Connect with us

Video Stories

അല്‍ഭുതാകാശം

Published

on

അവസാന ദിനം സൗരാഷ്ട്രയെ തകര്‍ത്ത് കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി
തിരുവനന്തപുരം: രഞ്ജിട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിംഗ്‌സില്‍ ഏഴു റണ്‍സ് ലീഡ് വഴങ്ങിയശേഷം തിരിച്ചുവരവ് നടത്തിയ കേരളം, സൗരാഷ്ട്രയെ 309 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ കേരളം സജീവമാക്കി. 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95ന് പുറത്തായി. സ്‌കോര്‍: കേരളം 225, 6ന് 411 ഡിക്ലയേര്‍ഡ്. സൗരാഷ്ട്ര: 232, 95. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും നേടിയ സഞ്ജു സാംസന്‍ കളിയിലെ കേമനായി. സീസണില്‍ നാലാം ജയം കുറിച്ച കേരളം 24 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിംഗ് തുടങ്ങിയ സൗരാഷ്ട്രക്ക് ആദ്യം നഷ്ടപ്പെട്ടത് റോബിന്‍ ഉത്തപ്പയുടെ വിക്കറ്റാണ്. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ പുറത്താക്കി. പിന്നാലെ 20 റണ്‍സെടുത്ത സ്നെല്‍ എസ്. പട്ടേലും സിജോമോന്റെ പന്തില്‍ ക്രീസ് വിട്ടു. ഷെല്‍ഡന്‍ ജാക്‌സണ്‍ 24 റണ്‍സടിച്ചപ്പോള്‍ ജയദേവ് ഷാ 13 റണ്‍സിന് പുറത്തായി. പിന്നീട് സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു കണ്ടത്. അഞ്ചു റണ്‍സെടുക്കുന്നതിനിടയിലാണ് സൗരാഷ്ട്രയുടെ അവസാന അഞ്ചു വിക്കറ്റും വീണത്. നാല് ബാറ്റ്സ്മാന്‍മാര്‍ അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന നാലും കെ.സി അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫ് ഇതോടെ ഏഴു വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ സഞ്ജു സാംസന്റെ (175) ബാറ്റിംഗ് കരുത്തിലാണ് 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കേരളമുയര്‍ത്തിയത്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമായതിനാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ വ്യക്തമായ ഗെയിം പ്ലാനോടെയാണ് കേരളം ബാറ്റിങ്ങിനിറങ്ങിയത്. പരമാവധി വേഗത്തില്‍ സുരക്ഷിതമായ ലീഡ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിനയക്കുകയെന്നതായിരുന്നു ലക്ഷ്യം. മൂന്നാം ദിനത്തില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു 41 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു. 121 പന്തിലാണ് സഞ്ജുവിന്റെ ഹാട്രിക് സെഞ്ചുറി പിറന്നത്. ഇരട്ട സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന സഞ്ജു അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സ്പിന്നര്‍ ഡി.എ ജഡേജയുടെ പന്തിലാണ് പുറത്തായത്. കെ.ബി.അരുണ്‍ കാര്‍ത്തിക്കും (81) സല്‍മാന്‍ നിസാറും (21 പന്തില്‍ 34) മികച്ച സ്‌കോര്‍ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്ന സൗരാഷ്ട്രയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്. സൗരാഷ്ട്രക്ക് 23 പോയിന്റാണുള്ളത്. സീസണില്‍ ഗുജറാത്തിനെതിരെ മാത്രമാണ് കേരളം തോല്‍വി അറിഞ്ഞത്. 27 പോയിന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്.

News

വഖഫ് ബിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം ലീഗ് 16 ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി

രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.

ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും ..മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.

രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന സി എ എ ക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത് നാളെ മറ്റ് മത ന്യൂനപക്ഷ ൾക്കു നേരെ ഇതാവർത്തിക്കും.

സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിൻ്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി പി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീർ എം എൽ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

News

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; 112 പേര്‍ കൊല്ലപ്പെട്ടു

ഫലസ്തീനികള്‍ അഭയം പ്രാപിച്ച സ്‌കൂളുകള്‍ തകര്‍ത്ത് കുട്ടികളും സ്ത്രീകളുമടക്കം 33 മരണം

Published

on

കഴിഞ്ഞ ദിവസം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീനികള്‍ അഭയം പ്രാപിച്ച ഗസ്സ സിറ്റിയിലെ സ്‌കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഗസ്സ സിറ്റിയില്‍ നിന്നും നിര്‍ബന്ധിതമായി ആളുകളെ കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദവും ഇസ്രഈലിന്റെ ഭാഗത്ത് നിന്നുണ്ട്.

മാര്‍ച്ച് 18ന് ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് മുതല്‍ ഇതുവരെ ഏകദേശം 2,80,000 പേര്‍ നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

നിലവില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,523 പേര്‍ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രി വ്യക്തമാക്കി. 114, 638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കാണാതായവരെ കൂടി മരിച്ചതായി കണക്കാക്കിയാല്‍ മരണ സംഖ്യ 61,700 ആകുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

Trending