശേഷമാണ് അനീഷ മുസ്‌കാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

പിതാവിന്റെ അറിവോടെയല്ല കൊലപാതകമെന്ന് കണ്ടെത്തിയതിനാല്‍ അജാസ് ഖാനെ വിട്ടയച്ചു. അതിനിടെ കുട്ടിയുടെത് ദുര്‍മന്ത്രവാദ കൊലയാണെന്ന സംശയമുണ്ടായതിനാല്‍ ദുര്‍ മന്ത്രവാദിയായ കോതമംഗലം സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അനീഷയുടെ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ നൗഷാദ് ദുര്‍മന്ത്രവാദം നടത്തിയിരുന്നു. ഇരുവരും തമ്മില്‍ അടുപ്പമുള്ളതിനാല്‍ നൗഷാദിന്റെ സ്വാധീനത്താലാണോ അനീഷ കൃത്യം നടത്തിയതെന്നാണ് പൊലീസ് പരിശോധിച്ചത്. എന്നാല്‍ നൗഷാദിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Continue Reading

Trending