Connect with us

Cricket

ക്രിക്കറ്റ് ലോകക്കപ്പ്; ഇന്ത്യക്ക് ഇന്ന് പരീക്ഷണം, എതിരാളികള്‍ ന്യൂസിലന്‍ഡ്

കഴിഞ്ഞ 4 മത്സരങ്ങളിലും രോഹിത് ശര്‍മയും കൂട്ടരും വിജയം നേടിയെടുത്തത് സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു

Published

on

കളിച്ച എല്ലാ കളിയും ജയിച്ച രണ്ട് ടീമുകള്‍, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തുല്യശക്തികള്‍. കരുത്തരായ ന്യൂസിലന്‍ഡും ഇന്ത്യയും ഇന്ന് ധര്‍മശാലയില്‍ ഏറ്റമുട്ടുമ്പോള്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഒരു ടീമിന്റെ കുതിപ്പിന് സ്‌റ്റോപ്പാകും. ഫോം പരിശോധിക്കുകയാണെങ്കില്‍ നേരിയ മുന്‍തൂക്കം ഇന്ത്യയ്‌ക്കൊപ്പമാണെന്ന് പറയാം. കാരണം, കഴിഞ്ഞ 4 മത്സരങ്ങളിലും രോഹിത് ശര്‍മയും കൂട്ടരും വിജയം നേടിയെടുത്തത് സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു. കൂടാതെ ഹോം ഗ്രൗണ്ടും.

ടോപ് ഓര്‍ഡറിനെ പൂര്‍ണമായി ആശ്രയിച്ചാണ് ആദ്യ4 വിജയങ്ങളും ഇന്ത്യ ജയിച്ചുകേറിയത്. രോഹിത് ഷര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. മധ്യനിര യഥാര്‍ഥത്തില്‍ ഇതുവരെ പരീക്ഷണം നേരിട്ടിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലായിരുന്നു ഇന്ത്യയുടെ മധ്യനിര പരീക്ഷിക്കപ്പെട്ടത്. അന്ന് പരാജയമായിരുന്നു ഫലം. ഇന്ന് അതിന് കണക്ക് തീര്‍ക്കാനായിരിക്കും ഇന്ത്യ ഇറങ്ങുന്നത്.

ന്യൂസിലന്‍ഡിന്റെ ഓപ്പണിങ് ബൗളര്‍മാരായ ട്രെന്‍ ബോള്‍ട്ടിനേയും മാറ്റ് ഹെന്‍ട്രിയേയും രോഹിത്ഗില്‍ സഖ്യം എങ്ങനെ നേരിടുമെന്നത് നിര്‍ണായകമാണ്. മികച്ച ബൗളിങ് നിരയെ തുടക്കത്തിലെ ആക്രമിച്ച് ആധിപത്യം സ്ഥാപിക്കുന്ന ശൈലി ന്യൂസിലന്‍ഡിനെതിരെയും രോഹിതിന് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് എളുപ്പമാകും കാര്യങ്ങള്‍.

ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ടീം ഘടനയാകെ തെറ്റിച്ചിരിക്കുകയാണ്. ബാറ്റിങ് ഓള്‍ റൗണ്ടറായ ഹാര്‍ദിക്കിന്റെ അഭാവം കോച്ച് രാഹുല്‍ ദ്രാവിഡ് എങ്ങനെ പരിഹരിക്കുമെന്നതും ന്യൂസിലന്‍ഡിനെതിരെ നിര്‍ണായകമാകും. പകരം ഏത് താരത്തെ നിരത്തിയാലും ഹാര്‍ദിക്കിലൂടെ ടീമിന് ലഭിക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയില്ലെന്നതാണ് വാസ്തവം.

ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയാണ് ന്യൂസിലന്‍ഡിന് മുകളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്ന മറ്റൊരു ഘടകം. ബുംറയും മുഹമ്മദ് സിറാജും ലോകകപ്പില്‍ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുന്നുമുണ്ട്. കുല്‍ദീപ് യാദവ് രവീന്ദ്ര ജഡേജ സ്പിന്‍ മാന്ത്രികരുടെ മധ്യ ഓവറുകളില്‍ രോഹിതിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാനായിട്ടുണ്ട്.

മറുവശത്ത് ന്യൂസിലന്‍ഡും കൂറ്റന്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് വരുന്നത്. ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേരുന്ന ഓപ്പണിങ് നിരയെ പൂട്ടുക എന്ന വെല്ലുവളി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുണ്ട്. അവസാന ഓവറുകളില്‍ കത്തിക്കയറാന്‍ കെല്‍പ്പുള്ള ടോം ലഥാമും ഗ്ലെന്‍ ഫിലിപ്‌സുമെല്ലാം രോഹിതിന്റെ നായകമികവിനെ പരീക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. പരുക്കേറ്റ കെയിന്‍ വില്യംസണ്‍ കളിക്കുമോയെന്ന കാര്യത്തില്‍ സംശയം തുടരുകയാണ്.

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

Cricket

അവസാന ടി20യില്‍ പാകിസ്താന് ദയനീയ തോല്‍വി, പരമ്പര തൂത്തുവാരി ആസ്‌ട്രേലിയ

27 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന മർകസ് സ്റ്റോയിനിസാണ് ആസ്ട്രേലിയയുടെ ജയം എളുപ്പമാക്കിയത്.

Published

on

അവസാനത്തെ  ട്വന്‍റി20യിലും ആധികാരിക ജയത്തോടെ പാകിസ്താനെതിരായ പരമ്പരയിൽ സമ്പൂർണ വിജയം (3-0) പിടിച്ച് ആസ്ട്രേലിയ. 18.1 ഓവറിൽ പാകിസ്താൻ നിരയെ 117 റൺസിന് പുറത്താക്കിയ ഓസീസ്, 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്തു.

27 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന മർകസ് സ്റ്റോയിനിസാണ് ആസ്ട്രേലിയയുടെ ജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുമായി ആരോൺ ഹാർഡിയും ഓസീസിനായി തിളങ്ങി. സ്റ്റോയിനിസ് കളിയിലെ താരമായപ്പോൾ സ്പെൻസർ ജോൺസൻ പരമ്പയിലെ താരമായി.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻ ക്യാപ്റ്റൻ ബാബർ അസം (28 പന്തിൽ 41) മാത്രമാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ ഹസീബുല്ല ഖാൻ (19 പന്തിൽ 24), ഇർഫാൻ ഖാൻ (എട്ട് പന്തിൽ 10), ഷഹീൻ അഫ്രീദി (12 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ.

ഒരുഘട്ടത്തിൽ ഒന്നിന് 61 എന്ന നിലയിലായിരുന്ന പാകിസ്താന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ അനുവദിക്കാതെ പാക് നിരയെ ഓസീസ് ബോളർമാർ വരിഞ്ഞുകെട്ടി. 19-ാമത്തെ ഓവറിലെ ആദ്യ പന്തിൽ പാകിസ്താന്‍റെ ഇന്നിങ്സ് അവസാനിച്ചു. ഹാർഡി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, സ്പെൻസർ ജോൺസൻ, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് തകർത്തടിച്ചതോടെ എളുപ്പത്തിൽ വിജയത്തിലെത്താനായി. മാറ്റ് ഷോർട്ട് (രണ്ട്), ജേക് ഫ്രേസർ (11 പന്തിൽ 18), ജോഷ് ഇംഗ്ലിസ് (24 പന്തിൽ 27) എന്നിവരാണ് പുറത്തായത്.

അതിവേഗം ബാറ്റ് വീശിയ സ്റ്റോയിനിസ് 24 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. ആകെ 27 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമടക്കം 61 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. മൂന്ന് പന്തിൽ ഏഴ് റൺസ് നേടിയ ടിം ഡേവിഡും പുറത്താകാതെ നിന്നു. സ്റ്റോയിനിസിന്‍റെ ബാറ്റിന്‍റെ ചൂട് പാക് ബോളർമാർ തിരിച്ചറിഞ്ഞ ദിനം കൂടിയായി ഇന്ന്. സ്റ്റാർ പേസർ ഷഹീൻ അഫ്രീദി മൂന്ന് ഓവറിൽ 43 റൺസാണ് വഴങ്ങിയത്.

നേരത്തെ ഏഴ് ഓവറായി ചുരുക്കിയ ഒന്നാം ടി20യിൽ 29 റൺസിനാണ് ഓസീസ് ജയിച്ചത്. 94 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തിൽ 13 റൺസിനാണ് ആസ്ട്രേലിയ ജയം പിടിച്ചത്. 148 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താൻ 134ന് പുറത്തായി. അഞ്ച് വിക്കറ്റ് പിഴുത സ്പെൻസർ ജോൺസനാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. പരമ്പരയിലാകെ ജോൺസൻ എട്ട് വിക്കറ്റാണ് നേടിയത്.

Continue Reading

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

Trending