Connect with us

GULF

ഹറമില്‍ ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി.

ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം.

Published

on

1350 ടണ്‍ ഭാരമുള്ള ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി. പ്രമുഖ നിര്‍മാതാക്കളായ ബിന്‍ലാദന്‍ കമ്പനിക്കാണ് പിഴ ചുമത്തിയത്. ഇത് 440 കോടി രൂപയോളം വരുമിത്. ഇതിനുപുറമെ കമ്പനിയുടെ ഏഴ് ജീവനക്കാരെ ജയില്‍ശിക്ഷക്ക് വിധിച്ചു. സഊദിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വന്‍കിട നിര്‍മാണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ബിന്‍ലാദന്‍. 2015ലായിരുന്നു കഅബക്ക് സമീപത്തേക്ക് കെട്ടിടത്തിലേക്ക് നിര്‍മാണത്തിലിരുന്ന ക്രെയിന്‍ പൊട്ടിവീണത്. ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വീണാണ് പല തീര്‍ത്ഥാടകരും മരിച്ചത്. പാലക്കാട് സ്വദേശിയായ വീട്ടമ്മയും മരണപ്പെട്ടിരുന്നു.
നാലുപേര്‍ക്ക് 15000 റിയാലും മൂന്നുമാസം തടവും മൂന്നുപേര്‍ക്ക് ആറുമാസം തടവും 3000 റിയാലും പിഴ വിധിച്ചിട്ടുണ്ട്. ഓകാസ് പത്രമാണ ്‌റിപ്പോര്‍ട്ട് ചെയ്തത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല. അതേസമയം സഊദി നിയമപ്രകാരം മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ബ്ലഡ് മണി അഥവാ കൊലക്കുറ്റം ചുമത്തി ഈടാക്കുന്ന തുക ഇവരില്‍നിന്ന് ഈടാക്കിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മ​ബെ​ല കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

Published

on

മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബെ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

മ​ബെ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പ​മു​ള്ള അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 2500 ല​ധി​കം ആ​ളു​ക​ൾ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.മ​ബെ​ല കെ.​എം.​സി.​സി യു​ടെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു. മ​ബെ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ

കൂ​ടാ​തെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത വള​ന്റി​യ​ർ വി​ങ്ങും, വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് വി​ങ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ച് സലാല കെ.എം.സി.സി

വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്ന് വ​രു​ന്ന ഇ​ഫ്താ​റി​ൽ വി​വി​ധ മ​ത സാ​മൂ​ഹ്യ സം​ഘ​ട​ന നേ​താ​ക്ക​ളും സ്വ​ദേ​ശി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

Published

on

സ​ലാ​ല: കെ.​എം.​സി.​സി ദോ​ഫാ​ർ ക്ല​ബ്‌ മൈ​താ​നി​യി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. ഇ​ഫ്താ​റി​ൽ സ​ലാ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് സം​ബ​ന്ധി​ച്ച​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും സം​ബ​ന്ധി​ച്ചു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ക്കു​റി ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്ന് കെ.​എം.​സി.​സി. പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്ന് വ​രു​ന്ന ഇ​ഫ്താ​റി​ൽ വി​വി​ധ മ​ത സാ​മൂ​ഹ്യ സം​ഘ​ട​ന നേ​താ​ക്ക​ളും സ്വ​ദേ​ശി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. നാ​യി​ഫ് അ​ഹ​മ​ദ് ഷ​ൻ​ഫ​രി കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ:​കെ.​സ​നാ​ത​ന​ൻ, രാ​കേ​ഷ് കു​മാ​ർ ജാ, ​ഡോ: അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് , ദീ​പ​ക് പ​ഠാ​ങ്ക​ർ, ഒ.​അ​ബ്ദു​ൽ ഗ​ഫൂ​ർ , ജി.​സ​ലീം സേ​ട്ട്, മു​ഹ​മ്മ​ദ് ന​വാ​ബ് , അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

നാ​സ​ർ പെ​രി​ങ്ങ​ത്തു​ർ ,ഷ​ബീ​ർ കാ​ല​ടി, വി.​പി അ​ബ്ദു സ​ലാം ഹാ​ജി, റ​ഷീ​ദ് ക​ൽ​പ​റ്റ, ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത്, നി​സാ​ർ മു​ട്ടു​ങ്ങ​ൾ, ഷൗ​ക്ക​ത്ത് വ​യ​നാ​ട്, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​ത്യ​ത്വം ന​ൽ​കി സ​മാ​ന്ത​ര​മാ​യി കെ.​എം.​സി.​സി വ​നി​ത വിങ്ങിന്റെ ഇ​ഫ്താ​ർ പബ്ലിക് പാ​ർ​ക്കി​ലും ന​ട​ന്നു. റൗ​ള ഹാ​രി​സ്, ശ​സ്ന നി​സാ​ർ, സ​ഫി​യ മ​നാ​ഫ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Continue Reading

GULF

മരണംവരെ സംഭവിക്കാവുന്ന അപകട സാധ്യത കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനം

Published

on

ദുബൈ: കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനവും മരണം വരെ സംഭവിക്കാവുന്ന അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഈയിടെയുണ്ടായ ഒരു വാഹനാപകടത്തിന് കാരണം കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതാ ണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസിന്റെ ആധുനിക റഡാര്‍ സംവിധാനത്തിലൂടെയാ ണ് ഇത് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഈ അപകടകരമായ പ്രവൃത്തി കുട്ടിയുടെ സുരക്ഷയെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങിനെ അപകടം വരുത്തിയ ഡ്രൈവറെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുത്തതായി ദുബൈ പോലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂഇ പ റഞ്ഞു.

പത്ത് വയസ്സിന് താഴെയുള്ള അല്ലെങ്കില്‍ 145 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ മുന്‍ സീ റ്റില്‍ ഇരിക്കുന്നത് ആന്തരിക ക്ഷതമേല്‍ക്കുന്നതിന് കാരണമാകുന്നതുകൊണ്ട് ഫെഡറല്‍ ട്രാഫിക് നിയമം ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍തമ്മിലുള്ള കൂട്ടിയിടിയുടെ ശക്തിയില്‍ കുട്ടിയെ കാറിന്റെ ഉള്‍ഭാഗത്തേക്ക് തള്ളിവിടുകയോ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിയിപ്പിക്കുകയോ ചെയ്യും. കൂടാതെ, അപകടങ്ങളില്‍ എയര്‍ബാഗുകള്‍ വേഗത്തിലും വലിയ ശക്തിയിലും പ്രവര്‍ത്തിക്കുന്നതു കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കും.

മുന്‍സീറ്റിലെ ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അവ കുട്ടിക ള്‍ക്ക് അനുയോജ്യമല്ലാതാകുകയും തല, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ നിയമലംഘന ങ്ങളുടെ വീ ഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവ് ഉള്‍പ്പെടെ ദുബൈ പോലീസിന്റെ സാങ്കേതിക ഉപകരണങ്ങള്‍ നൂതന സവിശേഷതകളുള്ളവയാണ്.

Continue Reading

Trending